വിവാഹിതനായ നിനക്കെന്റെ മോളെ തരില്ല! ഹേമയുടെ കല്യാണം മുടക്കാന്‍ ചെന്ന ധര്‍മ്മേന്ദ്ര

ബാളിവുഡിന്റെ ഡ്രീം ഗേള്‍ ആണ് ഹേമ മാലിനി. തന്റെ സൗന്ദര്യവും അഭിനയ മികവും കൊണ്ട് ഒരുപാട് പേരെയാണ് ഹേമ മാലിനി ആരാധകരാക്കി മാറ്റിയത്. അന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു ഹേമ മാലിനി. സൂപ്പര്‍ താരങ്ങളും സംവിധായകരും ഹേമയുടെ ഡേറ്റിനായി കാത്ത് നിന്നിരുന്നു. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന, ഐക്കോണിക്കായി മാറിയ നിരവധി സിനിമകളും പ്രകടനങ്ങളും സമ്മാനിച്ചിട്ടുണ്ട് ഹേമ മാലിനി.

സിനിമ പോലെ തന്നെ നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ് ഹേമയുടെ വ്യക്തി ജീവിതം. ഹേമയുടെ പ്രണയവും വിവാഹവുമൊക്കെ ബോളിവുഡ് സിനിമയെ വെല്ലുന്ന കഥയാണ്. ബോളിവുഡിലെ സൂപ്പര്‍ താരമായ ധര്‍മ്മേന്ദ്രയും ഹേമ മാലിനിയും തമ്മിലുള്ള പ്രണയം വലിയ വിവാദവുമായിരുന്നു. ഹേമയുമായി പ്രണയത്തിലാകുമ്പോള്‍ ധര്‍മ്മേന്ദ്ര വിവാഹിതനും അച്ഛനുമായിരുന്നു.

hema malini

ധര്‍മ്മേന്ദ്രയുമായുള്ള ഹേമയുടെ ബന്ധത്തിന് അച്ഛനും അമ്മയും എതിരായിരുന്നു. മകളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കുന്നതൊക്കെ അവര്‍ ചെയ്തിരുന്നു. അക്കാലത്തെ മിന്നും താരമായ ജീതേന്ദ്രയുമായി ഹേമയുടെ വിവാഹം നടത്താന്‍ വരെ അവര്‍ തീരുമാനിച്ചിരുന്നു. ഹേമയുമായുള്ള ജിതേന്ദ്രയുടെ സൗഹൃദമായിരുന്നു അമ്മ ജയയും അച്ഛന്‍ രാമാനുജവും അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയത്.

ഒടുവില്‍ അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി ഹേമ ആ വിവാഹത്തിന് തയ്യാറാവുകയും ചെയ്തു. എന്നാല്‍ വിവാഹം രഹസ്യമായി നടത്താനായിരുന്നു തീരുമാനം. 1974 ല്‍ ഹേമയുടെ സ്വദേശമായ മദ്രാസില്‍ വച്ച് വിവാഹം നടത്താനായിരുന്നു ഇരുകുടുംബങ്ങളുടേയും തീരുമാനം. എന്നാല്‍ ആ വിവാഹത്തിന് ജിതേന്ദ്ര മാനസികമായി ഒരുക്കമായിരുന്നില്ല എന്നാണ് പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞത്. തനിക്ക് ഹേമയെ വിവാഹം കഴിക്കേണ്ട, താന്‍ ഹേമയുമായി പ്രണയത്തിലല്ല, അവള്‍ക്ക് എന്നോടും പ്രണയമില്ല. പക്ഷെ ഞങ്ങളുടെ കുടുംബങ്ങള്‍ ഇതാഗ്രഹിക്കുന്നു. അവള്‍ നല്ല പെണ്‍കുട്ടിയാണെന്നാണ് ജീതേന്ദ്ര പറഞ്ഞതെന്നാണ് സുഹൃത്ത് ഓര്‍ക്കുന്നത്.

വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്താനിരുന്നത്. എന്നാല്‍ ഒരു മാസിക ഈ വിവരം പുറത്ത് വിട്ടു. ഇതോടെയാണ് ഈ വിവാഹത്തക്കുറിച്ച് ധര്‍മ്മേന്ദ്രയും അറിയുന്നത്. ജീതേന്ദ്രയുടെ കാമുകയായ ശോഭ സിപ്പിയും വാര്‍ത്തയിലൂടെയാണ് കാര്യം അറിയുന്നത്. വിവരം അറിഞ്ഞതും ഇരുവരും മദ്രാസിലേക്ക് വിമാനം കയറി. സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു പിന്നെ നടന്നത്. മദ്യപിച്ചാണ് ധര്‍മ്മേന്ദ്ര അന്ന് അവിടെ എത്തിയത്. ധര്‍മ്മേന്ദ്രയും ഹേമയുടെ അച്ഛനും തമ്മില്‍ വലിയൊരു വാഗ്വാദം തന്നെ നടന്നു.

ധര്‍മ്മേന്ദ്രയെ കണ്ടതും ഹേമയുടെ അച്ഛന്‍ പൊട്ടിത്തെറിച്ചു. തന്റെ മകളുടെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകണമെന്നും നിങ്ങള്‍ വിവാഹിതനാണെന്നും അദ്ദേഹം ധര്‍മ്മേന്ദ്രയോട് പറഞ്ഞു. വിവാഹത്തിന് താന്‍ സമ്മതിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹേമയുമായുള്ള ഭ്രാന്തമായ പ്രണയം ധര്‍മ്മേന്ദ്രയെ പിന്തിരിയാന്‍ സമ്മതിച്ചില്ല. ഒടുവില്‍ ഹേമയുമായി സംസാരിക്കണമെന്ന ധര്‍മ്മേന്ദ്രയുടെ ആവശ്യം അച്ഛന്‍ അംഗീകരിച്ചു.

hema malini

തന്നെ വിവാഹം കഴിക്കണമെന്ന് ഹേമയോട് ധര്‍മ്മേന്ദ്ര അപേക്ഷിക്കുക തന്നെ ചെയ്തു. ഒടുവില്‍ ഹേമ വിവാഹത്തിന് തയ്യാറായി. മുറിയില്‍ നിന്നും പുറത്ത് വന്ന ഹേമ ജിതേന്ദ്രയോടും കുടുംബത്തോടും തന്റെ തീരുമാനം അറിയിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. ജിതേന്ദ്രയും ഈ തീരുമാനത്തെ അംഗീകരിച്ചു. താന്‍ പ്രണയിച്ചിരുന്ന ശോഭയെ തന്നെ വിവാഹം കഴിക്കാന്‍ ജിതേന്ദ്ര തീരുമാനിക്കുകയും ചെയ്തു. 1980 മെയ് രണ്ടിനാണ് ധര്‍മ്മേന്ദ്രയും ഹേമയും വിവാഹം കഴിക്കുന്നത്.

ഹേമയെ വിവാഹം കഴിക്കാനായി ധര്‍മ്മേന്ദ്ര മതം മാറുക വരെ ചെയ്തിരുന്നു. ആദ്യ ഭാര്യ പ്രകാശ് കൗറുമായുള്ള വിവാഹം ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല ധര്‍മ്മേന്ദ്ര. ഇതോടെയാണ് താരം മതം മാറാന്‍ തീരുമാനിക്കുന്നത്.

Read more about: dharmendra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X