പിന്‍ ഊരിയാല്‍ സാരി അഴിയുമെന്ന് ഞാന്‍, അതാണ് വേണ്ടതെന്ന് സംവിധായകന്‍; ദുരനുഭവം പങ്കിട്ട് ഹേമ മാലിനി

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായിരുന്നു ഒരുകാലത്ത് ഹേമ മാലിനി. ബോളിവുഡിന്റെ ഡ്രീം ഗേള്‍. ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാള്‍. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും ഹേമ മാലിനി ഇന്ത്യന്‍ സിനിമാലോകത്തുണ്ടാക്കിയ സ്വാധീനം പകരം വെക്കാനില്ലാത്തതാണ്. ഇപ്പോള്‍ സിനിമയേക്കാള്‍ രാഷ്ട്രീയത്തിലാണ് ഹേമ മാലിനിയുടെ ശ്രദ്ധ.

ബോളിവുഡിലെ സൂപ്പര്‍ നായികയാണെങ്കിലും ഹേമയുടെ തുടക്കം തെന്നിന്ത്യയിലൂടെയാണ്. തമിഴ്‌നാട്ടുകാരിയാണ് ഹേമ മാലിനി. 1963 ല്‍ പുറത്തിറങ്ങിയ ഇതു സത്യം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബോളിവുഡിലെത്തി.നായികയായി ആദ്യം അഭിനയിക്കുന്നത് 1968 ല്‍ സപ്‌നോ ക സൗദാഗര്‍ എന്ന സിനിമയിലാണ്. അധികം വൈകാതെ തിരക്കുള്ള നായികയായി ഹേമ മാറി.

അങ്ങനെയിരിക്കെ 1970 ല്‍ തും ഹസീന്‍ മേം ജവാന്‍ എന്ന സിനിമയില്‍ ധര്‍മ്മേന്ദ്രയ്‌ക്കൊപ്പം അഭിനയിച്ചു. ബോളിവുഡിലെ ഹിറ്റ് ജോഡിയുടെ പിറവിയായിരുന്നു അത്. 1980 ല്‍ ധര്‍മ്മേന്ദ്ര ഹേമയെ വിവാഹവും ചെയ്തു. വിവാഹ ശേഷവും ഹേമ മാലിനി അഭിനയം തുടരാനും ഹേമയ്ക്ക് സാധിച്ചു. അതേസമയം തന്റെ കരിയറില്‍ നല്ല അനുഭവങ്ങള്‍ പോലെ ദുരനുഭവങ്ങളും ഹേമ മാലിനിയ്ക്ക് ഉണ്ടായിട്ടുണ്ട്.

hemamalini

ഒരിക്കല്‍ ഒരു സിനിമയ്ക്കിടെയുണ്ടായ അനുഭവവും ഹേമ മാലിനി പങ്കുവെച്ചിരുന്നു.
''സംവിധായകന് ഒരു സീന്‍ ഷൂട്ട് ചെയ്യണമായിരുന്നു. എന്നോട് സാരിയുടെ പിന്‍ അഴിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞാനെപ്പോഴും സാരിക്ക് പിന്‍ കുത്തുമായിരുന്നു. പിന്‍ കുത്താതിരുന്നാല്‍ സാരിത്തുമ്പ് അഴിഞ്ഞ് പോകുമെന്ന് ഞാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് അദ്ദേഹം നല്‍കിയ മറുപടി'' എന്നാണ് ഹേമ മാലിനി പറഞ്ഞത്.

എന്നും ഗ്ലാമറസ് വേഷങ്ങളോട് നോ പറഞ്ഞിരുന്ന നായിക കൂടിയാണ് ഹേമ മാലിനി. അതാണ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സത്യം ശിവം സുന്ദരം ഹേമ മാലിനി ഉപേക്ഷിച്ചത്. സാക്ഷാന്‍ രാജ് കപൂറിനോട് താന്‍ നോ പറഞ്ഞത് എങ്ങനെയെന്ന് ഒരിക്കല്‍ ഹേമ പറഞ്ഞിരുന്നു. ''രാജ് കപൂര്‍ സംവിധാനം ചെയ്ത സത്യം ശിവം സുന്ദരം എന്ന സിനിമ നിരസിച്ചതിനെക്കുറിച്ചും ഹേമ മാലിനി സംസാരിച്ചു. ഹേമ പൊതുവെ ചെയ്യാത്ത തരത്തിലുള്ള സിനിമയാണിത്. പക്ഷെ നിങ്ങള്‍ ഇത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് രാജ് കപൂര്‍ പറഞ്ഞു. എന്റെ അമ്മ അടുത്തുണ്ടായിരുന്നു. വേണ്ടെന്ന അര്‍ത്ഥത്തില്‍ അമ്മ തലയാട്ടി'' എന്നാണ് ഹേമ മാലിനി പറയുന്നത്.

ഹേമ മാലിനിയുടെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ധര്‍മ്മേന്ദ്രയുടെ രണ്ടാമത്തെ ഭാര്യയാണ് ഹേമ. പ്രകാശ് കൗര്‍ എന്നാണ് ധര്‍മ്മേന്ദ്രയുടെ ആദ്യ ഭാര്യയുടെ പേര്. നാല് മക്കളും ആദ്യ വിവാഹത്തില്‍ ധര്‍മ്മേന്ദ്രയ്ക്കുണ്ട്. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, വിജേത ഡിയോള്‍, അജീത ഡിയോള്‍ എന്നിവരാണ് പ്രകാശ് കൗര്‍-ധര്‍മ്മേന്ദ്ര ദമ്പതികള്‍ക്ക് പിറന്നത്. ഈ വിവാഹബന്ധം നിലനില്‍ക്കെയാണ് ഹേമ മാലിനിയെ നടന്‍ വിവാഹം ചെയ്തത്.

ധര്‍മ്മേന്ദ്രയെ വിവാഹം കഴിക്കുന്നത് ഹേമയുടെ അച്ഛനും അ്മ്മയും ശക്തമായി തന്നെ എതിര്‍ത്തിരുന്നു. ധര്‍മ്മേന്ദ്ര വിവാഹിതനും പിതാവും ആണെന്നത് തന്നെയായിരുന്നു എതിര്‍പ്പിന് കാരണം. ഹേമയെ രഹസ്യമായി മറ്റൊരു നടനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനും അച്ഛനും അമ്മയും തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് തൊട്ട് മുമ്പ് മണ്ഡപത്തിലേക്ക് ധര്‍മ്മേന്ദ്ര എത്തുകയും സിനിമാ സൈറ്റലില്‍ വിവാഹം നിര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും വിവാഹം കഴിച്ചത്.
ഇഷ ഡിയോള്‍, അഹാന ഡിയോള്‍ എന്നീ മക്കളും താരദമ്പതികള്‍ക്ക് പിറന്നു. ആഹാനയും ഇഷയും വിവാഹിതരാണ്. അതേസമയം, ഏറെ നാളുകള്‍ക്ക് ശേഷം റോക്കി ഓര്‍ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെ ധര്‍മ്മേന്ദ്ര വീണ്ടും ബിഗ് സ്‌ക്രീനിലെത്തി.

More from Filmibeat

Read more about: hema malini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X