For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാത്രി ആരോ കഴുത്ത് പിടിച്ച് ഞെരുക്കും, ശ്വാസം കിട്ടില്ല; പ്രേതാനുഭവം പറഞ്ഞ് ഹേമ മാലിനി

  |

  പ്രേതം, ആത്മാവ് എന്നൊക്കെ പറയുന്നത് ഒരു സങ്കല്‍പ്പമാണെങ്കിലും പലരും ഇന്നും അതിലൊക്കെ വിശ്വസിക്കുന്നുണ്ട്. ശാസ്ത്രീയമായ തെളിയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അത്തരം കഥകള്‍ പലരും വിശ്വസിക്കുന്നുണ്ട്. വിശ്വസിക്കാത്തവര്‍ പോലും അത്തരം കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യമുള്ളവരായിരിക്കും. പ്രേതകഥകള്‍ രസത്തിന് പറഞ്ഞുണ്ടാക്കുന്നവരും കുറവല്ല. അതുപോലെ തനിക്കുണ്ടായൊരു പ്രേതാനുഭവം ഒരിക്കല്‍ തുറന്നു പറഞ്ഞ താരമാണ് ഹേമ മാലിനി.

  ആരാധക മനം കവര്‍ന്ന് ജാന്‍വി; ഹോട്ട് ഫോട്ടോഷൂട്ട്

  സംഭവം നടക്കുന്നത് ഇപ്പോഴൊന്നുമല്ല. വര്‍ഷങ്ങള്‍ മുമ്പാണ്. 1960 കളില്‍. അന്ന് ഹേമ മാലിനി താമസിച്ചിരുന്നത് ബാന്ദ്രയിലായിരുന്നു. പിന്നീട് താരം തന്റെ താമസം ജൂഹുവിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചായിരുന്നു താരത്തിന് പ്രേതാനുഭവമുണ്ടായത്. ഇതേക്കുറിച്ച് 2018 ല്‍ നല്‍കിയൊരു അഭിമുഖത്തിലാണ് ഹേമ മാലിനി തുറന്നു പറഞ്ഞത്. രസകരമായ ആ കഥയിലേക്ക് കടക്കാം. ഹേമ മാലിനിയുടെ വാക്കുകള്‍ വിശദമായി വായിക്കാം.

  Hema Malini

  ''ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. സുബോദ് മുഖര്‍ജി എന്ന അഭിനേത്രി എന്ന ചിത്രത്തിനായി സൈന്‍ ചെയ്തതിന് ശേഷമായിരുന്നു അത്. ഞാന്‍ സപ്‌നോം ക സൗദാഗറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഞങ്ങള്‍ ആനന്ദസ്വാമിയുടെ വീട്ടില്‍ നിന്നും മാനവേന്ദ്ര അപ്പാര്‍ട്ട്‌മെന്റ്‌സിലേക്ക് താമസം മാറുന്നത്. അതൊരു കൊച്ച് ഫ്‌ളാറ്റായിരുന്നു. അവിടെ നിന്നും ഞങ്ങള്‍ പിന്നീട് ജൂഹുവിലെ ബംഗ്ലാവിലേക്ക് മാറി. അത് പ്രേതബാധയുള്ള വീടായിരുന്നു.'' ഹേമ മാലിനി പറയുന്നു.

  ''എല്ലാ രാത്രിയും എനിക്ക് ആറോ എന്റെ കഴുത്ത് ഞെരിക്കുന്നതായി തോന്നുമായിരുന്നു. എനിക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമായിരുന്നു. ഞാന്‍ അമ്മയോടൊപ്പം കിടക്കാന്‍ തുടങ്ങി. ഞാന്‍ അസ്വസ്ഥയാകുന്നത് അമ്മ ശ്രദ്ധിച്ചിരുന്നു. ഒന്നോ രണ്ടോ തവണ മാത്രമായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ ഞങ്ങളത് വിട്ടു കളയുമായിരുന്നുള്ളൂ. എന്നാല്‍ എല്ലാ രാത്രിയും ഇതായിരുന്നു അവസ്ഥ. അതോടെ ഞങ്ങള്‍ പുതിയ വീട് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു'' എന്നും ഹേമ മാലിനി കൂട്ടിച്ചേര്‍ത്തു.

  എന്തായാലും താരം പറഞ്ഞ കഥയ്ക്ക് പിന്നിലെ സത്യം തേടി പോവാനോ തെളിയിക്കാനോ ആരും മുതിര്‍ന്നിട്ടില്ല. എങ്കിലും പലരും താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയാക്കിയിരുന്നു. ചിലരൊക്കെ താരം പറയുന്നത് വെറും കെട്ടുകഥയോ തോന്നലോ മറ്റോ ആകാമെന്ന് പറഞ്ഞപ്പോള്‍ മറ്റു ചിലര്‍ പ്രേതമുണ്ടെന്ന് വാദിക്കുന്നവരായിരുന്നു. മിക്ക പ്രേതകഥകളെ പോലെ ഇതുമൊരു കഥയായി അവശേഷിക്കുകയാണ് ഇന്ന്.

  ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ താരങ്ങളില്‍ ഒരാളാണ് ഹേമ മാലിനി. ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയ ഹേമ മാലിനി ബോളിവുഡിന്റെ ഡ്രീം ഗേള്‍ ആയി മാറുകയായിരുന്നു. ഒരുപാട് ഹിറ്റു ചിത്രങ്ങളിലെ നായികയായിരുന്നു. ഷോലെ പോലെ ബോളിവുഡിലെ ഐക്കോണിക് ആയി മാറിയ ചിത്രങ്ങളിലെ നായികയായിരുന്നു ഹേമ മാലിനി. പിന്നീട് നടന്‍ ധര്‍മ്മേന്ദ്രയുമായി പ്രണയത്തിലായ താരം അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു. താരദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. ബോളിവുഡ് നടി ഇഷ ഡിയോള്‍ ഹേമ മാലിനിയുടേയും ധര്‍മ്മേന്ദ്രയുടേയും മകളാണ്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഹേമ മാലിനി.

  സീരിയലുകളെ എല്ലാവര്‍ക്കും പുച്ഛിക്കാം; കോടികൾ മുടക്കുന്ന സിനിമകളെക്കാളും പരിമിതി അതിനുണ്ടെന്ന് താരങ്ങൾ

  Recommended Video

  Drishyam-ഇന്തോനേഷ്യന്‍ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്ന ആദ്യ മലയാള ചിത്രം

  ഇന്നും ഒരുപാട് ആരാധകരുള്ള നടിയാണ് ഹേമ മാലിനി. അഭിനയ രംഗത്തേക്ക് ഒരിടവേളയ്ക്ക് ശേഷം താരം തിരികെ വന്നിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ ഷിംല മിര്‍ച്ചിയായിരുന്നു അവസാനമായി ഹേമ മാലിനി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. ഇതിന് മുമ്പും ഹേമ മാലിനിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുണ്ടായിരുന്നു. പ്രകാശ് ജായുടെ ആരക്ഷനിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അതേസമയം ഹേമ മാലിനിയുടെ രാഷ്ട്രീയ ജീവിതം ഒരുപാട് വിവാദങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. എങ്കിലും തങ്ങളുടെ ഡ്രീം ഗേള്‍ ആയ ഹേമ മാലിനിയെ ബോളിവുഡ് ഇന്നും സ്‌നേഹിക്കുകയാണ്.

  Read more about: hema malini
  English summary
  When Hema Malini Revealed Her Horror Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X