Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
വീട്ടുകാര്‍ സമ്മതിച്ചില്ല; ധര്‍മ്മേന്ദ്രയെ വിളിച്ചു, എന്നെ ഇപ്പോള്‍ കല്യാണം കഴിക്കണമെന്ന് ഹേമ മാലിനി
ഇന്ത്യന്‍ സിനിമയുടെ ഡ്രീം ഗേള്‍ ആണ് ഹേമ മാലിനി. അതുകൊണ്ട് തന്നെ ഹേമ മാലിനിയും സൂപ്പര്‍താരം ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു ഒരുകാലത്ത്. സിനിമ മേഖലയിലും പുറത്തുമെല്ലാം ഒരുപാട് ചര്‍ച്ചകളാണ് ഈ പ്രണയം സൃഷ്ടിച്ചത്. പിന്നീടൊരിക്കല്‍ ഒരു അഭിമുഖത്തില്‍ വിവാഹിതനായിരുന്ന ധര്‍മേന്ദ്രയെ പ്രണയിച്ചതിനെക്കുറിച്ചെല്ലാം ഹേമ മാലിനി മനസ് തുറക്കുന്നുണ്ട്.
ഇവിടെ എന്തും പോകും! കിടിലന്‍ വേഷപ്പകര്‍ച്ചയില്‍ ലെന, ചിത്രങ്ങള്‍
1999ല്‍ നല്‍കിയൊരു അഭിമുഖത്തിലാണ് ഹേമ മാലിനി മനസ് തുറന്നത്. ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴും ധര്‍മേന്ദ്രയെ പിന്നീട് വിവാഹം കഴിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് ഹേമ മാലിനി പറയുന്നത്. എന്നാല്‍ എന്നെങ്കിലും വിവാഹം കഴിക്കുകായണെങ്കില് അത് ധര്‍മ്മേന്ദ്രയെ പോലൊരാളെ ആയിരിക്കുമെന്ന് കരുതിയിരുന്നുവെന്നും ഹേമ മാലിനി പറയുന്നു.

''തുടക്കത്തില്‍ ഞാന്‍ ഒട്ടും കാര്യമാക്കിയിരുന്നില്ല. അദ്ദേഹത്തെ കാണാന്‍ സുന്ദരനാണെന്ന് ആര്‍ക്കും പറയാം. പക്ഷെ അതിനര്‍ത്ഥം അദ്ദേഹത്തെ വിവാഹം കഴിക്കണമെന്നല്ല. അതിനാല്‍ ഞാന്‍ തുടര്‍ന്നും അദേഹത്തോടൊപ്പം അഭിനയിച്ചു. പക്ഷെ അതൊരിക്കലും അദ്ദേഹത്തെ കല്യാണം കഴിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല. എന്നെങ്കിലും വിവാഹം കഴിക്കുകയാണെങ്കില്‍ അദ്ദേഹത്തെ പോലെയൊരാളെ ആയിരിക്കണമെന്ന് ഞനെപ്പോഴോ ചിന്തിച്ചിരുന്നു. പക്ഷെ തീര്‍ച്ചയായും അദേഹത്തെ അല്ല. പക്ഷെ അതാണ് സംഭവിച്ചത്. നമുക്ക് ഒന്നും ചെയ്യാനാകില്ലല്ലോ'' എന്നായിരുന്നു ഹേമ മാലിനി പറഞ്ഞത്.

എന്നാല്‍ തങ്ങളുടെ പ്രണയത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ മൂലം വിവാഹത്തെ കുടുംബം എതിര്‍ത്തിരുന്നുവോ എന്ന ചോദ്യത്തിനും ഹേമ മാലിനി മറുപടി നല്‍കുന്നുണ്ട്. ''സ്വാഭാവികമായും ഒരു രക്ഷിതാക്കളും ഞാന്‍ ഇങ്ങനൊരു കല്യാണം കഴിക്കാന്‍ ആഗ്രഹിക്കില്ല. പക്ഷെ മറ്റേതെങ്കിലും ഒന്ന് നിശ്ചയിക്കുകയും ബുദ്ധിമുട്ടായിരുന്നു. ഞാന്‍ അദ്ദേഹവുമായി വളരെ അടുത്തായിരുന്നു. ഒരുപാട് കാലമായി ഒരുമിച്ചായിരുന്നു. പെട്ടെന്ന് മറ്റൊരാളെ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് ഞാന്‍ അദേഹത്തെ ഫോണ്‍ വിളിച്ചു, നിങ്ങള്‍ ഇപ്പോള്‍ എന്നെ കല്യാണം കഴിച്ചേ മതിയാകൂവെന്ന് പറഞ്ഞു. ഞാന്‍ നിന്നെ കല്യാണം കഴിക്കാം എന്ന് അദ്ദേഹം പറഞ്ഞു'' എന്നാണ് ഹേമ മാലിനി പറയുന്നത്.

ആദ്യ വിവാഹത്തില്‍ ധര്‍മ്മേന്ദ്രയ്ക്ക് നാല് മക്കളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പെണ്മക്കളും രണ്ട് ആണ് മക്കളും. ആണ് മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും അച്ഛനെ പോലെ തന്നെ ബോളിവുഡിലെ സൂപ്പര്‍താരങ്ങളായി മാറുകയും ചെയ്തു. ഇയ്യടുത്ത് ബോബി ഡിയോളിന്റെ തിരിച്ചുവരവ് വലിയ വാര്‍ത്തയായിരുന്നു. ആശ്രമം എന്ന വെബ് സീരീസിലൂടെയായിരുന്നു തിരിച്ചുവരവ്. വിജേതയും അജേതയുമാണ് ധര്‍മ്മേന്ദ്രയുടെ ആദ്യ വിവാഹത്തിലെ പെണ്മക്കള്.
അതേസമയം ധര്‍മ്മേന്ദ്രയ്ക്കും ഹേമ മാലിനിയ്ക്കും രണ്ട് പെണ്മക്കളാണുള്ളത്. ഇഷയും അഹാനയും. ഇഷ ഡിയോള്‍ അച്ഛനേയും അമ്മയേയും പോലെ സിനിമയിലെത്തുകയും താരമായി മാറുകയും ചെയ്തു.
ജനന സർട്ടിഫിക്കറ്റിൽ നമിതയ്ക്ക് പകരം മമിതയായി, പേരിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തി നടി
Recommended Video

തമിഴിലൂടെയായിരുന്നു ഹേമ മാലിനിയുടെ അരങ്ങേറ്റം. പിന്നീട് രാജ് കപൂര്‍ ചിത്രം സപ്നോം കാ സൗദാഗര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിന്റെ ഡ്രീം ഗേള്‍ ആയി മാറുകയായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നായികയായിരുന്നു ഹേമ മാലിനി. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. രാഷ്ട്രീയത്തിലും സജീവമാണ് ഹേമ മാലിനി. 2020 ല്‍ പുറത്തിറങ്ങിയ ഷിംല മിര്‍ച്ചിയാണ് അവസനമായി അഭിനയിച്ച സിനിമ. രാജ്കുമാര് റാവുവും രകുല്‍ പ്രീത് സിംഗുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!