Don't Miss!
- News
കേന്ദ്ര ബജറ്റ് 2023: ബജറ്റിൽ 7 മുൻഗണനാ വിഷയങ്ങൾ, സാമ്പത്തിക അജണ്ട മൂന്നിനങ്ങളിൽ ഊന്നി
- Automobiles
ഇനി സിഎൻജിയുടെ കാലമല്ലേ; കെഎസ്ആർടിസിയിൽ അടിമുടി മാറ്റങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
- Travel
ത്രിമൂർത്തികളുടെ തേജസ്സോടെ സുബ്രഹ്മണ്യൻ വാഴുന്ന ഹരിപ്പാട്- ഈ ജന്മനക്ഷത്രക്കാർ നിർബന്ധമായും പോകണം
- Finance
ബജറ്റ് 2023; പെട്ടി തുറക്കുമ്പോൾ സാധാരണക്കാരന് സന്തോഷമോ? ഓരോ മേഖലയുടെയും പ്രതീക്ഷയെന്ത്
മറച്ചു പിടിക്കാന്‍ ശ്രമിച്ച അതേ മൂക്ക് ഷാരൂഖിന് അരങ്ങേറാന്‍ അവസരം നേടിക്കൊടുത്തു; കാരണം ഹേമ മാലിനി
ബോളിവുഡിന്റെ കിംഗ് ഖാന് ആണ് ഷാരൂഖ് ഖാന്. താരകുടുംബങ്ങളുടെ വേരോ ഗോഡ് ഫാദര്‍മാരെ ഇല്ലാതെ തന്നെ ബോളിവുഡിലേക്ക് എത്തിയ ഷാരൂഖ് ഖാന് സമാനതകളില്ലാത്ത താരപദവിയിലേക്ക് എത്തുകയായിരുന്നു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താര രാജാവാണ് ഷാരൂഖ് ഖാന്. തന്റെ അഭിനയം കൊണ്ടും കരിഷ്മ കൊണ്ടും നിരവധി പേരെയാണ് ഷാരൂഖ് ഖാന് തന്റെ ആരാധകരാക്കി മാറ്റിയത്. ദീവാന എന്ന ചിത്രത്തിലൂടെയായിരുന്നു ഷാരൂഖ് ഖാന്റെ അരങ്ങേറ്റം. പക്ഷെ ഷാരൂഖിന്റെ ആദ്യത്തെ ചിത്രം ആകേണ്ടിയിരുന്നത് മറ്റൊരു ചിത്രമായിരുന്നു. ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഹേമ മാലിയനിയുടെ സിനിമയായ ദില്‍ ആഷ്ന ഹെ ആയിരുന്നു ആ സിനിമ.
ഹേമ മാലിനി തന്നെ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമായിരുന്നു ദില്‍ ആഷ്ന ഹേ. ഈ ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ അരങ്ങേരറ്റ ചിത്രമാകേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. ഒടുവില്‍ രണ്ടാമത്തെ സിനിമയായ ദീവാന റിലീസ് ചെയ്യുകയായിരുന്നു. ഈ ചിത്രത്തിലൂടെ ആരാധകരുടെ പ്രിയങ്കരനായി മാറാന്‍ ഷാരൂഖ് ഖാന് സാധിക്കുകയായിരുന്നു. എന്നാല്‍ രസകരമായൊരു വസ്തുത ഷാരൂഖിന്റെ ലുക്കും സംസാര രീതിയും ഹേമ മാലിനിയ്ക്ക് ആദ്യം ഇഷ്ടപ്പെട്ടിരുന്നില്ല എന്നതാണ്.

90 കളിലായിരുന്നു ഹേമ മാലിനി ദില്‍ ആഷ്ന ഹേ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നത്. ചിത്രത്തിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും ഹേമ മാലിനി നടത്തിയിരുന്നു. എന്നാല്‍ നായകനെ മാത്രം തീരുമാനിച്ചിരുന്നില്ല. ഒരു ദിവസം ടിവി കണ്ടുകൊണ്ടിരിക്കെയാണ് ഹേമ മാലിനി ഷാരൂഖ് ഖാനെ കാണുന്നത്. ആ സമയത്ത് ഫൗജി എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു ഷാരൂഖ് ഖാന്. ഷാരൂഖ് ഖാന്റെ അഭിനയം ഇഷ്ടപ്പെട്ട ഹേമ മാലിനി ഷാരൂഖിനെ നായകനാക്കാന്‍ തീരുമാനിച്ചു. പിന്നാലെ തന്റെ അസിസ്റ്റന്റിനോട് ഷാരൂഖിനെ ബന്ധപ്പെടാനും ഹേമ മാലിനി അറിയിച്ചു.

ഫോണ്‍ കോള്‍ വന്നപ്പോള്‍ പക്ഷെ ഷാരൂഖ് ഖാന് വിശ്വാസം വന്നിരുന്നില്ല. തന്നെ ആരോ പറ്റിക്കുകയാണെന്നായിരുന്നു ഷാരൂഖ് ഖാന് കരുതിയിരുന്നത്. എന്നാല്‍ തന്നെ നായകനായി അഭിനയിപ്പിക്കാന്‍ ബോളിവുഡിന്റെ ഡ്രീം ഗേള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലായതും ഷാരൂഖ് ഖാന് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പറന്നെത്തുകയായിരുന്നു. എന്നാല്‍ ഓഡിഷനില്‍ ഷാരൂഖ് ഖാന് വല്ലാതെ നെര്‍വസ് ആയിരുന്നുവെന്നുമാണ് പിന്നീടൊരു അഭിമുഖത്തില്‍ ഹേമ മാലിനി തന്നെ പറഞ്ഞിട്ടുള്ളത്. പ്രതീക്ഷിച്ചൊരു ഇംപ്രഷനായിരുന്നില്ല ഹേമ മാലിനിയ്ക്ക് ഷാരൂഖ് ഖാനെക്കുറിച്ചുണ്ടായത്. ഷാരൂഖിന്റെ നീളം മുടിയായിരുന്നു ഹേമ മാലിനിയെ അലട്ടിയത്. മുടികള്‍ കാരണം അഭിനയിക്കുമ്പോള്‍ ഷാരൂഖിന്റെ കണ്ണുകള്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഇത് ഹേമ മാലിനിയെ വല്ലാതെ ദേഷ്യപ്പെടുത്തുകയായിരുന്നു.

എങ്കിലും അടുത്ത റൗണ്ട് ഓഡിഷന് വരാന്‍ ഷാരൂഖിനോട് ഹേമ മാലിനി ആവശ്യപ്പെടുകയായിരുന്നു. ഇത്തവണ ഷാരൂഖ് ഖാന് മുടിയില്‍ ജെല്‍ തേച്ച് ഒതുക്കി വച്ചിട്ടുണ്ടെന്നും കളര്‍ഫുള്‍ ആയൊരു ജാക്കറ്റിന് പകരം പ്ലെയിന്‍ ഷര്‍ട്ട് ധരിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു ഹേമ മാലിനി. എന്നിട്ടും ഷാരൂഖിന്റെ സംസാര രീതി ഹേമ മാലിനിയ്ക്ക് ഇഷ്ടമായിരുന്നില്ല. എങ്കിലും ഷാരൂഖ് ഖാന്റെ പ്രകടനത്തില്‍ ഹേമ മാലിനി തൃപ്തയാവുകയായിരുന്നു. അങ്ങനെയാണ് ഷാരൂഖ് ഖാന് ആദ്യത്തെ അവസരം ലഭിക്കുന്നത്.
Recommended Video

പിന്നീടൊരു അഭിമുഖത്തില്‍ തന്റെ ഓഡിഷനെക്കുറിച്ച് ഷാരൂഖ് ഖാന് തന്നെ മനസ് തുറന്നിട്ടുണ്ട്. ''ഞാനൊരു സാധാരണ പയ്യനായിരുന്നു. ഞാന്‍ വേഗത്തിലായിരുന്നു സംസാരിച്ചിരുന്നത്. എനിക്ക് സിനിമ പാരമ്പര്യവുമില്ലായിരുന്നു. എന്നിട്ടും അവര്‍ എനിക്ക് അവസരം നല്കി. ഡ്രീം ഗേളിന് മുന്നില്‍ ഇരിക്കാനും അവരില്‍ നിന്നും കേള്‍ക്കാനും ആര്‍ക്കൊക്കെ സാധിക്കും. എനിക്ക് നിന്റെ മൂക്ക് ഇഷ്ടമായി. അതിനൊരു രാജകീയ ലുക്കുണ്ടെന്നും അതുകൊണ്ടാണ് നിനക്ക് അവസരം തരുന്നതെന്നും ഹേമ മാലിനി പറയുന്നത് കേള്‍ക്കാന്‍ ആര്‍ക്കൊക്കെ പറ്റും. ഞാന്‍ പലപ്പോഴും മറച്ചു പിടിക്കാന്‍ ശ്രമിച്ച അതേ മൂക്കാണ് ഹേമ മാലിനിക്ക് ഇഷ്ടമായത്'' എന്നായിരുന്നു ഷാരൂഖ് ഖാന് പറഞ്ഞത്.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
'ഇത് ചെറിയ ചെക്കനാണല്ലോയെന്നാണ് മമ്മൂക്ക അന്ന് പറഞ്ഞത്, മക്കളെ അല്ലു അർജുൻ ഇംഗ്ലീഷ് പഠിപ്പിക്കില്ല'; ദേവ്