ലിപ് ലോക്ക് ചെയ്ത് ഐശ്വര്യയും ഹൃത്വിക്കും; ഹൃത്വിക്കിനോട് മിണ്ടാതെ അഭിഷേക്, ഐശ്വര്യയ്ക്ക് വക്കീല്‍ നോട്ടീസും!
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് ഹൃത്വിക് റോഷനും ഐശ്വര്യ റായ് ബച്ചനും. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി സൂപ്പര്‍ താരമായി മാറിയ നടനാണ് ഹൃത്വിക് റോഷന്‍. അവസാനം പുറത്തിറങ്ങിയ ഹൃത്വിക് ചിത്രങ്ങള്‍ രണ്ടും വന്‍ വിജയങ്ങളായി മാറുകയും ചെയ്തിരുന്നു. അതേസമയം ഐശ്വര്യയാകട്ടെ ലോകസുന്ദരി പട്ടം നേടിയാണ് സിനിമയിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമെല്ലാം നിറ സാന്നിധ്യമായി മാറിയ ഐശ്വര്യയോളം വലിയൊരു നായിക ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഇല്ലെന്ന് തന്നെ പറയാം.
അഭിനയ മികവ് പോലെ തന്നെ തങ്ങളുടെ ലുക്കിന്റെ പേരിലും ആരാധകരെ നേടിയവരാണ് ഐശ്വര്യയും ഹൃത്വിക്കും. ഇന്നും പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി ആരാധകരെ മയക്കുകയാണ് ഹൃത്വിക്കും ഐശ്വര്യയും. ഐശ്വര്യയും ഹൃത്വിക്കും ഓണ്‍ സ്‌ക്രീനില്‍ ഒരുമിക്കുന്നത് കാണാനായി ആരാധകര്‍ ഏറെ നാള്‍ കാത്തിരുന്നു. ഒടുവില്‍ ആ ആഗ്രഹം സഫലമായപ്പോഴൊക്കെ കിട്ടിയത് മികച്ച സിനിമകളായിരുന്നു. ധൂം 2, ജോദ അക്ബര്‍, ഗുസാരിഷ് എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. ഹൃത്വിക്കും ഐശ്വര്യയും ഒരുമിച്ച് ധൂം 2 2006 ലായിരുന്നു പുറത്തിറങ്ങിയത്.

വന്‍ വിജയമായി മാറിയ ധൂം ടുവിലെ ഐശ്വര്യയുടേയും ഹൃത്വിക്കിന്റേയും കെമിസ്ട്രി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സിനിമ പുറത്തിറങ്ങയതോടെ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ചിത്രത്തിലെ ഹൃത്വിക്കിന്റേയും ഐശ്വര്യയുടേയും ലിപ് ലോക്ക് രംഗം. വിവാദങ്ങള്‍ക്കും ഈ രംഗം തിരികൊളുത്തിയിരുന്നു. ചുംബന രംഗം ആരാധകര്‍ക്കിടയില്‍ മാത്രമല്ല ഐശ്വര്യയുടെ ഭര്‍ത്താവായ അഭിഷേക് ബച്ചന്റെ കുടുംബത്തിനിടയില്‍ പോലും വലിയ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു. തന്റെ കരിയറില്‍ ആദ്യമായി ഐശ്വര്യ അഭിനയിച്ച ലിപ്്‌ലോക്ക് രംഗമായിരുന്നു ധൂം ടുവിലേത്. എന്നാല്‍ ഈ രംഗത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് പിന്നിലെ കാരണം എന്തെന്ന് തനിക്ക് മനസിലാകുന്നില്ലെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.

ഐശ്വര്യയും അഭിഷേകും തമ്മിലുള്ള വിവാഹത്തിന് മുമ്പായിരുന്നു ധും ടു പുറത്തിറങ്ങിയത്. എന്നാല്‍ ഐശ്വര്യ ചുംബന രംഗത്തില്‍ അഭിനയിച്ചത് ബച്ചന്‍ കുടുംബത്തിന് ഇഷ്ടമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എതിര്‍പ്പ് മാത്രമായിരുന്നില്ല സിനിമ പുറത്ത് വന്നതിന് ശേഷം കുറച്ച് നാള്‍ അഭിഷേക് ഹൃത്വിക്കിനോട് സംസാരിക്കുന്നത് തന്നെ നിര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത്് മാത്രമായിരുന്നില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസിനോട് ബച്ചന്‍ കുടുംബം ഐശ്വര്യയുടേയും ഹൃത്വിക്കിന്റേയും ചുംബന രംഗം എഡിറ്റ് ചെയ്ത് ഒഴിവാക്കാന്‍ പോലും ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തങ്ങളുടെ മരുമകളാകാന്‍ പോകുന്ന ഐശ്വര്യയുടെ ഇമേജ് മോശമാകരുതെന്നായിരുന്നു ബച്ചന്‍ കുടുംബം പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് 2012 ല്‍ തന്റെ ചുംബന രംഗത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ച് ഐശ്വര്യ തന്നെ മനസ് തുറന്നിരുന്നു. ഡെയ്‌ലി മെയിലിന്് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ് തുറന്നത്. ''ഞാന്‍ ഒരിക്കല്‍ ധൂം ചിത്രത്തില്‍ ചുംബന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അത് വലിയ ചര്‍ച്ചയായി മാറി. നിങ്ങള്‍ വിശ്വസിക്കില്ല, എനിക്ക് ഒന്നു രണ്ട് വക്കീല്‍ നോട്ടീസ് വരെ കിട്ടിയിട്ടുണ്ട്. നിങ്ങള്‍ ഐക്കോണിക് താരമാണ്, നമ്മളുടെ പെണ്‍കുട്ടികളുടെ മാതൃകയും റോള്‍ മോഡലുമാണ്. നിങ്ങള്‍ എന്ത് മാതൃകാപരമായ ജീവിതമാണ് ജീവിച്ചത്, നിങ്ങള്‍ സ്‌ക്രീനില്‍ ഇങ്ങനെ അഭിനയിക്കുന്നത് അവര്‍ എങ്ങനെ കാണും എന്ന് പറഞ്ഞായിരുന്നു ആരാധകര്‍ വക്കീല്‍ നോട്ടീസ് അയച്ചത്'' എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം.
Recommended Video

''എനിക്ക് അത്ഭുതമായിരുന്നു. ഞാനൊരു അഭിനേതാവാണ്. എന്റെ ജോലിയാണ ഞാന്‍ ചെയ്യുന്നത്. ഒന്നോ രണ്ടോ മൂന്നോ സെക്കന്റുകള്‍ മാത്രമുള്ളൊരു രംഗത്തിന്റെ പേരില്‍ എന്നോട് വിശദീകരണം ചോദിക്കുകയാണ്'' ഐശ്വര്യ പറയുന്നു. അതേസമയം ധൂം ടുവിന് മുമ്പ് ഐശ്വര്യ തനിക്ക് വന്ന പല ഹോളിവുഡ് സിനിമകളും നിരസിച്ചത് ചുംബന രംഗങ്ങള്‍ ചെയ്യാന്‍ തയ്യാറല്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു. ''ഞാന്‍ ഓണ്‍ സ്‌ക്രീനില്‍ ചുംബിക്കുന്നത് ആരാധകര്‍ക്ക് പോലും അംഗീകരിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇത്തരത്തിലൊരു വഴി തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം ഇന്ത്യന്‍ സിനിമയില്‍ തന്നെ ചെയ്യണമെന്നും ആരാധകരെക്കുറിച്ചുള്ള എന്റെ ധാരണ ശരിയാണോ എന്ന് നോക്കണമെന്നായിരുന്നു. അത് ശരിയായിരുന്നു'' എന്നും ഐശ്വര്യ പറഞ്ഞു.


Click it and Unblock the Notifications