നായികയ്ക്ക് കോടികള്‍ വിലമതിക്കുന്ന സമ്മാനം നല്‍കി ഹൃത്വിക്; അന്നും വാര്‍ത്തയായി താരത്തിന്റെ പ്രണയം!

ബോളിവുഡിലെ സൂപ്പര്‍ നായകനാണ് ഹൃത്വിക് റോഷന്‍. കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഹൃത്വിക് റോഷന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഹോ ന പ്യാര്‍ ഹേയില്‍ തുടങ്ങി വാറില്‍ എത്തി നില്‍ക്കുന്ന ആ സിനിമ ജീവിതത്തില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് ഹൃത്വിക് റോഷന്‍. യുവാക്കളെ പോലും അമ്പരപ്പിക്കുന്ന ഫിറ്റ്‌നസും ലുക്കുമായി ഇന്നും ആരാധകരുടെ കയ്യടി നേടുകയാണ് ഹൃത്വിക് റോഷന്‍. സിനിമകള്‍ പോലെ തന്നെ ഹൃത്വിക്കിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ എങ്ങും ഹൃത്വിക് റോഷന്റെ പ്രണയ വാര്‍ത്തകളാണ്. യുവനടി സബ ആസാദുമായി ഹൃത്വിക്ക് പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂസെയ്ന്‍ ഖാന്‍ ആയിരുന്നു ഹൃത്വിക്കിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ 2014 ല്‍ ആരാധകരേയും ബോളിവുഡിനേയും അമ്പരപ്പിച്ചു കൊണ്ട് ഇരുവരും വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഇതാദ്യമായാണ് ഹൃത്വിക് പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുന്നത്. എന്നാല്‍ വിവാഹ മോചനത്തിന് മുമ്പ് പലപ്പോഴും ഹൃത്വിക്കിന്റെ പേരിനൊപ്പം മറ്റ് നടിമാരുടെ പേര് ചേര്‍ത്ത് വച്ചു കൊണ്ട് ഗോസിപ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു.

കൈറ്റ്‌സ്

ഹൃത്വിക്കുമായി ഗോസിപ്പുകളില്‍ ഇടം നേടിയവരില്‍ ഏറ്റവും മുന്നിലുളളത് നടി ബാര്‍ബറ മോറിയാണ്. കൈറ്റ്‌സിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. മെക്‌സിക്കന്‍ സ്വദേശിയായ ബാര്‍ബറയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു കൈറ്റ്‌സ്. ചിത്രം വലിയ വിജയമായി മാറിയില്ലെങ്കിലും ഇരുവരുടേയും കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിാലമെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ബാര്‍ബറ മോറിയും ഹൃ്ത്വിക്ക് റോഷനും അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയായിരുന്നു. ഇതില്‍ മനം നൊന്ത് സൂസെയ്ന്‍ ഖാന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോയെന്നും തന്റെ അച്ഛന്റേയും കൂടെ താമസിക്കാന്‍ ആരംഭിച്ചെന്നുെമാക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സമ്മാനം

ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് താരങ്ങള്‍ രംഗത്ത് എത്തിയെങ്കിലും ഗോസിപ്പുകള്‍ അവസാനിച്ചിരുന്നില്ല്. അതേസമയം ബാര്‍ബറ മോറിയ്ക്ക് ബോളിവുഡിലേക്ക് സ്വാഗതം അറിയിച്ചുകൊണ്ട് ഹൃത്വിക് നല്‍കിയ വിലകൂടി സമ്മാനവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അത്യാഡംബര വാനിറ്റി വാന്‍ ആയിരുന്നു ബാര്‍ബറ മോറിയ്ക്ക് ഹൃത്വിക് സമ്മാനിച്ചത്. രണ്ട് കോടി രൂപ വില വരുന്നതായിരുന്നു ഈ വാനിറ്റി വാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ബാര്‍ബറ എത്തിയിരുന്നത് ഈ വാനിറ്റി വാനിലായിരുന്നു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു ഹൃത്വിക് നല്‍കിയ ഈ വിലകൂടിയ സമ്മാനം.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
റിപ്പോര്‍ട്ടുകള്‍

അതേസമയം ഹൃത്വിക് റോഷന്‍ പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നടിയും ഗായികയുമായ സബ ആസാദുമായി ഹൃത്വിക് പ്രണയത്തിലായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു കഫേയില്‍ നിന്നും ഒരുമിച്ച് പുറത്തേക്ക് വരുന്ന ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ ഹൃത്വിക് സബയുടെ കരം പിടിച്ചാണ് നടക്കുന്നത്. സബയുടെ മുഖം മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയ താരത്തെ തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലാണെന്നും എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അത് ലോകത്തോട് പറയാന്‍ ഹൃത്വിക് മാനസികമായി തയ്യാറായതെന്നുമാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റിപ്പോര്‍ട്ടുകളോട് ഹൃത്വിക്കോ സബയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എങ്കിലും താരങ്ങള്‍ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍.

More from Filmibeat

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X