ഒരു പട്ടി പോലും ആ പടത്തിന് കയറിയില്ലെന്ന് സല്‍മാന്‍; മര്യാദ പഠിപ്പിച്ച് ഹൃത്വിക്കിന്റെ മാസ് മറുപടി
ബോളിവുഡിലെ സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. പകരം വെക്കാനില്ലാത്ത അത്ര വലിയ താര പരിവേഷമുള്ള നായക നടന്‍. പതിറ്റാണ്ടുകളായി ബോളിവുഡിനെ മുന്നില്‍ നിന്ന് നയിക്കുന്ന ഭായ്ജാന്‍. സിനിമ പോലെ തന്നെ സംഭവബഹുലവും നാടകീയവുമാണ് സല്‍മാന്‍ ഖാന്റെ ജീവിതവും. ജീവിതത്തിലും താന്‍ ഹീറോയാണെന്ന രീതിയിലാണ് സല്‍മാന്റെ പെരുമാറ്റങ്ങളും. അതുകൊണ്ട് തന്നെ സല്‍മാന്റെ പല പ്രവര്‍ത്തികളും വാക്കുകളും വലിയ വിവാദമായി മാറിയിട്ടുണ്ട്. സല്‍മാനെതിരെ പലരും ഒരു പ്രശ്‌നത്തിന് മുതിരാറില്ലെന്നതാണ് വസ്തുത. എന്നാല്‍ സല്‍മാന്റെ താരപദവിയെ കണക്കിലെടുക്കാതെ, മോശം പ്രതികരണത്തിന് ചുട്ട മറുപടി നല്‍കിയ താരമാണ് ഹൃത്വിക് റോഷന്‍.
ഹൃത്വിക് റോഷനും ഐശ്വര്യ റായ് ബച്ചനും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു ഗുസാരിഷ്. സഞ്ജയ് ലീല ബന്‍സാലിയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ഒരു അപകടത്തെ തുടര്‍ന്ന് ശരീരത്തിന്റെ ചലന ശേഷി നഷ്ടപ്പെട്ട മാജിക് കലാകാരന്റെ വേഷമായിരുന്നു ചിത്രത്തില്‍ ഹൃത്വിക് ചെയ്തത്. അദ്ദേഹത്തെ പരിചരിക്കാന്‍ എത്തുന്ന യുവതിയായി ഐശ്വര്യയും എത്തി. ചിത്രം നിരൂപക ശ്രദ്ധ നേടിയെങ്കിലും തീയേറ്ററില്‍ പ്രതീക്ഷിച്ചൊരു വിജയം നേടാന്‍ സാധിക്കാതെ വരികയായിരുന്നു. ഹൃത്വിക്കിന്റേയും ഐശ്വര്യയുടേയും പ്രകടനങ്ങളും കയ്യടി നേടിയിരുന്നു.

ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പരാജയത്തെ കുറിച്ചായിരുന്നു സല്‍മാന്റെ മോശം പ്രതികരണം. 2010 ലായിരുന്നു സംഭവം. ഒരു ചാരിറ്റി പരിപാടിക്കിടെയായിരുന്നു സല്‍മാന്‍ ഖാന്റെ മോശം പരാമര്‍ശനം. ''അതിന് ചുറ്റും ഈച്ച വട്ടമിട്ട് പറക്കുകയാണ്. ഒരു കൊതുക് പോലും കാണാന്‍ പോയില്ല. ഒരു പട്ടി പോലും പോയില്ല'' എന്നായിരുന്നു സല്‍മാന്റെ പ്രതികരണം. താരത്തിന്റെ മോശം പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു. സല്‍മാന്‍ തന്റെ ചിത്രത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം കേട്ട് മിണ്ടാതിരിക്കാന്‍ ഹൃത്വിക് തയ്യാറായില്ല. പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹൃത്വിക് റോഷന്‍ തുറന്നടിക്കുകയായിരുന്നു.

''സല്‍മാന്‍ ഖാന്‍ നല്ലൊരു മനുഷ്യന്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഞാന്‍ ഉറ്റുനോക്കുകയുയം ആരാധിക്കുകയും ചെയ്തിരുന്നു, ഇപ്പോഴും ചെയ്യുന്ന ആളാണ്. അദ്ദേഹം എന്നും നായകനായിരുന്നു, ഇനിയും അങ്ങനെ തന്നെ ആയിരിക്കും. പക്ഷെ ഒരു സംവിധായകന്റെ സിനിമയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ നിങ്ങളുടെ സിനിമയുടെ അത്ര വരില്ലെന്ന് കരുതി അപമാനിക്കാന്‍ പാടില്ല. ഗുസാരിഷ് അതിന്റെ രീതിയില്‍ വന്‍ വിജയമണ്. ബന്‍സാലിയെക്കുറിച്ച് ആരെങ്കിലും ഇങ്ങനെ പറഞ്ഞാല്‍ എനിക്ക് വിഷമമാകും'' എന്നായിരുന്നു ഹൃത്വിക് റോഷന്‍ പറഞ്ഞത്.

'''എന്റെ അഭിപ്രായത്തില്‍ ഒരു ഹീറോ ഒരിക്കലും അഹങ്കരിക്കില്ല. വന്‍ വിജയങ്ങള്‍ നേടുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ വിനീതരും സ്‌നേഹത്തോടെ പെരുമാറുന്നവരുമായി മാറുകയാണ് ചെയ്യുക. ശത്രുക്കളെ പോലും സുഹൃത്തുക്കളാക്കി മാറ്റുന്ന സമയാണ്. സ്‌നേഹം ആണ് നല്‍കേണ്ടത്. മറ്റുള്ളവരെ നോക്കി പൊട്ടിച്ചിരിക്കുകയല്ല വേണ്ടത്. ഇത് പറഞ്ഞ് തീരുമ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകളോട് ക്ഷമിച്ചിരിക്കുകയാണ്. കാരണം എനിക്കറിയാം ഉള്ളിന്റെ ഉള്ളില്‍ അദ്ദേഹത്തിന് എന്നോട് സ്‌നേഹമാണെന്ന്. ആ വാക്കുകള്‍ ഒരു നിമിഷത്തെ ചിന്തയില്‍ നിന്നുമുണ്ടായതാകാം. അടുത്ത തവണ കാണുമ്പോള്‍ വലിയൊരു കെട്ടിപ്പിടുത്തം തന്നെ പ്രതീക്ഷിക്കുന്നു'' എന്നും ഹൃത്വിക് റോഷന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Recommended Video

പിന്നീട് 2011 ല്‍ ഹൃത്വിക് റോഷന്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴും ഈ സംഭവം ചര്‍ച്ചയായി മാറിയിരുന്നു. പരിപാടിയിലെ റാപ്പിഡ് ഫയര്‍ റൗണ്ടിന്റെ ഭാഗമായി സല്‍മാന്‍ ഖാനില്‍ നിന്നും എന്തെങ്കിലും എടുത്ത് മാറ്റാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് കരണ്‍ ജോഹര്‍ ചോദിക്കുകയായിരുന്നു. ''നിങ്ങള്‍ക്കറിയാമല്ലോ, എല്ലാവരും അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം കരുതുന്നത് എല്ലാവരും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നാണ്. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ഉള്ളിലൊരു വിക്ടിം സിന്‍ഡ്രം ഉണ്ടെന്നാണ്. അത് ഞാന്‍ എടുത്തുമാറ്റാന്‍ ആഗ്രഹിക്കുകയാണ്'' എന്നായിരുന്നു ഹൃത്വിക് പറഞ്ഞത്.
അന്നത്തെ പ്രശ്‌നങ്ങള്‍ അധികം വൈകാതെ തന്നെ കെട്ടടങ്ങി. ഇന്നലെയായിരുന്നു ഹൃത്വിക് റോഷന്‍ ജന്മദിനം. ജന്മദിനത്തില്‍ ആരാധകര്‍ക്കുള്ള സമ്മാനമായി വിക്രം വേദയുടെ റീമേക്കില്‍ നിന്നുമുള്ള ഹൃത്വിക്കിന്റെ ലുക്ക് പുറത്ത് വിട്ടിരുന്നു. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിക്കുന്നത്. ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു ഹൃത്വിക്കിന്റെ ചിത്രം. താടിയും നീളന്‍ മുടിയുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് ഹൃത്വിക് എത്തുന്നത്. സെയ്ഫ് അലി ഖാന്‍ ആണ് മാധവന്‍ അവതരിപ്പിച്ച വേഷം ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. വാര്‍ ആണ് ഹൃത്വിക്കിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. 2019 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു വാര്‍.


Click it and Unblock the Notifications