കൂട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ഹൃത്വിക്കിനെ തല്ലി അച്ഛന്‍; ആദ്യമായും അവസാനമായും തല്ലിയത് അന്നെന്ന് താരം
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. സൂപ്പര്‍ ഹിറ്റുകളായി മാറിയ സൂപ്പര്‍ 30യ്ക്കും വാറിനും ശേഷം ഹൃത്വിക് റോഷന്‍ ബോക്‌സ് ഓഫീസിലേക്ക് തിരികെ വരാന്‍ തയ്യാറാവുകയാണ്. ലോകം കൊവിഡിനെ നേരിടാന്‍ ലോക്ക്ഡൗണിലേക്ക് കടന്നതിന് ശേഷം ഇതാദ്യമായാണ് ഹൃത്വിക്കിന്റെ സിനിമ റിലീസിന് തയ്യാറെടുക്കുന്നത്. അവസാനം പുറത്തിറങ്ങിയ ഹൃത്വിക് ചിത്രം വാര്‍ ആയിരുന്നു. 2019 ലായിരുന്നു വാറിന്റെ റിലീസ്. എന്നാല്‍ മൂന്ന് വര്‍ഷത്തിനിപ്പുറം ബോളിവുഡാകെ മാറിയിരിക്കുകയാണ്.
കൊവിഡാനന്തര ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിന് പുറമെ ബോളിവുഡ് കടന്നു പോകുന്ന പ്രതിസന്ധിയും കഠിനമാണ്. സൂപ്പര്‍ താര സിനിമകളുടെ തുടര്‍ പരാജയങ്ങളും സിനിമകള്‍ക്കെതിരെയുള്ള ബോയ്‌ക്കോട്ട് ആഹ്വാനങ്ങളുമൊക്കെ ബോളിവുഡിനെ സാരമായി തന്നെ തളര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൃത്വിക്കിന്റെ തിരിച്ചുവരവ് ബോളിവുഡിനാകെ നിര്‍ണായകമാണ്.

വിക്രം വേദയിലൂടെയാണ് ഹൃത്വിക് റോഷന്‍ ബോക്‌സ് ഓഫീസിലേക്ക് മടങ്ങിയെത്തുന്നത്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് ചെയ്യുന്നത്. തമിഴില്‍ മാധവന്‍ ചെയ്ത വേഷത്തില്‍ ഹിന്ദിയിലെത്തുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തമിഴ് പതിപ്പൊരുക്കിയ പുഷ്‌കറും ഗായത്രിയും തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്യുന്നത്.
താരകുടുംബത്തില്‍ നിന്നുമാണ് ഹൃത്വിക് റോഷന്‍ സിനിമയിലെത്തുന്നത്. പ്രശസ്ത സംവിധായകന്‍ രാകേഷ് റോഷന്റെ മകനാണ് ഹൃത്വിക് റോഷന്‍. തന്റെ അച്ഛനുമായുള്ള അടുപ്പത്തെക്കുറിച്ച് പലപ്പോഴായി ഹൃത്വിക് റോഷന്‍ മനസ് തുറന്നിട്ടുണ്ട്. ഒരിക്കല്‍ അച്ഛനില്‍ നിന്നും തല്ല് കിട്ടിയതിനെക്കുറിച്ചും ഹൃത്ിക് മനസ് തുറന്നിരുന്നു. ആ സംഭവം വിശദമായി വായിക്കാം തുടര്‍ന്ന്.

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍ പാര്‍ട്ടി നടത്തുകയായിരുന്നു ഹൃത്വിക് റോഷന്‍. പാര്‍ട്ടിയുടെ ആവേശം മൂത്ത് ഹൃത്വിക് കാലിയായിരുന്ന ഗ്ലാസ് ടെറസില്‍ നിന്നും നിലത്തെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. മകന്റെ ഈ പെരുമാറ്റം പക്ഷെ അച്ഛന്‍ രാകേഷ് റോഷന് ഇഷ്ടപ്പെട്ടില്ല. തന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ വച്ച് രാകേഷ് റോഷന്‍ ഹൃത്വിക്കിനെ വഴക്ക് പറയുകയും തല്ലുകയും ചെയ്തു. എന്നാല്‍ തന്നെ അച്ഛന്‍ ആദ്യമായും അവസാനമായും തല്ലിയത് അന്നാണെന്നായിരുന്നു രാകേഷ് പറഞ്ഞത്.
''എന്റെ അച്ഛന് ഒരുപാട് കടമുണ്ടായിരുന്നു. സിനിമയുണ്ടാക്കാന്‍ കടം വാങ്ങിയതായിരുന്നു. പക്ഷെ സിനിമ വിജയമായി. അഞ്ചാറു കൊല്ലത്തിലെ ഏറ്റവും വലിയ വിജയം. ആ സിനിമ എന്ന താരമാക്കി'' എന്നായിരുന്നു തന്റെ ആദ്യ സിനിമ ക ഹോ ന പ്യാര്‍ ഹേയെക്കുറിച്ച് ഹൃത്വിക് റോഷന്‍ പറഞ്ഞത്. അമീഷ പട്ടേല്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രം ചരിത്ര വിജയം നേടിയതോടെ ആദ്യ സിനിമയിലൂടെ തന്നെ ഹൃത്വിക് താരമായി മാറുകയായിരുന്നു. പിന്നീടിങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

വിക്രം വേദയുടെ ടീസര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. സമീപകാലത്ത് ബോളിവുഡില്‍ നിരവധി റീമേക്കുകള്‍ വന്നിട്ടുണ്ടെങ്കിലും വിക്രം വേദ പ്രതീക്ഷ നല്‍കുന്ന സിനിമയാണെന്നാണ് ആരാധകര്‍ പറയുന്നത്. തമിഴ് പതിപ്പിന്റെ സംവിധായകര്‍ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നതെന്നതും ടീസറിലെ ഹൃത്വിക്കിന്റേയും സെയ്ഫിന്റേയും പ്രകടനങ്ങളുമൊക്കെ കയ്യടി നേടിയതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്.

2019 ല്‍ പുറത്തിറങ്ങിയ വാര്‍ ആയിരുന്നു ഹൃത്വിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. ടൈഗര്‍ ഷ്രോഫും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. വാണി കപൂറായിരുന്നു നായിക. 2019 ലെ ഏറ്റവും വലിയ വിജയമായിരുന്നു വാര്‍. ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ അണിയറയിലുള്ള മറ്റൊരു സിനിമ. വാര്‍ ഒരുക്കിയ സിദ്ധാര്‍ത്ഥ് ആനന്ദ് തന്നെയാണ് ഫൈറ്ററും സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ ആണ് സിനിമയിലെ നായിക. ഹൃത്വിക്കും ദീപികയും ആദ്യമായി ഒരുമിക്കുന്ന സിനിമയാണിത്.


Click it and Unblock the Notifications