twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവര്‍ ചോദിച്ച പണം അച്ഛന്‍ കൊടുത്തില്ല; പോയന്റ് ബ്ലാങ്കിലായിരുന്നു വെടിവച്ചത്! ഹൃത്വിക് പറയുന്നു

    |

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. ഇന്നേക്ക് കൃത്യം 22 വര്‍ഷം മുമ്പാണ് നക്ഷത്രക്കണ്ണുള്ള ആ താരം ബോളിവുഡിന്റെ സ്‌ക്രീനിലേക്കുള്ള ഇറങ്ങി വന്നത്. ഹൃത്വിക് റോഷന്റ അരങ്ങേറ്റ ചിത്രമായ കഹോ ന പ്യാര്‍ ഹേ പുറത്തിറങ്ങിയിട്ട് ഇന്നലെ ജനുവരി 14നാണ് 22 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഹൃത്വിക്കിനൊപ്പം അമീഷ പട്ടേലും അരങ്ങേറിയ സിനിമായിരുന്നു കഹോ ന പ്യാര്‍ ഹേ. ചിത്രം വന്‍ വിജയമായി മാറിയതോടെ പിന്നെ ഹൃത്വിക്കിനും അമീഷയ്ക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു ദിവസം കൊണ്ട് ബോളിവുഡ് സാക്ഷ്യം വഹിച്ചത് പുത്തന്‍ താരോദയത്തിനായിരുന്നു. ഹൃത്വിക് റോഷന്‍ ഓരോ ആരാധകരുടേയും മനസില്‍ എന്നന്നേക്കുമായി കയറിക്കൂടുകയായിരുന്നു.

    2000ലെ ഏറ്റവും വലിയ വിജയമായിരുന്നു കഹോ ന പ്യാര്‍ ഹേ. ഒരുപാട് പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തി. ഇതിന്റെ പേരില്‍ ഗിന്നസ് റെക്കോര്‍ഡ് പോലും ചിത്രത്തിന് സ്വന്തമായി. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയ ഫീച്ചര്‍ സിനിമ എന്ന നേട്ടമാണ് കഹോ ന പ്യാര്‍ ഹേയ്ക്ക് സ്വന്തമായത്. ഹൃത്വിക് റോഷന്റെ അച്ഛന്‍ രാകേഷ് റോഷന്‍ ആയിരുന്നു സിനിമയുടെ സംവിധാനം. എന്നാല്‍ ചിത്രത്തിന്റെ വിജയത്തോടൊപ്പം മറക്കാനാഗ്രഹിക്കുന്നൊരു ഓര്‍മ്മയും ചിത്രവുമായി ബന്ധപ്പെട്ട് ഹൃത്വിക്കിനും കുടുംബത്തിനുമുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

    കഹോ ന പ്യാര്‍ ഹേ

    കഹോ ന പ്യാര്‍ ഹേയുടെ വിജയത്തിന് പിന്നാലെ രാകേഷ് രോഷന് അധോലോകത്തു നിന്നും ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു. പിന്നീട് രാകേഷിനെ കൊലപ്പെടുത്താനുള്ള ശ്രമവും വരെയുണ്ടായിരുന്നു. ചിത്രത്തിന്റെ റിലീസിന് പിന്നാലെ സാന്ത ക്രൂസിലെ തന്റെ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു അദ്ദേഹത്തിന് വെടിയേല്‍ക്കുന്നത്. രണ്ട് വെടിയുണ്ടകളായിരുന്നു അന്ന് അദ്ദേഹത്തിന്റെ ദേഹം കീറിമുറിച്ചത്. ഇതേക്കുറിച്ച് പിന്നീട് ഹൃത്വിക് റോഷന്‍ തന്നെ ഓര്‍ത്തെടുക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഒരിക്കല്‍ ഹൃത്വിക് റോഷന്‍ മനസ് തുറന്നത്. ബോളിവുഡില്‍ അധോലോകത്തിനുള്ള സ്വാധീനത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു തന്റെ ജീവിതത്തില്‍ നിന്നുമുള്ള ഉദാഹണം ഹൃത്വിക് പങ്കുവച്ചത്.

    ഭയത്തില്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല

    കഭി ഖുഷി കഭി ഗമ്മിന്റെ റിലീസിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലും ഈ സംഭവത്തെക്കുറിച്ച് ഹൃത്വിക് മനസ് തുറന്നിരുന്നു. ''എന്റെ അച്ഛന് ഒരുപാട് കടമുണ്ടായിരുന്നു. ആ സിനിമയൊരുക്കാന്‍ വേണ്ടിയായിരുന്നു അതെല്ലാം വരുത്തി വച്ചത്. സിനിമ വന്‍ വിജയമായി മാറി. അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വിജയമായിരുന്നു അത്. എന്നെ ഒരു താരമാക്കി മാറ്റി സിനിമ. കഹോ ന പ്യാര്‍ ഹേ റിലീസ് ചെയ്ത് ഒരാഴ്ച കഴിയുമ്പോഴാണ് ഇത് നടക്കുന്നത്. അവര്‍ക്ക് അറിയാം എന്റെ അച്ഛന്‍ വലിയ ഹിറ്റ് നേടിയെന്നും വിജയിച്ചുവെന്നും. പണം വരുകയാണെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. അവര്‍ പണം ചോദിച്ചു. പക്ഷെ ഞങ്ങള്‍ കൊടുക്കാന്‍ തയ്യാറായില്ല. അവര്‍ അദ്ദേഹത്തെ വെടിവെച്ചു. പോയന്റ് ബ്ലാങ്കില്‍. ഭയത്തില്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഞാനന്ന് പഠിച്ചു. വെടി കൊണ്ട് മരിക്കണമെന്നാണ് വിധിയെങ്കില്‍ അങ്ങനെ തന്നെ മരിക്കും. അല്ലെങ്കില്‍ മരിക്കില്ല'' എന്നായിരുന്നു ഹൃത്വിക് പറഞ്ഞത്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    20 വര്‍ഷം

    എന്നാല്‍ അന്നത്തെ സംഭവം കഴിഞ്ഞ് 20 വര്‍ഷം പിന്നിട്ടു കേസിലെ പ്രതി പിടിയിലാകാന്‍. സുനില്‍ വി ഗെയ്ക്വാദ് എന്നയാളായിരുന്നു പ്രതി. നിരവധി കേസുകളിലെ പ്രതിയായിരുന്നു ഇയാള്‍. എന്തായാലും ആ സംഭവത്തെ രാകേഷ് റോഷന്‍ അതിജീവിക്കുകയും വീണ്ടും സിനിമകള്‍ ഒരുക്കുകയും ചെയ്തു. ഹൃത്വിക് റോഷന്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രമായിരുന്നു കഹോ ന പ്യാര്‍ ഹേ. 80 കോടിയായിരുന്നു സിനിമ അന്ന് നേടിയത്. അന്നത്തെ കാലത്ത് അത് അവിശ്വസനീയമായൊരു തുകയായിരുന്നു. ഇന്നും ആരാധകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് കഹോ ന പ്യാര്‍ ഹേ.

    Read more about: hrithik roshan
    English summary
    When Hrithik Roshan Opened Up About Rakesh Roshan And Kaho Na Pyaar Hai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X