'ജീവിതത്തിൽ ക്രഷ് തോന്നിയ ഒരേയൊരാൾ! എന്റെ സോൾമേറ്റ് ആണ് ഇവൾ'; സൂസാനെയെ കുറിച്ച് ഹൃത്വിക് പറഞ്ഞത്

ഒരുകാലത്ത് ബോളിവുഡിൽ വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്ന ദമ്പതികളായിരുന്നു ഹൃത്വിക് റോഷനും അദ്ദേഹത്തിന്റെ മുൻ ഭാര്യ സൂസാനെ ഖാനും. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചു വിവാഹിതരാവുകയായിരുന്നു. പതിനാല് വർഷത്തോളം ഒന്നിച്ചു ജീവിച്ചിരുന്ന ഇരുവരും സന്തോഷകരമായ ദാമ്പത്യജീവിതം കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുകയും ഒരുപാട് പേർക്ക് പ്രചോദനമായി മാറുകയും ചെയ്തിരുന്നു. അതിനിടെ ഹ്രെഹാൻ, ഹൃദയൻ എന്നിവരുടെ മാതാപിതാക്കളുമായി മാറി.

എന്നാൽ 2014ൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇവർ വിവാഹമോചിതരായി. ഇപ്പോൾ പുതിയ പങ്കാളികളെ കണ്ടെത്തി ജീവിതത്തിൽ മുന്നോട്ട് പോവുകയാണ് ഇരുവരും. വേർപിരിഞ്ഞെങ്കിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇവർ. മക്കളുടെ സന്തോഷത്തിനു വേണ്ടി ഇരുവരും ഒരുമിച്ച് കൂടാറുണ്ട്. മക്കളുടെ കാര്യങ്ങളെല്ലാം ഇവർ ഒരുമിച്ചാണ് ചെയ്യാറുള്ളതും.

Hrithik Roshan, Sussanne Khan

അതുകൊണ്ട് തന്നെ വേർപിരിഞ്ഞെങ്കിലും ഇരുവരെയും സംബന്ധിച്ച വാർത്തകൾ ഇന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ സൂസാനെയെ കുറിച്ച് ഹൃത്വിക് റോഷൻ മുൻപൊരിക്കൽ പറഞ്ഞ വാക്കുകളും ശ്രദ്ധനേടുകയാണ്. സൂസാനെയെ കണ്ടുമുട്ടിയത് വിധി ആണെന്നും തന്റെ സോൾ മേറ്റാണ് ഭാര്യ എന്നുമാണ് നടൻ ഒരിക്കെ പറഞ്ഞത്.

കോഫി വിത്ത് കരൺ എന്ന ഷോയിൽ സൂസാനെയ്ക്ക് ഒപ്പം എത്തിയപ്പോഴാണ് ഹൃത്വിക് ഇക്കാര്യം പറഞ്ഞത്. തന്റെ ജീവിതത്തിലെ ഒരേയൊരു ക്രഷ് ആണ് സൂസാനെയെന്നും നടൻ പറഞ്ഞു. "ഞങ്ങൾ പരസ്പരം കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവരാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ സോൾ മേറ്റുകളാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയപ്പോൾ അവളുടെ പേര് സൂസാനെ എന്നായിരുന്നു. അതെ അത് ഇവൾ തന്നെ ആയിരുന്നു." എന്നായിരുന്നു ഹൃത്വികിന്റെ വാക്കുകൾ.

അതേസമയം ഹൃത്വികുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് സൂസാനെയും മുൻപ് സംസാരിച്ചിട്ടുണ്ട്. തന്നെ എല്ലാത്തിലും പിന്തുണയ്ക്കുന്ന ആളാണ് നടൻ എന്നായിരുന്നു സൂസാനെയുടെ വാക്കുകൾ. വിവാഹമോചനത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് സൂസാനെ ഇത് പറഞ്ഞത്.

"എനിക്ക് ഹൃത്വിക്കിൽ നിന്നും ഒരുപാട് പിന്തുണ ലഭിക്കാറുണ്ട്. ഇതൊരു വിവാഹം മാത്രം സംബന്ധിച്ചല്ല, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അത് എനിക്ക് വളരെ പവിത്രമായ ഒന്നാണ്, അതിൽ എനിക്ക് സങ്കടമോ ഒറ്റപ്പെടലോ ഒന്നും ഉണ്ടാകുന്നില്ല. എന്റെ മക്കൾ വളരെ എനർജെറ്റിക് ആണ്. അവർ എല്ലാ കാര്യങ്ങളും ഓർഗനൈസ് ചെയ്യും", സൂസാനെ പറഞ്ഞു.

Hrithik Roshan, Sussanne Khan

അതേസമയം വിവാഹമോചനത്തിന് ശേഷം ഇക്കാര്യം ആദ്യമായി പുറംലോകത്തെ അറിയിച്ചത് സൂസാനെ ആയിരുന്നു. വിവാഹമോചനം കഴിഞ്ഞ് ഏകദേശം രണ്ടുവർഷത്തിന് ശേഷമായിരുന്നു ഇത്. അതുവരെ ഇക്കാര്യം ഇവർ മറച്ചുവയ്ക്കുകയും പുറത്ത് സാധാരണ ദമ്പതികളെ പോലെ പെരുമാറുകയുമായിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തങ്ങൾ ഒരുമിച്ച് ഉണ്ടാകാതെ ഇരിക്കുന്നതാണ് നല്ലതെന്ന് തങ്ങൾക്ക് തോന്നി, അതാണ് വിവാഹമോചനത്തിലേക്ക് കടക്കാൻ തീരുമാനിച്ചത് എന്നാണ് സൂസാനെ പറഞ്ഞത്.

ഫിലിംഫെയറുമായുള്ള ഒരു അഭിമുഖത്തിൽ വിവാഹമോചനത്തിന് ശേഷവും സൂസാനെയുമായി നല്ല ബന്ധം തുടരുന്നതിനെ കുറിച്ച് ഹൃത്വികും മനസുതുറന്നിട്ടുണ്ട്. "സൂസാനെയുമായി അന്നും ഇന്നും എനിക്ക് നല്ല ബന്ധമാണ് ഉള്ളത്. അവൾ അന്നും ഇന്നും എന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്. എന്നെപ്പോലെ, അവളും ഒരു മികച്ച മനുഷ്യനാകാൻ നിരന്തരം പരിശ്രമിക്കുന്ന ഒരാളാണ്. ഞങ്ങളുടെ ബന്ധം പലർക്കും പ്രചോദനമാണെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്.

അതേസമയം, വേർപിരിഞ്ഞവർ സമാധാനപരവും സന്തോഷകരവും ആരോഗ്യകരവുമായ ബന്ധം ഉണ്ടാക്കുന്നത് അപൂർവമാണെന്നത് സങ്കടകരമാണ്. അത് മാറണം. നമ്മളെല്ലാവരും ലോകത്തെ നന്നായി മനസ്സിലാക്കുന്നതിനും നമ്മെക്കുറിച്ചുള്ള മികച്ച ധാരണ ഉണ്ടാക്കുന്നതിന് വേണ്ടിയും പരിശ്രമിക്കണം." ഹൃത്വിക് റോഷൻ പറഞ്ഞു.

More from Filmibeat

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X