ബോധം കെട്ട് വീണ് പ്രിയങ്ക; സഹായിക്കാന്‍ ഓടിയെത്തിയ ഹൃത്വിക് കണ്ടത്! മറക്കാത്ത ഓര്‍മ്മയെന്ന് താരം

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയായിരുന്നു പ്രിയങ്ക സിനിമയിലേക്ക് എത്തുന്നത്. സൗന്ദര്യ മത്സരത്തിലൂടെയാണ് പ്രിയങ്ക ശ്രദ്ധ നേടുന്നത്. രാജ്യത്തിന് അഭിമാനമായ നേട്ടം സ്വന്തമാക്കിയ ശേഷം സിനിമയിലെത്തിയപ്പോഴും പ്രിയങ്ക വിജയം ആവര്‍ത്തിച്ചു. തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രിയങ്ക ബോളിവുഡിലെത്തുകയായിരുന്നു. നെഗറ്റീവ് വേഷത്തിലൂടെയായിരുന്നു പ്രിയങ്കയുടെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ പ്രിയങ്ക പിന്നെ ബോളിവുഡിലെ സൂപ്പര്‍നായികയായി വളരുകയായിരുന്നു.

നായിക വേഷങ്ങളുടെ സ്ഥിരം സങ്കല്‍പ്പങ്ങള്‍ പൊളിച്ചടുക്കിയ പ്രിയങ്ക പലര്‍ക്കും ഇന്നൊരു പ്രചോദനമാണ്. തന്നെ പോലെ ചെറുപ്പട്ടണങ്ങളില്‍ നിന്നും വരുന്നവര്‍ക്കും കഠിനാധ്വാനത്തിലൂടെ വലിയ താരമായി മാറാനാകുമെന്ന് തെളിയിക്കുകയായിരുന്നു പ്രിയങ്ക. ബോളിവുഡിലെ വിജയത്തിന് ശേഷം പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു. ഈ വിജയം പ്രിയങ്ക ഹോളിവുഡിലും ആവര്‍ത്തിച്ചു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആയി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. കരുത്തയായ, നിലപാടുള്ള സ്ത്രീയാണ് പ്രിയങ്ക.

ക്രിഷ്

പ്രിയങ്ക നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ക്രിഷ്. ഹൃത്വിക് റോഷന്‍ സൂപ്പര്‍ഹീറോയായി എത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയ സൂപ്പര്‍ഹീറോ ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിലെ പ്രിയങ്കയുടേയും ഹൃത്വിക്കിന്റേയും ജോഡിയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീടും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതോടെ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു ഹൃത്വിക്കും പ്രിയങ്കയും. പ്രിയങ്കയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് പ്രിയങ്ക ചോപ്ര ദ ഡാര്‍ക്ക് ഹോഴ്‌സ്. ഈ പുസ്തകത്തില്‍ ഹൃത്വിക് റോഷന്‍ പ്രിയങ്കയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദുര്‍ബല

താന്‍ ഒരു ദുര്‍ബലയാണെന്ന് ആരും വിധിക്കുന്നത് പ്രിയങ്ക ഇഷ്ടപ്പെട്ടിരുന്നില്ല. എന്നും സ്വന്തം തീരുമാനങ്ങളെടുത്തിരുന്ന, കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയാണ് താനെന്നാകണം മറ്റുള്ളവര്‍ തന്നെക്കുറിച്ച് കരുതേണ്ടതെന്ന് പ്രിയങ്ക വിചാരിച്ചുവെന്നാണ് ഹൃത്വിക് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു അനുഭവവും ഹൃത്വിക് റോഷന്‍ പങ്കുവെക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''മണാലിയിലെ മലമുകളില്‍ ഷൂട്ടിംഗ് നടക്കുകയായിരുന്നു. 2005 ലായിരുന്നു സംഭവം. കൃഷ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആയിരുന്നു. സമുദ്രോപരിതലത്തില്‍ നിന്നും വളരെയധികം ഉയരത്തിലായിരുന്നു ആ സ്ഥലം. അതികഠിനമായ തണുപ്പായിരുന്നു അവിടെ. ഓക്‌സിജന്‍ നന്നേ കുറവായിരുന്നു. പലര്‍ക്കും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ക്രൂവിലെ ചിലര്‍ ബോധരഹിതരായി വീഴുക വരെയുണ്ടായി. പെട്ടെന്നാണ് പ്രിയങ്ക വീഴാന്‍ പോകുന്നത് കാണുന്നത്. ഭാഗ്യത്തിന് വീഴുന്നതിന് മുമ്പ് തന്നെ ചിലര്‍ അവളെ പിടിച്ചു. പിന്നാലെ ഹോട്ടല്‍ മുറിയിലേക്ക് അവളെ മാറ്റുകയും ചെയ്തു'' എന്നാണ് ഹൃത്വിക് പറയുന്നത്.

 അവിടെ ഞാന്‍ കണ്ടത്

''ഹോട്ടല്‍ മുറിയില്‍ കഴിയുന്ന പ്രിയങ്കയെ കാണാനായി ഞാനും പിന്നാലെ ചെന്നു. അവിടെ ഞാന്‍ കണ്ടത് പിടിവാശിക്കാരിയായൊരു പ്രിയങ്കയെയായിരുന്നു. മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്ന, ദുര്‍ബലയായൊരു സ്ത്രീയായി തന്നെ ആളുകള്‍ വിലയിരുത്തുന്നതിനെ ആ അബോധാവസ്ഥിയിലും പ്രിയങ്ക വെറുത്തിരുന്നു. തന്നെ പിടിച്ചു കൊണ്ട് നടക്കുന്നവരോട് പ്രിയങ്ക തന്നെ നിലത്തു നിര്‍ത്താനും താന്‍ ഒറ്റയ്ക്ക് നടന്നു കൊള്ളാമെന്നും പറയുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴും പ്രിയങ്കയ്ക്ക് നേരെ നില്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അവര്‍ അവള്‍ പറഞ്ഞത് തന്നെ കേട്ടു. അവള്‍ സ്വയം തന്നെ നടന്ന് മുറിയിലേക്ക് പോവുകയായിരുന്നു'' എന്നും ഹൃത്വിക് റോഷന്‍ ഓര്‍ക്കുന്നുണ്ട്. എന്നും സ്വന്തം കാര്യം നോക്കാന്‍ മറ്റൊരാളുടെ സഹായം വേണ്ടാത്തയാളാണ് പ്രിയങ്കയെന്നും സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ അവള്‍ സ്വയം പര്യാപ്തയാണെന്നും ഹൃത്വിക് റോഷന്‍ പറയുന്നു.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
തിരിച്ചുവരവിനായി

അതേസമയം മെട്രിക്‌സ് ഫോര്‍ ആണ് പ്രിയങ്കയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. അതേസമയം താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കയുടെ തിരിച്ചുവരവ്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫും ആലിയ ഭട്ടുമാണ് മറ്റ് പ്രധാന താരങ്ങള്‍. സോയ അക്തറും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. റോഡ് മൂവിയായാണ് ജീ ലേ സര ഒരുങ്ങുന്നത്.

Read more about: hrithik roshan priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X