ഹൃത്വിക്കിന്റെ പഞ്ചാരയടി സഹിക്കാതെ ദിഷ സിനിമ ഇട്ടിട്ട് ഓടി! ഉപദേശം നല്‍കി ഹൃത്വിക് റോഷന്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് ഹൃത്വിക് റോഷന്‍. അന്നും ഇന്നും ആരാധകരുടെ പ്രിയപ്പെട്ടന്‍. അടിപൊളി ഡാന്‍സും ജിമ്മന്‍ ബോഡിയുമായി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് ഹൃത്വിക്ക്. നല്ല സിനിമകളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹൃത്വിക്. സൂപ്പര്‍ 30, വാര്‍ തുടങ്ങിയ സിനിമകളുടെ വന്‍ വിജയത്തോടെ ബോളിവുഡിലെ തന്റെ താര പദവി ഉറപ്പിക്കുകയായിരുന്നു ഹൃത്വിക് റോഷന്‍. 2019 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു വാര്‍. സോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലെത്തിയ ചിത്രം ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഡാന്‍സ് കൊണ്ടുമെല്ലാം ആരാധകര്‍ക്കിടയില്‍ തരംഗമായി മാറുകയായിരുന്നു.

അതേസമയം സോഷ്യല്‍ മീഡിയയിലും സജീവമാണ് ഹൃത്വിക് റോഷന്‍. തന്റെ ഫിറ്റ്‌നസ് വീഡിയോകളും മേക്കോവര്‍ വീഡിയോകളുമെല്ലാം ഹൃത്വിക് പങ്കുവെക്കാറുണ്ട്. തനിക്കിഷ്ടപ്പെട്ട സിനിമകളെക്കുറിച്ചും മറ്റുമുള്ള താരത്തിന്റെ ട്വീറ്റുകളും ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് നടക്കുന്ന പ്രചരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കിയും ഹൃത്വിക് കയ്യടി നേടിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു തന്നേക്കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ ഹൃത്വിക് രംഗത്ത് എത്തിയത്. താരത്തിന് ആരാധകരുടെ കയ്യടി നേടിക്കെടുത്തതായിരുന്നു സംഭവം.

ഹൃത്വിക് റോഷനും ദിഷ പഠാനിയും

നഒരിടയ്ക്ക് ബോളിവുഡിനെയാകെ ഇളക്കി മറിച്ച വിവാദമായിരുന്നു ഹൃത്വിക് റോഷനും ദിഷ പഠാനിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നത്. ഹൃത്വിക്കും ടൈഗര്‍ ഷ്രോഫും പ്രധാന വേഷത്തിലെത്തിയ വാര്‍ എന്ന ചിത്രത്തില്‍ നിന്നും ദിഷ പിന്മാറാന്‍ കാരണം ഹൃത്വിക് ആണെന്നായിരുന്നു പ്രചരണങ്ങള്‍. ഇതിനെതിരെ ഹൃത്വിക് തന്നെ പരസ്യമായി രംഗത്ത് എത്തുകയായിരുന്നു. താന്‍ കാരണമാണ് ദിഷ പിന്മാറിയതെന്ന് റിപ്പോര്‍ട്ട് ചെയ്ത് മാധ്യമത്തിനെതിരെ ഹൃത്വിക് രംഗത്ത് എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം.

റിപ്പോര്‍ട്ടുകള്‍

2018 ലാണ് യഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്നത് ആക്ഷന്‍ ഡ്രാമയായ വാറില്‍ ദിഷ പഠാനി നായികയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ ഹൃത്വിക്കിനൊപ്പം ദിഷയുടെ കാമുകന്‍ കൂടിയായ ടൈഗര്‍ ഷ്രോഫും പ്രധാന വേഷത്തിലെത്തിയിരുന്നു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ചിത്ത്രതിനൊരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. 2018 ല്‍ തന്നെയായിരുന്നു ദിഷ പഠാനി ചിത്രം ഉപേക്ഷിച്ചുവെന്നും ഇതിന് കാരണം സെറ്റില്‍ വച്ച് ഹൃത്വിക് റോഷന്‍ ദിഷയോട് മോശമായി പെരുമാറിയതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. യാതൊരു തെളിവുമില്ലെങ്കിലും താരത്തിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം ഉന്നയിക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ ധാരളമായിരുന്നു.

മറുപടി

ഇതോടെയാണ് താരം തന്നെ നേരിട്ട് മറുപടിയുമായി എത്തിയത്. തന്നേയും ദിഷയേയും കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം. ''എന്റെ പ്രിയപ്പെട്ട പത്രിക് ജീ, നിങ്ങള്‍ വ്യായാമം ചെയ്യാറുണ്ടോ? കുറച്ച് സമയം ജിമ്മില്‍ പോകൂ. മനസില്‍ നിന്നും എല്ലാ മാലിന്യവും നീക്കം ചെയ്യപ്പെടും. പ്രത്യേകിച്ച് 20 ഡോങ്കി കിക്ക്‌സും 20 മങ്കി റോള്‍സും രണ്ട് ഡോഡ് ജമ്പും നിങ്ങള്‍ക്ക് വേണ്ടി വരും. തീര്‍ച്ചയായും ചെയ്യണം. ആശംസകള്‍. നല്ല ദിവസം നേരുന്നു. സ്‌നേഹത്തോടെ'' എന്നായിരുന്നു ഹൃത്വിക്കിന്റെ പ്രതികരണം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രതികരണവുമായി ദിഷയും

പിന്നാലെയാണ് സംഭവത്തില്‍ പ്രതികരണവുമായി ദിഷയും രംഗത്ത് എത്തുന്നത്. സത്യത്തില്‍ തനിക്ക് വാര്‍ എന്ന ചിത്രത്തിലെ വേഷം ഓഫര്‍ ചെയ്യുക പോലും ചെയ്തിട്ടില്ലെന്നായിരുന്നു ദിഷയുടെ പ്രതികരണം. പിന്നാലെ ദിഷ ഔദ്യോഗിക പ്രസ്താവന തന്നെ പുറത്തിറക്കുകയുണ്ടായി. ഹൃത്വിക്കിനെ താന്‍ കണ്ടപ്പോഴെല്ലാം അദ്ദേഹം വളരെ മാന്യമായിട്ടാണ് തന്നോട് പെരുമാറിയതെന്നും റിപ്പോര്‍ട്ടുകള്‍ അസത്യവും ബാലിശവുമാണെന്നും ദിഷ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ആ വിവാദം കെട്ടടങ്ങിയത്. വാറില്‍ ഹൃത്വിക്കിന്റെ നായികയായി എത്തിയത് വാണി കപൂറായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: hrithik roshan disha patani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X