ഹൃത്വിക്കുമായി പിരിയാന്‍ കാരണം അര്‍ജുന്‍ രാംപാലുമായുള്ള പ്രണയം; തുറന്നടിച്ച് സൂസെയ്ന്‍

താരജീവിതത്തിന്റെ ഭാഗമാണ് ഗോസിപ്പുകള്‍. അതില്‍ നിന്നും രക്ഷപ്പെടുക ഒരാള്‍ക്കും സാധ്യമായ ഒന്നല്ല. പ്രത്യേകിച്ച് ബോളിവുഡില്‍. ഗോസിപ്പില്ലാത്ത ബോളിവുഡ് എന്നത് അസംഭവ്യമായ ഒന്നാണെന്ന് തന്നെ പറയാം. ചില ഗോസിപ്പുകള്‍ വളരെ പെട്ടെന്നു തന്നെ തുറന്ന് കാണിക്കപ്പെടുകയും വേഗം തന്നെ കെട്ടടങ്ങുകയും ചെയ്യുമ്പോള്‍ മറ്റ് ചില ഗോസിപ്പുകള്‍ക്ക് താരങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കുന്നതായിരിക്കും. ഗോസിപ്പുകള്‍ക്കെതിരെ താരങ്ങള്‍ തന്നെ രംഗത്ത് വരേണ്ടി വരുന്നതും സാധാരണയാണ്. ചിലപ്പോഴൊക്കെ അടിസ്ഥാന രഹിതമായ ഗോസിപ്പുകള്‍ മൂലം താരങ്ങളുടെ കരിയറും വ്യക്തിജീവിതവും വരെ തകര്‍ന്നിട്ടുണ്ട്.

ബോളിവുഡിനെയാകെ അമ്പരപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത വിവാഹ മോചനായിരുന്നു ഹൃത്വിക് റോഷന്റേയും സൂസെയ്ന്‍ ഖാന്റേയും. 2014 ലയിരുന്നു ഇരുവരും പിരിയുന്നത്. വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സൂസെയ്‌നും ഹൃത്വിക്കും തങ്ങള്‍ വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇനി നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കുമെന്നും അറിയിക്കുന്നത്. ആരാധകരെ ഞെട്ടിച്ചതായിരുന്നു ഈ പ്രഖ്യാപനം. ഇന്നും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ഹൃത്വിക്കും സൂസെയ്‌നും. തങ്ങളുടെ മക്കളുടെ ഉത്തരവാദിത്തവും ഹൃത്വിക്കും സൂസെയ്‌നും പങ്കിടുന്നുണ്ട്.

എന്തുകൊണ്ട്

എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഹൃത്വിക്കും സൂസെയ്‌നും നാളിതുവരെ വെളിപ്പെടുത്തിയിട്ടില്ല. തങ്ങളുടെ സ്വകാര്യമായ തീരുമാനമെന്ന നിലയിലാണ് അവര്‍ അതേക്കുറിച്ച് സംസാരിച്ചത്. തങ്ങള്‍ പിരിയുന്നത് എന്തുകൊണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇരുവര്‍ക്കുമില്ലെങ്കിലും കാരണം തേടിയിറങ്ങുകയായിരുന്നു സോഷ്യല്‍ മീഡിയയും ഗോസിപ്പ് കോളങ്ങളും. ഈ അന്വേഷണത്തില്‍ അവര്‍ കണ്ടെത്തിയ കാരണക്കാരന്‍ നടന്‍ അര്‍ജുന്‍ രാംപാല്‍ ആയിരുന്നു. ഹൃത്വിക്കിന്റേയും സൂസെയ്‌ന്റേയും അടുത്ത സുഹൃത്താണ് അര്‍ജുന്‍ രാംപാല്‍. ഹൃത്വിക്കിനും സൂസെയ്‌നും പിന്നാലെ അര്‍ജുനും മെഹര്‍ ജെസിയയും വിവാഹ മോചനം നടത്തിയിരുന്നു. ഇതോടെയാണ് സൂസെയ്‌നും അര്‍ജുനും തമ്മിലുള്ള അടുപ്പമാണ് വിവാഹ ബന്ധങ്ങള്‍ പിരിയാന്‍ കാരണമെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കുന്നത്.

അഭ്യൂഹങ്ങള്‍

ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് അവസാനമിടാനായി സൂസെയ്ന്‍ തന്നെ പരസ്യമായി രംഗത്ത് എത്തുകയായിരുന്നു. ''അര്‍ജുനും മെഹറും സുഹൃത്തുക്കളാണ്. വര്‍ഷങ്ങളായി തന്നെ. ഇതുപോലെ ഒരു ബന്ധത്തെ നശിപ്പിക്കുന്നത് വൃത്തികേടാണ്. ഞാനും അര്‍ജുനും സുഹൃത്തുക്കള്‍ ആണെന്നതില്‍ ഉപരിയായി യാതൊന്നുമില്ലെന്ന് ഞാനും മെഹറും നേരത്തെ തന്നെ പലപ്പോഴും വ്യക്തമാക്കിയതാണ്'' എന്നായിരുന്നു ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സൂസെയ്ന്‍ മനസ് തുറന്നത്. ''സാധാരണ ബോളിവുഡ് ഭാര്യമാരെ പോലെ മുഴുവന്‍ സമയവും നുണ പറയുകയും ബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നയാളല്ല ഞാനല്ല'' എന്നും സൂസെയ്ന്‍ പറയുകയുണ്ടായി. വിവാഹ മോചനത്തിന് ശേഷം അര്‍ജന്‍ രാംപാല്‍ ഗബ്രിയേലയുമായി അടുപ്പത്തിലാവുകയായിരുന്നു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്.

പ്രണയത്തില്‍

അതേസമയം സൂസെയ്‌നും നടന്‍ അര്‍സ്ലന്‍ ഗോണിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സൂസെയ്‌ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ പോസ്റ്റിന് നടന്‍ നല്‍കിയ കമന്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം വിവാഹ മോചനത്തിന് ശേഷവും ഹൃത്വിക്കും സൂസെയ്‌നും മാതൃകയായി മാറുകയാണ്. ഇപ്പോഴും ഇരുവരും നല്ല സുഹൃത്തുക്കളാണ്. തങ്ങളുടെ മക്കളുടെ കാര്യങ്ങള്‍ ഇരുവരും തുല്യ പങ്കാളിത്തത്തോടെയാണ് ചെയ്യുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് മക്കള്‍ക്ക് വേണ്ടി സൂസെയ്ന്‍ ഹൃത്വിക്കിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. മക്കളോടൊപ്പം യാത്രകള്‍ പോകാനും സമയം ചെലവിടാനും ഇരുവരും ഒരുമിച്ച് എത്താറുണ്ട്. കഴിഞ്ഞ ദിവസം ഹൃത്വിക്കിന്റെ ജന്മദിനമായിരുന്നു. ഈ ദിവസത്തില്‍ ഹൃത്വിക്കിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് സൂസെയ്ന്‍ എത്തിയിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അടുത്ത സൗഹൃദം

അതേസമയം സൂസെയ്‌നും താനും പിരിഞ്ഞതിന് പിന്നില്‍ ഒരാളുടേയും തെറ്റല്ലെന്നും മറ്റൊരാള്‍ക്കും അതില്‍ പങ്കില്ലെന്നും ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് ഹൃത്വിക് പറഞ്ഞത്. ഹൃത്വിക്കിന്റെ കുടുംബവുമായും സൂസെയ്ന്‍ വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്. വാര്‍ ആണ് ഹൃത്വിക്കിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. വിക്രം വേദയുടെ ഹിന്ദി റീമേക്കാണ് അണിയറിലുള്ള സിനിമ. ചിത്രത്തില്‍ നിന്നുമുള്ള ഹൃത്വിക്കിന്റെ ഫസ്റ്റ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X