മുസ്ലീമിനെ പ്രണയിച്ചതിന് മര്‍ദ്ദിച്ചു, ജീവിതം നരകതുല്യമാക്കി; കുടുംബത്തിനെതിരെ ഹൃത്വിക്കിന്റെ സഹോദരി

വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. പ്രണയങ്ങളും അവിഹിതങ്ങളും മുതല്‍ കരിയര്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും അധോലോക ബന്ധവും വരെ പല തരത്തിലുള്ള വിവാദങ്ങള്‍ക്കും ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തില്‍ സമീപ കാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു കങ്കണ റണാവത്തും ഹൃത്വിക് റോഷനും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍. ഹൃത്വിക്കും താനും പ്രണയത്തിലായിരുന്നുവെന്നും ഹൃത്വിക് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു കങ്കണയുടെ ആരോപണം. എന്നാല്‍ താനും കങ്കണയും തമ്മില്‍ പ്രണയത്തിലായിരുന്നില്ലെന്നും എല്ലാം കങ്കണയുടെ ഭാവന മാത്രമാണെന്നുമായിരുന്നു ഹൃത്വിക്കിന്റെ വാദം.

താനും ഹൃത്വിക്കും തമ്മില്‍ മെയില്‍ വഴി നടന്ന സന്ദേശങ്ങളെക്കുറിച്ചും കങ്കണ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. എന്നാല്‍ കങ്കണയുടെ ആരോപണങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞ ഹൃത്വിക് താരത്തിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് ഇപ്പോഴും നടന്ന് വരികയായിരുന്നു. ഈ സംഭവങ്ങള്‍ക്കിടെ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്‍ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

 ഹൃത്വിക്കിന്റെ സഹോദരി

അച്ഛന്‍ രാകേഷ് റോഷനെതിരെ ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷന്‍ രംഗത്ത് എത്തകയായിരുന്നു. തന്റെ കുടുംബാംഗങ്ങള്‍ തന്നെ അപമാനിക്കുകയാണെന്നും തന്റേത് നരകതുല്യമായ ജീവിതമാണെന്നുമായിരുന്നു സുനൈനയുടെ ആരോപണം. അത് മാത്രമല്ല, തന്റെ സഹോദരനുമായുള്ള നിയമയുദ്ധത്തില്‍ കങ്കണയെ പിന്തുണയ്ക്കുകയും ചെയ്തു സുനൈന. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുനൈന മനസ് തുറന്നത്. താനൊരാളെ പ്രണയിക്കുന്നുണ്ടെന്നും അദ്ദേഹം മുസ്ലീം ആയതിനാല്‍ കുടുംബം അംഗീകരിക്കുന്നില്ലെന്നുമായിരുന്നു സുനൈനയുടെ വെളിപ്പെടുത്തല്‍.

ജീവിതം നരകതുല്യം

''ഞാന്‍ പ്രണയിക്കുന്നത് ഒരു തീവ്രവാദിയെ ആണെന്ന് പറഞ്ഞ് അച്ഛന്‍ എന്റെ കരണത്തടിച്ച. പക്ഷെ റുഹൈല്‍ അങ്ങനെ ഒരാളല്ല. ആയിരുന്നുവെങ്കില്‍ അവന്‍ ഇങ്ങനെ പരസ്യ ജീവിതം നയിക്കുകയോ മീഡിയ രംഗത്ത് ജോലി ചെയ്യുകയും ചെയ്യില്ലായിരുന്നു. അവന്‍ ഇരുമ്പഴിക്കുള്ളില്‍ ആയേനെ. കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്കിലൂടെയാണ് ഞാന്‍ റുഹൈലിനെ പരിചയപ്പെടുന്നത്. പക്ഷെ വീട്ടുകാര്‍ അറിയാതിരിക്കാന്‍ അവന്റെ നമ്പര്‍ ഞാന്‍ സേവ് ചെയ്തിരുന്നില്ല. എന്റെ അച്ഛനും അമ്മയും താമസിക്കുന്ന ജൂഹുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒരു ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് ഞാന്‍ താമസം മാറ്റിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വീട്ടിലേക്ക് തിരികെ വന്നത്. ഞാന്‍ അവന്റെ ഓഫീസിലേക്ക് വിളിച്ചാണ് ബന്ധപ്പെട്ടത്. റൂഹൈല്‍ അമീന്‍ എന്നാണ് പേര്. മാധ്യമപ്രവര്‍ത്തകനാണ്. ഞാന്‍ ഇതേക്കുറിച്ച് പറയണമെന്ന് കരുതിയിരുന്നതല്ല. പക്ഷെ ഇപ്പോള്‍ അവര്‍ എന്റെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്. ഇനിയും സഹിക്കാനാകില്ല'' എ്ന്നായിരുന്നു സുനൈന പറഞ്ഞത്.

ഞാനത് കാര്യമാക്കുന്നില്ല

''അവനെ കാണാന്‍ അവര്‍ അനുവദിക്കുന്നില്ല. വിവാഹത്തെക്കറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ റൂഹൈലിനൊപ്പമുണ്ടാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ മുസ്ലീം ആയത് കൊണ്ട് മാത്രമാണ് അവര്‍ക്ക് അവനെ അംഗീകരിക്കാന്‍ സാധിക്കാത്തത്. ഭീകരനായിരുന്നുവെങ്കില്‍ അവന്‍ എന്തിനാണ് മീഡിയയില്‍ ജോലി ചെയ്യുന്നതും ഗൂഗിളില്‍ നിറഞ്ഞു നില്‍ക്കന്നതും?'' എന്നും ചോദിക്കുകയാണ് സുനൈന. അതേസമയം താന്‍ കങ്കണയില്‍ നിന്നും സഹായം തേടുന്നതിനെക്കുറിച്ചും സുനൈന സംസാരിച്ചിരുന്നു. ''ഞാന്‍ രംഗോലിയുടെ ട്വീറ്റുകള്‍ വായിക്കുന്നുണ്ട്. ഞാനൊന്നും കാര്യമാക്കുന്നില്ല. കാരണം അതാണ് സത്യം. ഞാന്‍ എന്നും സത്യത്തെയാണ് പിന്തുണച്ചിട്ടുള്ളത്. ഞാന്‍ കങ്കണയേയും രംഗോലിയേയും കാണുന്നുണ്ട്. അവര്‍ എനിക്ക് നീതി നേടിത്തരും. എന്റെ നിലപാട് എനിക്ക് തന്നെ തിരിച്ചടിയായേക്കും. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല'' എന്നാണ് സുനൈന പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
തീയില്ലാതെ പുകയുണ്ടാകില്ല

അതേസമയം കങ്കണയ്ക്കും ഹൃത്വിക്കിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും സുനൈന പറഞ്ഞിരുന്നു. ''എന്റെ സഹോദരനും കങ്കണയും തമ്മില്‍ എന്താണുണ്ടായത് എന്നെനിക്ക് അറിയില്ല. തീയില്ലാതെ പുകയുണ്ടാകില്ല്‌ല്ലോ. ഞാനും കങ്കണയും നല്ല സുഹൃത്തുക്കളായിരുന്നു നേരത്തെ. പിന്നെ ടച്ച് വിട്ടു പോയി. അവള്‍ക്് ദേശീയ പുരസ്‌കാരം കിട്ടിയപ്പോള്‍ ഞാന്‍ മെസേജ് അയച്ചു. എന്നാല്‍ കുടുംബം കാരണം ഞാനുമായി സൗഹൃദം ഉണ്ടാക്കാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല. അപ്പോഴാണ് ഞാന്‍ വീട്ടുകാരുമായി ബന്ധപ്പെടുന്നത്. ആരും എന്നോട് ഒന്നും പറഞ്ഞിരുന്നില്ല. അവന്റെ കയ്യില്‍ തെളിവുണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്ന് പറഞ്ഞു. അവന്‍ എന്തിനാണ് തെളിവ് ഒളിപ്പിച്ച് വെക്കുന്നത്?'' എന്നായിരുന്നു സുനൈനയുടെ പ്രതികരണം.

Read more about: hrithik roshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X