For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ ഗുണ്ടകള്‍ വെടിവച്ചത് നന്നായി, ഇല്ലെങ്കില്‍...; ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി ഹൃത്വിക്‌

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഹൃത്വിക് റോഷന്‍. 2001 ല്‍ പുറത്തിറങ്ങിയ കഹോ നാ പ്യാര്‍ ഹ എന്ന ചിത്രത്തിലൂടെയായിരുന്നു ഹൃത്വിക്കിന്റെ അരങ്ങേറ്റം. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതോടെ പിന്നെ താരമെന്ന നിലയില്‍ ഹൃത്വിക് റോഷന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആദ്യ ചിത്രം തന്നെ ബ്ലോക് ബസ്റ്ററായതോടെ ഹൃത്വിക് റോഷനെ അടുത്ത സൂപ്പര്‍ താരമായി ബോളിവുഡ് അംഗീകരിക്കുകയായിരുന്നു.

  Also Read: മനസികാവസ്ഥയ്ക്കാണ് പ്രാധാന്യം!, ജീവിതത്തിലെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഇതാണെന്ന് മഞ്ജു വാര്യർ

  എന്നാല്‍ കരിയറിന്റെ നല്ല സമയത്തിലും ഹൃത്വിക്കിന്റെ വ്യക്തിജീവിതം കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. അച്ഛന്‍ രാകേഷ് റോഷന്‍ തന്നെയായിരുന്നു ഹൃത്വിക്കന്റെ ആദ്യ സിനിമ സംവിധാനം ചെയ്തതും. എന്നാല്‍ സിനിമയുടെ റിലീസിന് പിന്നാലെ അധോലോകം അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഭീഷണിയില്‍ രാകേഷ് വീണില്ല. ഇതോടെ രണ്ടംഗ സംഘം അദ്ദേഹത്തിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

  ആക്രമണത്തില്‍ രാകേഷിന് സാരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ ആ സംഭവം തങ്ങള്‍ക്ക് പിന്നീട് അനുഗ്രഹമായി മാറിയെന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്. തന്റെ അച്ഛനെ ഗുണ്ടകള്‍ വെടിവച്ചത് നന്നായെന്ന് ഹൃത്വിക് റോഷനെക്കൊണ്ട് പറയിപ്പിക്കാനുണ്ടായ കാരണം വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: ആലിയ ഭട്ട് വീണ്ടും ഗര്‍ഭിണിയായോ? സന്തോഷ വാര്‍ത്തയ്ക്കായി കാത്തിരിക്കാന്‍ പറഞ്ഞ് താരസുന്ദരി

  ''എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത സമയമാണ് കഹോ നാ പ്യാര്‍ ഹേയുടെ സമയം. സിനിമയുടെ റിലീസ് മുതല്‍ അച്ഛന് വെടിയേറ്റത് വരെ. സത്യത്തില്‍ അദ്ദേഹത്തിന് വെടിയേറ്റത് നന്നായെന്നായി മാറി. അല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ആര്‍ട്ടറികളില്‍ അഞ്ച് ബ്ലോക്കുണ്ടെന്ന് ഞങ്ങള്‍ അറിയില്ലായിരുന്നു. വരുന്ന മാസങ്ങളില്‍ അദ്ദേഹത്തിന് വലിയൊരു ഹൃദയാഘാതമുണ്ടായേനെ. ഞങ്ങള്‍ക്ക് ഒന്നും അറിയാനേ സാധിക്കുമായിരുന്നില്ല'' എന്നാണ് ഹൃത്വിക് പറയുന്നത്.

  നല്ല ആളുകള്‍ക്ക് നല്ലതേ സംഭവിക്കുകയുള്ളൂവെന്നാണ് ഹൃത്വിക് പറയുന്നത്. അതുകൊണ്ടാണ് അച്ഛന്‍ ആക്രമണത്തേയും ആരോഗ്യ പ്രശ്‌നത്തേയും അതിജീവിച്ചതെന്നാണ് ഹൃത്വിക് പറയുന്നത്. അതേസമയം ഈ സമയത്ത് താന്‍ അഭിനയം തന്നെ നിര്‍ത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

  '' ആ സമയത്ത് ഞാന്‍ അഭിനയത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചിരുന്നു. ഞാന്‍ മറ്റ് സിനിമകളുടെ ഷൂട്ടിംഗിലായിരുന്നു. മിഷന്‍ കാശ്മീരിലെ ഭുമ്‌റോ പാട്ടിന്റെ റിഹേഴ്‌സല്‍ നടക്കുകയായിരുന്നു. അതിനിടെ ഞാന്‍ എന്നെ കണ്ണാടിയില്‍ കണ്ടു. പെട്ടെന്ന് ഞാന്‍ ഡാന്‍സ് കളിക്കുന്നത് തന്നെ നിര്‍ത്തി. അച്ഛന്‍ ആശുപത്രിയാലാണ്, ഞാനിവിടെ നൃത്തം ചെയ്യുന്നു. വല്ലാതൊരു കുറ്റബോധം തോന്നി'' എന്നാണ് ഹൃത്വിക് റോഷന്‍ പറയുന്നത്.

  മുംബൈ അധോലോകമായിരുന്നു രാകേഷ് റോഷനെതിരെ ആക്രമണം നടത്തിയത്. അധോലോകം രാകേഷടമക്കമുള്ള താരങ്ങളോട് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആ ഭീഷണിയെ അദ്ദേഹം കണക്കിലെടുത്തില്ല. ഇതോടെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിനെതിരെ ഗുണ്ടാ സംഘം വധശ്രമം നടത്തുകയായിരുന്നു. സാരമായി പരുക്കേറ്റുവെങ്കിലും രാകേഷ് റോഷന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി. അച്ഛനും മകനും വീണ്ടും സിനിമകള്‍ ചെയ്തു.

  അതേസമയം വിക്രം വേദയാണ് ഹൃത്വിക് റോഷന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിച്ചത്. മാധവന്റെ വേഷം ഹിന്ദിയില്‍ അവതരിപ്പിച്ചത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു. പക്ഷെ ചിത്രത്തിന് ഹിന്ദിയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. നിരവധി സിനിമകളാണ് ഹൃത്വിക്കിന്റേതായി അണിയറയിലുള്ളത്.

  ഫൈറ്റര്‍ ആണ് ഹൃത്വിക് റോഷന്റെ അണിയറയിലുള്ള സിനിമ. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിലെ നായിക ദീപിക പദുക്കോണ്‍ ആണ്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന കോമ്പിനേഷാണ് ഇത്. ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. പിന്നാലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ വാറിന്റെ രണ്ടാം ഭാഗമടക്കമുള്ള സിനിമകള്‍ അണിയറയിലുണ്ട്.

  Read more about: hrithik roshan
  English summary
  When Hrithik Roshan Said It Was Good That Rakesh Roshan Got Shot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X