ധര്‍മ്മേന്ദ്രയും മീന കുമാരിയും തമ്മില്‍ അവിഹിതം; ധരമിനെ അടിമയാക്കി ഭര്‍ത്താവിന്റെ പ്രതികാരം!
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ധര്‍മ്മേന്ദ്ര. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്ത് അദ്ദേഹം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഒരുകാലത്ത് ആരാധകരുടെ പ്രിയങ്കരനായിരുന്നു ധര്‍മ്മേന്ദ്ര. ഓണ്‍ സ്‌ക്രീനില്‍ ഹീമാനായിരുന്നു ധര്‍മ്മേന്ദ്ര. അതേസമയം ഓഫ് സ്‌ക്രീനില്‍ കാസനോവ ഇമേജുമുണ്ടായിരുന്നു ധര്‍മ്മേന്ദ്രയ്ക്ക്. അക്കലാത്ത് സ്ത്രീ ആരാധകര്‍ ഒരുപാടുണ്ടായിരുന്ന താരമാണ് ധര്‍മ്മേന്ദ്ര.
ധര്‍മ്മേന്ദ്രയുടെ പ്രണയങ്ങള്‍ എന്നും ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. സിനിമയിലെത്തും മുമ്പേ ധര്‍മ്മേന്ദ്ര വിവാഹിതനായിരുന്നു. പ്രകാശ് കൗറാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ഈ വിവാഹത്തില്‍ മക്കളുമുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം ഹേമ മാലിനിയെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. ആദ്യ വിവാഹ ബന്ധം അവസാനിപ്പിക്കാതെ തന്നെയായിരുന്നു ധര്‍മ്മേന്ദ്ര വീണ്ടും വിവാഹിതനായത്.

ധര്‍മ്മേന്ദ്രയുടെ കരിയറിലെ മറ്റൊരു വിവാദ പ്രണയമായിരുന്നു നടി മീന കുമാരിയുമായുള്ളത്. ധര്‍മ്മേന്ദ്രയോ മീന കുമാരിയോ ഇതേക്കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ലെങ്കിലും അക്കാലത്ത് വലിയ ചര്‍ച്ചയായ ഗോസിപ്പായിരുന്നു ഈ ബന്ധം. ധര്‍മ്മേന്ദ്രയുടെ കരിയറിന്റെ തുടക്കകാലത്ത് മീന കുമാരിയുടെ പിന്തുണ വളരെ വലുതായിരുന്നു. മീന കുമാരി അന്ന് സൂപ്പര്‍ നായികയായിരുന്നു.
തുടക്കകാരനായ ധര്‍മ്മേന്ദ്രയ്ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമല്ല നിരവധി സിനിമകളിലൂടെ ഒരുമിച്ച് അഭിനയിക്കാനും മീന കുമാരി തയ്യാറി. എന്നാല്‍ ഇതില്‍ ഫൂല്‍ ഓര്‍ പത്തര്‍ മാത്രമാണ് വലിയൊരു വിജയമായി മാറിയത്. മീന കുമാരിയുമായുള്ള സൗഹൃദം ധര്‍മ്മേന്ദ്രയ്ക്ക് ബോൡവുഡിലൊരു കരിയര്‍ നേടിക്കൊടുത്തപ്പോള്‍ മീന കുമാരിയുടെ ദാമ്പത്യ ജീവിതത്തെ അത് തകര്‍ക്കുകയും ചെയ്തു.
സംവിധായകനായ കമല്‍ അമ്രോഹിയായിരുന്നു മീനയുടെ ഭര്‍ത്താവ്. മീനയും ധര്‍മ്മേന്ദ്രയും തമ്മിലുള്ള അടുപ്പം വലിയ ചര്‍ച്ചയായതോടെ ഈ വിഷയം കമലിന്റെ ചെവിയിലുമെത്തി. ഇതോടെ തന്റെ ഭാര്യയുടെ കാമുകനോട് കമല്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി കമല്‍ ധര്‍മ്മേന്ദ്രയേയും അദ്ദേഹത്തിന്റെ ഭാര്യ ഹേമ മാലിനിയേയും വച്ചൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചു. റസിയ സുല്‍ത്താന്‍ ആയിരുന്നു ആ സിനിമ. ചിത്രത്തില്‍ ഹേമ ടൈറ്റില്‍ കഥാപാത്രമായ റസിയയെ അവതരിപ്പിച്ചപ്പോള്‍ ധര്‍മ്മേന്ദ്രയുടെ വേഷം അവരുടെ അടിമയായ ജമാല്‍ ഉദ്ദ് ദിന്‍ യകുതിന്റേതായിരുന്നു.

ധര്‍മ്മേന്ദ്രയോട് ദേഹത്ത് കറുത്ത പെയിന്റ് അടിക്കാനും കമല്‍ ആവശ്യപ്പെട്ടു. പെര്‍ഫെക്ഷനിസ്റ്റ് എന്ന് പേര് കേട്ട കമല്‍ ധര്‍മ്മേന്ദ്രയെക്കൊണ്ട് മരുഭൂമിയിലൂടെ ചെരിപ്പിടാതെ നടത്തിക്കുകയും ചെയ്തു. തന്റെ കഥാപാത്രത്തേയും സിനിമയേയും പൂര്‍ണതയിലെത്തിക്കാനാണ് കമല്‍ ഇങ്ങനൊക്കെ ചെയ്തതെന്ന് പറയുന്നുണ്ടെങ്കില്‍ യഥാര്‍ത്ഥ കാരണം പ്രതികാരം വിട്ടലായിരുന്നുവെന്നാണ് ചില ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്. കുടാതെ മീന കുമാരിയും ധര്‍മ്മേന്ദ്രയും ഒരുമിച്ച് അഭിനയിക്കാനിരുന്ന സിനിമയില്‍ നിന്നും അവസാന നിമിഷം ധര്‍മ്മേന്ദ്രയെ മാറ്റും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പിന്നീടൊരു അഭിമുഖത്തില്‍ മീന കുമാരിയുമായുള്ള സൗഹൃദത്തെക്കുറിച്ചും പ്രണയ ഗോസിപ്പുകളെക്കുറിച്ചും ധര്‍മ്മേന്ദ്ര പ്രതികരിക്കുന്നുണ്ട്. ''ആളുകള്‍ക്ക് എന്നോട് അസൂയയാണ്. എനിക്ക് മീന കുമാരിയോട് പ്രണയമായിരുന്നില്ല. അവര്‍ വളരെ വലിയ താരമായിരുന്നു. ഞാന്‍ അവരുടെ ആരാധകനും. താരവും ആരാധകനും തമ്മിലുള്ള ബന്ധത്തെ പ്രണയമെന്ന് വിളിക്കാന്‍ പറ്റുമെങ്കില്‍ അതിന് പ്രണയമായി കാണാം'' എന്നാണ് ധര്‍മ്മേന്ദ്ര പറഞ്ഞത്.


Click it and Unblock the Notifications