പുറത്തിറങ്ങിയാല്‍ തല്ലുറപ്പ്, ബോണറ്റില്‍ കയറി ഇരുന്നു, അവര്‍ക്കതൊരു ഹരം; ദുരനുഭവം പങ്കുവച്ച് ഇലിയാന

തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും നിറ സാന്നിധ്യമാണ് ഇലിയാന ഡിക്രൂസ്. തമിഴിലും തെലുങ്കിലും സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച ഇലിയാന ഇപ്പോള്‍ ബോളിവുഡിലെ സജീവ സാന്നിധ്യം. തന്റെ ബോള്‍ഡ് ലുക്കു കൊണ്ടും ശക്തമായ നിലപാടുകളുടേയും പേരില്‍ പലപ്പോഴും കയ്യടി നേടാറുണ്ട് ഇലിയാന. ബോഡി ഷെയ്മിംഗിനെതിരെ ഇലിയാനയുടെ നിലപാടുകള്‍ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തനിക്കുണ്ടായ ബോഡി ഷെയ്്മിംഗ് അനുഭവങ്ങള്‍ ഇലിയാന പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.

ബോഡി ഷെയ്മിംഗിനെതിരെ മാത്രമല്ല ആരാധകരുടെ ഭാഗത്തു നിന്നുമുണ്ടായ മോശ അനുഭവങ്ങള്‍ക്കെതിരേയും ഇലിയാന രംഗത്ത് എത്തിയിട്ടുണ്ട്. താരങ്ങളും മനുഷ്യരാണെന്ന് ചിന്തിക്കാതെ മോശമായി പെരുമാറുന്ന ആരാധകര്‍ പലപ്പോഴും താരങ്ങള്‍ക്ക് തലവേദനയായി മാറാറുണ്ട്. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളില്‍ നിന്നും ഇലിയാനയെ പോലൊരു താരത്തിനും രക്ഷയില്ലെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിനുണ്ടായ മോശം അനുഭവം. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

ട്വിറ്ററിലൂടെ തുറന്നടിക്കുകയായിരുന്നു

2017 ലായിരുന്നു സംഭവം. തന്റെ സിനിമയായ ബാദ്ഷാഹോയുടെ പ്രൊമോഷന്‍ തിരക്കുകളിലായിരുന്നു ഇലിയാന. തനിക്ക് ആരാധകരില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇലിയാന ട്വിറ്ററിലൂടെ തുറന്നടിക്കുകയായിരുന്നു. രണ്ട് ട്വീറ്റുകളിലൂടെയായിരുന്നു ആരാധകന്മാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഇലിയാന തുറന്നടിച്ചത്. താര ജീവിതത്തിന്റെ മോശം വശം കൂടി വെളിപ്പെടുത്തുന്നതായിരുന്നു ഇലിയാനയുടെ ട്വീറ്റുകള്‍. ''നമ്മള്‍ ജീവിക്കുന്നതൊരു വൃത്തികെട്ട ലോകത്തിലാണ്. ഞാനൊരു പബ്ലിക് ഫിഗര്‍ ആണ്. സ്വകാര്യ ജീവിതം എന്ന ആര്‍ബാഢം എനിക്കില്ലെന്ന് ഞാന്‍ മനസിലാക്കുന്നു'' എന്നായിരുന്നു ഇലിയാനയുടെ ട്വീറ്റ്.

സംഭവത്തെക്കുറിച്ച് ഇലിയാന

''പക്ഷെ അതിനര്‍ത്ഥം ഏത് പുരുഷനും എന്നോട് മോശമായി പെരുമാറാം എന്നല്ല. ആരാധകരുടെ സ്‌നേഹമായി അതിനെ കാണാന്‍ സാധിക്കില്ല. അടിസ്ഥാനപരമായി ഞാനൊരു സ്ത്രീയാണ്'' എന്നായിരുന്നു ഇലിയാന തന്റെ രണ്ടാമത്തെ ട്വീറ്റിലൂടെ പറഞ്ഞത്. പിന്നാലെ ഇലിയാനയ്ക്ക് പിന്തുണയുമായി നടന്‍ വരുണ്‍ ധവാന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് ഇലിയാന ട്വീറ്റില്‍ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തെക്കുറിച്ച് ഇലിയാന വ്യക്തമാക്കിയത്.

എന്തോ ഹരം കിട്ടുന്നതു പോലെ

മുംബൈയിലെ ഒരു ഫാഷന്‍ ഷോയിലേക്ക് പോകുന്ന വഴിയിലായിരുന്നു ഇലിയാനയ്ക്ക് മോശം അനുഭവമുണ്ടായത്. ''ആദ്യം അവര്‍ കാറിന്റെ വിന്‍ഡോയില്‍ അടിക്കാന്‍ തുടങ്ങി. കൂട്ടത്തിലൊരാള്‍ കാറിന്റെ ബോണറ്റില്‍ കയറിക്കിടുന്നു കൊണ്ട് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ചെറുപ്പക്കാലത്ത് ആണ്‍കുട്ടികള്‍ ശല്യം ചെയ്തിട്ടുണ്ടെങ്കിലും ഈ പ്രായത്തിലും ഇങ്ങനെ പെരുമാറുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ട്രാഫിക് സിഗ്നലില്‍ വച്ചായിരുന്നു സംഭവം. സിഗ്നല്‍ ഗ്രീന്‍ ആയി കാര്‍ മുന്നോട്ട് പോയപ്പോഴും അവര്‍ എന്നെ പിന്തുടരുകയായിരുന്നു. അവര്‍ക്ക് അതില്‍ നിന്നും എന്തോ ഹരം കിട്ടുന്നതു പോലെയായിരുന്നു'' എന്നാണ് സംഭവത്തെക്കുറിച്ച്് ഇലിയാന പറഞ്ഞത്.

താരത്തിന്റെ പോസ്റ്റ്

ഈ സമയം ഇലിയാനയുടെ കൂടെ ബോഡി ഗാര്‍ഡ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ഇലിയാന കൂട്ടാക്കിയിരുന്നില്ല. ''ഡ്രൈവര്‍ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. അദ്ദേഹത്തെ അവര്‍ കൂട്ടം ചേര്‍ന്ന് തല്ലുമായിരുന്നു. എനിക്കവരെ നിയന്ത്രിക്കാനും സാധിക്കില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഹോണ്‍ അടിച്ചും അവഗണിച്ചും മുന്നോട്ട് പോവുകയായിരുന്നു. അവര്‍ ആരാണെന്ന് എനിക്കറിയില്ല. ഇനി ഇങ്ങനെ സംഭവിച്ചാല്‍ ഞാന്‍ കൂറേക്കൂടി നന്നായി ഈ സാഹചര്യത്തെ നേരിടുമായിരിക്കാം. അങ്ങനെ സംഭവിക്കാതെ ദൈവം നോക്കട്ടെ'' എന്നും ഇലിയാന പറഞ്ഞിരുന്നു.

നേരത്തെ ബോളിവുഡിലെ മുന്‍നിര താരങ്ങളായ വിദ്യാ ബാലന്‍, സ്വര ഭാസ്‌കര്‍, പ്രിയങ്ക ചോപ്ര, സുസ്മിത സെന്‍ തുടങ്ങിയവര്‍ക്കും ആരാധകരില്‍ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതേസമയം ഈയ്യടുത്ത് സൗന്ദര്യത്തെക്കുറിച്ചുള്ള പൊതുബോധങ്ങള്‍ക്കെതിരെയുള്ള ഇലിയാനയുടെ നിലപാട് കയ്യടി നേടിയിരുന്നു. തന്റെ ഫോണിലെ എഡിറ്റിംഗ് ആപ്പുകളെല്ലാം ഡിലീറ്റ് ചെയ്ത ഇലിയാന ഇനിമുതല്‍ ഫില്‍റ്റര്‍ ഇടാതേയും എഡിറ്റ് ചെയ്യാതേയുമുള്ള യഥാര്‍ത്ഥ ചിത്രങ്ങള്‍ മാത്രമായിരിക്കും പോസ്റ്റ് ചെയ്യുക എന്നായിരുന്നു അറിയിച്ചത്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X