കന്യകാത്വം നഷ്ടമായത് എപ്പോഴാണ്? അശ്ലീല ചോദ്യവുമായി എത്തിയവന്റെ വായടപ്പിച്ച് ഇലിയാന

തെന്നിന്ത്യന്‍ സിനിമകളിലൂടെ കരിയര്‍ ആരംഭിക്കുകയും ഇപ്പോള്‍ ബോളിവുഡിലടക്കം സജീവമായി മാറുകയും ചെയ്തിരിക്കുന്ന നടിയാണ് ഇലിയാന ഡിക്രൂസ്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയം കണ്ടെത്താന്‍ സാധിച്ച വളരെ ചുരുക്കം നടിമാരില്‍ ഒരാളായിരിക്കും ഇലിയാന. 2006 ല്‍ പുറത്തിറങ്ങിയ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇലിയാന കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴിലും അരങ്ങേറി.

തമിഴിലും തെലുങ്കിലും മിന്നും താരമായി മാറിയ ശേഷമാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. ബര്‍ഫിയായിരുന്നു ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഇലിയാനയ്ക്ക് ബോളിവുഡിലും തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ ഇതിനോടകം തന്നെ ഇലിയാനയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ ബോള്‍ഡ് ലുക്കിലൂടെ സോഷ്യല്‍ മീഡിയയിലും ഇലിയാന ശ്രദ്ധ നേടാറുണ്ട്.

Ileana DCruz

ഇലിയാനയുടെ നിലപാടുകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള ഇലിയാനയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഇലിയാന. തന്റെ ഫോട്ടോഷൂട്ടുകളും വിദേശയാത്രകളുടെ ചിത്രങ്ങളുമൊക്കെ നിരന്തരമായി ഇലിയാന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അഭിനയിച്ച ഭാഷകളിലെല്ലാം ആരാധകരെ സ്വന്തമാക്കാന്‍ ഇലിയാനയ്ക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീമായ ഇലിയാന ഇടയ്‌ക്കൊക്കെ ആരാധകരുമായി സംവദിക്കാറുണ്ട്. അങ്ങനെ 2019 ല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇലിയാന എത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ഒരാള്‍ ചോദിച്ച ചോദ്യം വിവാദമായി മാറുകയായിരുന്നു. താരത്തിന്റെ കന്യകാത്വത്തെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ''എപ്പോഴാണ് നിങ്ങള്‍ക്ക് കന്യകാത്വം നഷ്ടമായത്?'' എന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാല്‍ ഈ അശ്ലീല ചോദ്യത്തിന് തക്ക മറുപടി നല്‍കി അയാളെ കണ്ടം വഴി ഓടിക്കുകയായിരുന്നു ഇലിയാന ചെയ്തത്.

നിന്റെ അമ്മ എന്തായിരിക്കും പറയുക എന്നായിരുന്നു ഇലിയാന നല്‍കിയ മറുപടി. മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നാക്രമിക്കുന്നതിനേയും ഇലിയാന വിമര്‍ശിച്ചിരുന്നു. താരത്തിന്‌റെ മറുപടിയ്ക്ക സോഷ്യല്‍ മീഡിയ കയ്യടിക്കുകയും ചെയ്തിരുന്നു. അതേസമയം ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മനോഹരമായൊരു സമയത്തിലൂടെ കടന്നു പോവുകയാണ് ഇലിയാന. താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇലിയാന ഡിക്രൂസ്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ഇലിയാന പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രം ഒരു കുഞ്ഞുടുപ്പാണ്. അഡ്വഞ്ചര്‍ ആരംഭിക്കുന്നു എന്നാണ് ഉടുപ്പില്‍ എഴുതിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ മമ്മ എന്നെഴുതിയ ലോക്കറ്റാണുള്ളത്.

Ileana DCruz

ചിത്രങ്ങളോടൊപ്പം കമ്മിംഗ് സൂണ്‍, നിന്നെ കാണാന്‍ കാത്തിരിക്കാന്‍ വയ്യ എന്റെ കുഞ്ഞേ എന്നും ഇലിയാന കുറിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ചിത്രങ്ങളും താരത്തിന്റെ കുറിപ്പുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സിനിമാ ലോകത്തു നിന്നുമുള്ളവരും ഇലിയാനയ്ക്ക് ആശംസകളുമായി എത്തുന്നത്. അതേസമയം കൊച്ചിന്റെ അച്ഛനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്.

തന്റെ കുഞ്ഞിന്റെ അച്ഛനെക്കുറിച്ച് ഇലിയാന ഒന്നും പറഞ്ഞിട്ടില്ല. താരം വിവാഹം കഴിച്ചിട്ടില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ചര്‍ച്ചയാക്കുന്നത്. താരത്തോട് കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. ഇനി താരം ആരും ിഴഅറിയാതെ വിവാഹം കഴിച്ചുവോ എന്നും ആരാധകര്‍ സംശയിക്കുന്നുണ്ട്. താരം പ്രണയത്തിലാണെന്നും തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയും ഗോസിപ്പ് കോളങ്ങളുമെല്ലാം കുട്ടിയുടെ പിതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ സജീവമായി മാറിയിരിക്കുകയാണ്.

Read more about: ileana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X