For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നടനെ പ്രണയിച്ചു, എൻ്റെ വിശ്വാസം അവന്‍ തകര്‍ത്തു, ഇപ്പോള്‍ പേടിയാണ്'; തുറന്ന് പറഞ്ഞ് ഇലിയാന

  |

  തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയുമെല്ലാം നിറ സാന്നിധ്യമാണ് ഇലിയാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇലിയാന താരമായി മാറുന്നത്.

  നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി കയ്യടി നേടിയ ശേഷമാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. ആദ്യ സിനിമ മുതല്‍ തന്നെ ബോളിവുഡില്‍ സാന്നിധ്യം അറിയിക്കാന്‍ ഇലിയാനയ്ക്ക് സാധിച്ചിട്ടുണ്ട്.

  Also Read: നിങ്ങളാണ് ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ; സാജൻ സൂര്യക്കും ഭാര്യക്കും മകളുടെ കത്ത്, സന്തോഷം പങ്കുവച്ച് താരം

  സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇലിയാന. തന്റെ ജീവിതത്തിലെ വിശേഷങ്ങളും സുന്ദര നിമിഷങ്ങളുമൊക്കെ ഇലിയാന സോഷ്യസല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും ബോഡി ഷെയ്മിംഗിനേക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട് ഇലിയാന.

  ഈയ്യടുത്ത് തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ ഫില്‍റ്റര്‍ ഉപയോഗിക്കില്ലെന്ന ഇലിയാനയുടെ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.

  അതേസമയം ഗോസിപ്പ് കോളങ്ങളിലും ഇലിയാനയുടെ പേര് ഇടം നേടിയിട്ടുണ്ട്. തന്റെ കരിയറില്‍ പല താരങ്ങളുടേയും പേരിനൊപ്പം ഇലിയാനയുടെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കൂടെ അഭിനയിച്ച നായകന്മാരുമായി താരം പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്.

  ബോളിവുഡില്‍ സജീവമായതോടെ ഇലിയാന തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുന്നത് കുറച്ചുവെങ്കിലും താരത്തിനോടുള്ള തെന്നിന്ത്യന്‍ ആരാധകരുടെ സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.

  ഒരിക്കല്‍ താനൊരു തെന്നിന്ത്യന്‍ നടനുമായി പ്രണയത്തിലായിരുന്നുവെന്ന് ഇലിയാന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നടന്‍ പലവട്ടം തന്റെ വിശ്വാസം തകര്‍ത്തുവെന്നാണ് ഇലിയാന പറയുന്നത്.

  Also Read: 'എന്നോട് പറഞ്ഞ് സീനുകൾ മാറ്റാമെന്ന് സ്വാസിക കരുതി; അതിര് കടക്കുന്നോയെന്ന് പറയാൻ ആളുണ്ടായിരുന്നു'

  ഇതോടെ ഇരുവരും പിരിയുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഞാന്‍ ഒരു നടനുമായി പ്രണയത്തിലായിരുന്നു. ഞാന്‍ അയാളെ പ്രണയിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷെ അയാള്‍ പലവട്ടം എന്റെ വിശ്വാസം തകര്‍ത്തു. ഞാനിത് അര്‍ഹിക്കുന്നില്ലെന്ന് തോന്നിപ്പിച്ചു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ സൂക്ഷിക്കാന്‍ പഠിച്ചു'' എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇലിയാന പറഞ്ഞത്.

  എന്നാല്‍ താനുമായി പ്രണയത്തിലായിരുന്ന നടന്‍ ആരെന്ന് വെളിപ്പെടുത്താന്‍ ഇലിയാന കൂട്ടാക്കിയില്ല. ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കരുതെന്ന് തന്റെ അച്ഛന്‍ ഉപദേശിച്ചിരുന്നുവെന്നും എന്നിട്ടും താന്‍ പ്രണയത്തിലാവുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

  എന്തായാലും ഈ പ്രണയത്തിന് ശേഷം ഇലിയാന മറ്റൊരു പ്രണയത്തിലാവുകയായിരുന്നു. ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണുമായിട്ടായിരുന്നു താരം പ്രണയത്തിലായിരുന്നത്. ഇരുവരും 2014 ലാണ് പ്രണയത്തിലാകുന്നത്.

  നീണ്ടകാലത്തെ പ്രണയത്തിന് ശേഷം പക്ഷെ ഇരുവരും പിരിയുകയായിരുന്നു. ഇടക്കാലത്ത് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രണയം തകര്‍ന്നതോടെ താന്‍ വിഷാദരോഗിയായെന്നാണ് ഇലിയാന പറയുന്നത്.

  ''നമ്മളെ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. അത് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം തന്നെ വലിയ മാറ്റങ്ങളുണ്ടായി. മാനസികമായി മാത്രമല്ല ശാരീരികമായും ആന്തരികമായും. മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നതെങ്കില്‍ സ്വയം ശരിയാക്കണം. മറ്റുള്ളവരെ ആശ്രയിക്കരുത്."

  "സ്വയം ആശ്രയിക്കണം. ഞാന്‍ ഒരു തെറാപ്പിസ്റ്റിനെ കാണാന്‍ പോയിരുന്നു. പ്രശംസകളെ അംഗീകരിക്കാന്‍ അവര്‍ പറഞ്ഞു. ഞാന്‍ എന്നെ അംഗീകരിക്കുകയും നന്നായി ജീവിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോള്‍'' എന്നാണ് താരം പറഞ്ഞത്.

  തെലുങ്കിലും തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ശേഷമാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. ബര്‍ഫിയിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നീട് താരം തെന്നിന്ത്യന്‍ സിനിമയോട് വിട പറയുകയായിരുന്നു.

  ദ ബിഗ് ബുള്‍ ആണ് ഇലിയാനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അണ്‍ഫെയര്‍ ആന്റ് ലവ്ലിയാണ് പുതിയ സിനിമ.

  Read more about: actress
  English summary
  When Iliana Dcruz Said She Was In Love With An Actor But He Failed Her Faith-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X