ഫോട്ടോഷൂട്ട് മതിയാക്കി സിനിമ ചെയ്യാന്‍ നോക്കൂ; സോനം കപൂറിനെ കളിയാക്കി ഇമ്രാന്‍ ഖാന്‍

ബോളിവുഡ് ആരാധകര്‍ക്ക് സുപരിചിതനായ നടനാണ് ഇമ്രാന്‍ ഖാന്‍. ജാനേ തു യ ജാനേ നാ, മേരെ ബ്രദര്‍ കി ദുല്‍ഹന്‍, ഡല്‍ഹി ബെല്ലി തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച നടനാണ് ഇമ്രാന്‍ ഖാന്‍. സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മരുമകാനായ ഇമ്രാന്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിക്കുകയും നടന്‍ എന്ന നിലയില്‍ സ്വയം അടയാളപ്പെടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അഭിനയത്തില്‍ നിന്നും സ്വയം മാറി നില്‍ക്കുകയാണ് ഇമ്രാന്‍ ഖാന്‍. ആമിറിനെ റോള്‍ മോഡലായി കാണുന്ന വ്യക്തിയാണ് ഇമ്രാന്‍. ആമിറിനെ പോലെ തന്നെ തന്റെ അഭിപ്രായങ്ങള്‍ മറയില്ലാതെ തുറന്നു പറയുകയും ചെയ്യാറുണ്ട്.

എന്നാല്‍ ഒരിക്കല്‍ ഇമ്രാന്റെ വാക്കുകള്‍ വിവാദമായി മാറുകയും ചെയ്തിരുന്നു. ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയായ സോനം കപൂറിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഇമ്രാന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ബോളിവുഡിലെ താര പുത്രിയാണ് സോനം കപൂര്‍. അനില്‍ കപൂറിന്റെ മകളായ സോനം സാവരിയ്യയിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് സ്വന്തമായൊരു ഇടം നേടിയെടുക്കാനും സോനത്തിന് സാധിച്ചു. ഇമ്രാനും സോനവും ഒരുമിച്ച് അഭിനയിക്കുകയും ഇരുവരുടേയും കെമിസ്ട്രി കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

കോഫി വിത്ത് കരണില്‍

എന്നാല്‍ സോനമിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവന. തന്റെ അഭിനയ മികവ് പോലെ തന്നെ ഫാഷന്‍ സെന്‍സിന്റെ പേരിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് സോനം കപൂര്‍. താരത്തിന്റെ ഫാഷന്‍ സെന്‍സിന് എന്നും ആരാധകര്‍ കയ്യടിക്കുന്നതാണ്. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ഇമ്രാന്‍ അധിക്ഷേപം. പ്രശസ്ത ടോക്ക് ഷോ ആയ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇമ്രാന്‍ സോനമിനെതിരെയുള്ള പരാമര്‍ശം നടത്തിയത്. ഇമ്രാനൊപ്പം രണ്‍ബീര്‍ കപൂറും അതിഥിയായി എത്തിയിരുന്നു.

സോനം കപൂറിനൊരു ഉപദേശം

റാപ്പിഡ് ഫയറിനിടെ സോനം കപൂറിനൊരു ഉപദേശം നല്‍കുകയായിരുന്നു ഇമ്രാന്‍. സോനം മാഗസിന്‍ കവറുകള്‍ ചെയ്യുന്നത് കുറച്ച് സിനിമകള്‍ ചെയ്യുന്നത് കൂട്ടണമെന്നായിരുന്നു ഇമ്രാന്‍ വാക്കുകള്‍. സോനം കപൂറിന്റെ അഭിനയ ജീവിതത്തെ പരിഹസിക്കുന്ന തരത്തിലുള്ള ഇമ്രാന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയയിയരുന്നു. താരത്തില്‍ നിന്നുമുണ്ടായ പരാമര്‍ശത്തിനെതിരെ സോനം കപൂറിന്റെ ആരാധകരും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പൊതുവെ ഇത്തരം സംഭവങ്ങളോട് ശക്തമായി തന്നെ പ്രതികരിക്കാറുള്ള സോനം കപൂര്‍ ഇമ്രാന് മറുപടി നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല.

Recommended Video

മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ കഷ്ടപ്പെട്ട കഥ | Druvan Talks About Valimai | FilmiBeat
സോനം കപൂര്‍

സഞ്ജയ് ലീലാ ബന്‍സാലിയുടെ സാവരിയ്യയിലൂടെയായിരുന്നു സോനം കപൂര്‍ അരങ്ങേറിയത്. ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്നീട് നല്ല കഥാപാത്രങ്ങളിലൂടെ സോനം തിരികെ വന്നു. ഖുബ്‌സൂരത്ത്, രാഞ്ജന, പാഡ്മാന്‍, വീരേ ദി വെഡ്ഡിംഗ്, തുടങ്ങിയ സിനിമകളിലൂടെ സ്വന്തമായൊരു ഇടം നേടുകയായിരുന്നു സോനം. 2016 ല്‍ പുറത്തിറങ്ങിയ നീര്‍ജയിലെ സോനമിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ എകെ വേഴ്‌സസ് എകെയില്‍ സോനം കപൂറായി തന്നെയാണ് സോനം അവസാനമായി സ്‌ക്രീനിലെത്തിയത്. ഈയ്യടുത്തായിരുന്നു സോനം കപൂര്‍ വിവാഹിതയായത്. താരത്തിന്റെ ബിഗ സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ സോനം കപൂര്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് സോനം എത്തുകയായിരുന്നു.

സിനിമ

അതേസമയം നിരവധി ഹിറ്റുകള്‍ ഒരുക്കിയ ശേഷവും അഭിനയ ജീവിതത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ഇമ്രാന്‍ ഖാന്‍. 2015 ല്‍ പുറത്തിറങ്ങിയ കട്ടി ബട്ടിയിലാണ് ഇമ്രാന്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ താന്‍ സിനിമ ജീവിതത്തോട് യാത്ര പറഞ്ഞുവെന്നാണ് ഇമ്രാന്‍ പറയുന്നത്.

Read more about: imran khan sonam kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X