ഇതിലെവിടെയാണ് അഭിനയം! ഷാരൂഖ് ഖാനെ പരസ്യമായി കളിയാക്കി ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് ഷാരൂഖ് ഖാന്‍ സിനിമയിലെത്തുന്നത്. തന്റെ കഠിനാധ്വാനത്തിലൂടെ ബോളിവുഡിന്റെ കിങ് ഖാന്‍ ആയി മാറുകയായിരുന്നു ഷാരൂഖ് ഖാന്‍. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ഷാരൂഖിനെ പോലൊരു താരം ഇനിയൊരിക്കലും ഉണ്ടാകില്ലെന്നുറപ്പാണ്.

ബോളിവുഡിലെ അതുല്യ പ്രതിഭയായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാനും കടന്നു വന്നത് ബോളിവുഡിലെ കുടുംബ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതെയാണ്. ഹോളിവുഡിലടക്കം സാന്നിധ്യം അറിയിച്ചിട്ടുള്ള ഇര്‍ഫാന്‍ ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്. ഷാരൂഖും ഇര്‍ഫാനും വളരെ അടുത്ത സുഹൃത്തുക്കളാണ്.

മുഹബത്തേന്‍

ഒരിക്കല്‍ വേദിയില്‍ വച്ച് ഇര്‍ഫാന്‍ ഖാന്‍ ഷാരൂഖ് ഖാനെ കളിയാക്കിയിരുന്നു. 2016 ലെ ഫിലിംഫെയര്‍ അവാര്‍ഡ്‌സിലായിരുന്നു സംഭവം. മുഹബത്തേന്‍ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാനെ പരിഹസിക്കുന്നതായിരുന്നു ഇര്‍ഫാന്റെ സ്‌കിറ്റ്.

''ഞാന്‍ നിങ്ങളുടെ സിനിമയായ മുഹബത്തേനെ വച്ചാണ് ഈ സ്‌കിറ്റുണ്ടാക്കിയത്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്. ഒരുപാട് പണവും നേടിയിരുന്നു. പക്ഷെ നിങ്ങള്‍ ഈ സിനിമയില്‍ യാതൊന്നും ചെയ്തിട്ടില്ല. ആകെ ചെയ്തത് ഒരു സ്വറ്റര്‍ ധരിക്കുകയും വയലിന്‍ വായിക്കുകയും മാത്രമാണ്'' എന്നായിരുന്നു ഇര്‍ഫാന്റെ പരിഹാരം. ഷാരൂഖ് ഖാനെ പോലെ വേഷം ധരിച്ചെത്തിയ ഇര്‍ഫാന്‍ ഷാരൂഖിന്റെ ഐക്കോണിക് സ്‌റ്റെപ്പ് ചെയ്യാന്‍ ശ്രമിക്കുകയുംചെയ്യുന്നുണ്ട്.

സീറോ


രസകരമായ വീഡിയോ ഇപ്പോള്‍ ഫിലിംഫെയര്‍ വീണ്ടും പങ്കുവച്ചിരിക്കുകയാണ്. 2020 ലായിരുന്നു സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇര്‍ഫാന്‍ ഖാന്‍ മരിക്കുന്നത്. ''എന്റെ സുഹൃത്ത്, പ്രചോദനവും നമ്മുടെ സമയത്തിലെ ഏറ്റഴും മഹനായ നടനും. അള്ളാഹു നിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ ഇര്‍ഫാന്‍ ഭായ്. നിങ്ങളുടെ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നതില്‍ സന്തോഷിക്കുന്നത് പോലെ തന്നെ നിങ്ങളെ മിസ് ചെയ്യും'' എന്നായിരുന്നു ഇര്‍ഫാന്‍ മരിച്ചപ്പോള്‍ ഷാരൂഖ് ട്വീറ്റ് ചെയ്തത്.

അതേസമയം 2018 ല്‍ പുറത്തിറങ്ങിയ സീറോയാണ് ഷാരൂഖ് ഖാന്റെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. പക്ഷെ ഈ സിനിമ കടുത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തു. ഇപ്പോള്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഷാരൂഖ് ഖാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ തിരിച്ചുവരുന്നത്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. ജോണ്‍ എബ്രഹാമും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നയന്‍താര

പിന്നാലെ ഷാരൂഖിന്റേതായി തീയേറ്ററിലെത്തുന്ന സിനിമ ഡങ്കിയാണ്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സിനിമയിലെ നായിക താപ്‌സി പന്നുവാണ്. വിക്കി കൗശലും ഈ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ് സംവിധായകന്‍ ആറ്റ്‌ലിയുടെ ഹിന്ദി അരങ്ങേറ്റ സിനിമയായ ജവാനാണ് ഷാരൂഖ് ഖാന്റെ മറ്റൊരു സിനിമ. ഈ ചിത്രത്തിലൂടെ നയന്‍താരയും ബോളിവുഡിലെത്തുകയാണ്.

ഹോളിവുഡിലും

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഇര്‍ഫാന്‍ ഖാന്‍. സീരിയലുകളിലൂടേയും ചെറിയ വേഷങ്ങളിലൂടേയുമൊക്കെയാണ് ഇര്‍ഫാന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് താരമായി മാറുകയായിരുന്നു. തന്റെ തനത് ശൈലിയാണ് ഇര്‍ഫാനെ ശ്രദ്ധേയനാക്കുന്നത്. ഹോളിവുഡിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള ഇര്‍ഫാനെ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. 2020 ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ മരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X