ഒറ്റയ്ക്ക് വരണമെന്ന് സൂപ്പര്‍ താരം; വേഷം കിട്ടാന്‍ കൂടെ കിടക്കണം! നോ പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് ഇഷ

ഒരുകാലത്ത് ബോളിവുഡിലേയും തെന്നിന്ത്യന്‍ സിനിമയിലേയുമെല്ലാം നിറ സാന്നിധ്യമായിരുന്നു ഇഷ. നിരവധി പാട്ടുകളിലും ഇഷ എത്തിയിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ ഏക് ദാ ദില്‍ ഏക് ദി ദഡ്ക്കന്‍ എന്ന സിനിമയിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു.

എന്നാല്‍ പിന്നീട് വിവാഹിതയാവുകയും അമ്മയാവുകയും ചെയ്തതോടെ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു. ഈയ്യടുത്ത് ഒടിടിയിലൂടെ താരം തിരികെ വരികയായിരുന്നു. എംഎക്സ് സീരീസായ ധഹനത്തിലൂടെ താരം ശക്തമായി തിരികെ വന്നിരിക്കുകയാണ്. തിരിച്ചുവരവിന് പിന്നാലെ തനിക്ക് കരിയറില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് ഇഷ തുറന്ന് പറഞ്ഞിരുന്നു.

Isha Koppikar

നെപ്പോട്ടിസം എങ്ങനെയാണ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതെന്നും ഐറ്റം ഗേള്‍ എന്ന പേരിലേക്ക് ഒതുക്കപ്പെട്ടതിക്കെുറിച്ചുമൊക്കെ ഇഷ മനസ് തുറന്നിരുന്നു.
''ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്. എനിക്ക് റോള്‍ കിട്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞ ശേഷം ഒരു ഫോണ്‍ കോള്‍ വരും. ഇതോടെ ആ വിളിച്ചയാളുടെ മകളോ, ഏതെങ്കിലും താരമോ ആകും പിന്നെ നായിക'' എന്നാണ് ഇഷ നെപ്പോട്ടിസത്തെക്കുറിച്ച് സംസാരിച്ചത്.

ആരുടെയെങ്കിലും കാമുകിയോ സുഹൃത്തു വന്ന് വേഷം കൊണ്ടു പോയ അനുഭവവുമുണ്ട്. നെപ്പോട്ടിസം എന്നെ ഒരുപാട് തവണ പ്രഹരിച്ചിട്ടുണ്ടെന്നും ഇഷ പറഞ്ഞിരുന്നു. മാത്രമല്ല തന്നോട് മോശമായി രീതിയില്‍ ഒരു സൂപ്പര്‍ സമീപിച്ചിട്ടുണ്ടെന്നും ഇഷ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

''ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് എന്നോട് പറഞ്ഞു, ഈ സിനിമ ചെയ്യാന്‍ പോവുകയാണ്, ഈ നടനെ വിളിക്കണം. അദ്ദേഹത്തിന്റെ ഗുഡ് ബുക്കില്‍ ഇടം നേടണമെന്ന് പറഞ്ഞു. ഞാന്‍ വിളിച്ചു. അദ്ദേഹം തന്റെ ടൈം ടേബിള്‍ മൊത്തം പറഞ്ഞു. ഡബ്ബിംഗിന് ശേഷം വന്ന് കാണാന്‍ പറഞ്ഞു. ആരുടെ കൂടെയാണ് വരുന്നതെന്ന് ചോദിച്ചു. ഡ്രൈവറുടെ കൂടെയാണെന്ന് ഞാന്‍ പറഞ്ഞു. ആരേയും കൂടെ കൂട്ടണ്ട എന്ന് പറഞ്ഞു. എനിക്ക് പതിനഞ്ചോ പതിനാറോ അല്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായി. നാളെ ഞാന്‍ ഫ്രീയല്ലെന്നും അറിയിക്കാമെന്നും ഞാന്‍ പറഞ്ഞു'' എന്നാണ് ഇഷ പറഞ്ഞത്.

Isha Koppikar

ഞാന്‍ ഇടനെ തന്നെ നിര്‍മ്മാതാവിനെ വിളിക്കുകയും എന്റെ കഴിവ് നോക്കി കാസ്റ്റ് ചെയ്യണമെന്നും പറഞ്ഞുവെന്നും ഇഷ പറയുന്നു. ഒരു റോളിന് വേണ്ടി ഇതൊന്നും ചെയ്യാനാകില്ല. അത് പലര്‍ക്കും അംഗീകരിക്കാനാകില്ല. ഒരു സ്ത്രീ നോ പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ പറ്റില്ലെന്നും ഇഷ പറയുന്നു. അങ്ങനെ നമ്മളെ എഴുതിത്തള്ളും. പിന്നീട് ഞാന്‍ ഒരിക്കലും ആ നടനൊപ്പം അഭിനയിച്ചിട്ടില്ല. ചില വലിയ സെക്രട്ടറിമാര്‍ എന്നെ മോശമായി തൊട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ സെല്‍ഫ് ഡിഫന്‍സ് പഠിച്ചതെന്നും ഇഷ വെളിപ്പെടുത്തിയിരുന്നു.

ഇതേസമയം ഇപ്പോഴിതാ താന്‍ വിവാഹ മോചിതയായതായി അറിയിച്ചിരിക്കുകയാണ് ഇഷ. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇഷയും ഭര്‍ത്താവ് ടിമ്മി നാരംഗും വിവാഹ മോചിതരാകുന്നത്. ഇഷ മകള്‍ റിയാനയ്‌ക്കൊപ്പം മാറി താമസിക്കുകയാണ് ഇപ്പോള്‍. കുറേ നാളുകളായി ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നവെന്നും എന്നാല്‍ അതൊന്നും പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടൊയണ് ഇരുവരും ബന്ധം അവസാനിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X