For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേഷം തരാം, ഒറ്റയ്ക്ക് കാണണമെന്ന് സൂപ്പര്‍ താരം, നോ പറഞ്ഞാല്‍ അംഗീകരിക്കില്ല; നടി ഇഷയുടെ അനുഭവം

  |

  ഒരുകാലത്ത് നിറഞ്ഞു നില്‍ക്കുന്ന താരമായിരിക്കുകയും എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നെല്ലാം അപ്രതക്ഷ്യമാവുകയും ചെയ്ത ഒരുപാട് പേരുണ്ട്. ഇത്തരത്തില്‍ പലര്‍ക്കും തിരിച്ചുവരാനുള്ള അവസരം നല്‍കാന്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയ്ക്ക് സാധിച്ചു. ആരാധകര്‍ മറന്നു പോയ പലരും ശക്തമായി തിരികെ വരുന്നതിനും ഇവിടെയുണ്ടായിരുന്നിട്ടും ശ്രദ്ധിക്കപ്പെടാതെ പോയവര്‍ക്ക് കഴിവ് തെളിയിക്കാനുമൊക്കെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വലിയ സഹായമായി മാറിയിട്ടുണ്ട്.

  Also Read: ഭാര്യക്കും കുട്ടികൾക്കും വേണ്ടിയായിരുന്നു ആ തീരുമാനം; ചെന്നൈയിലേക്ക് മാറിയതിനെ കുറിച്ച് ജയറാം പറഞ്ഞത്

  ഇങ്ങനെ രണ്ടാം വരവ് നടത്തിയ നടിമാരില്‍ ഒരാളാണ് ഇഷ കോപികര്‍. ഒരുകാലത്ത് ബോളിവുഡിലേയും തെന്നിന്ത്യന്‍ സിനിമയിലേയുമെല്ലാം നിറ സാന്നിധ്യമായിരുന്നു ഇഷ. നിരവധി പാട്ടുകളിലും ഇഷ എത്തിയിരുന്നു. എന്നാല്‍ പിന്നീട് വിവാഹിതയാവുകയും അമ്മയാവുകയും ചെയ്തതോടെ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയായിരുന്നു. ഈയ്യടുത്ത് ഒടിടിയിലൂടെ താരം തിരികെ വരികയായിരുന്നു.

  തിരിച്ചുവരവിന് പിന്നാലെ നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറില്‍ നേരിട്ട പല വെല്ലുവിളികളെക്കുറിച്ചും ഇഷ വെളിപ്പെടുത്തുന്നുണ്ട്. നെപ്പോട്ടിസം എങ്ങനെയാണ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതെന്നും ഐറ്റം ഗേള്‍ എന്ന പേരിലേക്ക് ഒതുക്കപ്പെട്ടതിെക്കുറിച്ചുമൊക്കെ ഇഷ മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: മമ്മൂക്കയുടെ റൂമിൽ ചെന്നു, ഒരു പൊട്ടിത്തെറി ആയിരുന്നു; രാജമാണിക്യം ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് സുരാജ്

  ''ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്. എനിക്ക് റോള്‍ കിട്ടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞ ശേഷം ഒരു ഫോണ്‍ കോള്‍ വരും. ഇതോടെ ആ വിളിച്ചയാളുടെ മകളോ, ഏതെങ്കിലും താരമോ ആകും പിന്നെ നായിക. ആരുടെയെങ്കിലും കാമുകിയോ സുഹൃത്തു വന്ന് വേഷം കൊണ്ടു പോയ അനുഭവവുമുണ്ട്. നെപ്പോട്ടിസം എന്നെ ഒരുപാട് തവണ പ്രഹരിച്ചിട്ടുണ്ട്'' എന്നാണ് ഇഷ പറയുന്നത്. മാത്രമല്ല തന്നോട് മോശമായി രീതിയില്‍ ഒരു സൂപ്പര്‍ സമീപിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

  ''എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ഒരിക്കല്‍ ഒരു നിര്‍മ്മാതാവ് എന്നോട് പറഞ്ഞു, ഈ സിനിമ ചെയ്യാന്‍ പോവുകയാണ്, ഈ നടനെ വിളിക്കണം. അദ്ദേഹത്തിന്റെ ഗുഡ് ബുക്കില്‍ ഇടം നേടണമെന്ന് പറഞ്ഞു. ഞാന്‍ വിളിച്ചു. അദ്ദേഹം തന്റെ ടൈം ടേബിള്‍ ഒത്തം പറഞ്ഞു. ഡബ്ബിംഗിന് ശേഷം വന്ന് കാണാന്‍ പറഞ്ഞു. ആരുടെ കൂടെയാണ് വരുന്നതെന്ന് ചോദിച്ചു. ഡ്രൈവറുടെ കൂടെയാണെന്ന് ഞാന്‍ പറഞ്ഞു. ആരേയും കൂടെ കൂട്ടണ്ട എന്ന് പറഞ്ഞു. എനിക്ക് പതിനഞ്ചോ പതിനാറോ അല്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായി. നാളെ ഞാന്‍ ഫ്രീയല്ലെന്നും അറിയിക്കാമെന്നും ഞാന്‍ പറഞ്ഞു'' താരം പറയുന്നു.


  ''ഞാന്‍ ഇടനെ തന്നെ നിര്‍മ്മാതാവിനെ വിളിക്കുകയും എന്റെ കഴിവ് നോക്കി കാസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. ഒരു റോളിന് വേണ്ടി ഇതൊന്നും ചെയ്യാനാകില്ല. അത് പലര്‍ക്കും അംഗീകരിക്കാനാകില്ല. ഒരു സ്ത്രീ നോ പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ പറ്റില്ല. അങ്ങനെ നമ്മളെ എഴുതിത്തള്ളും. പിന്നീട് ഞാന്‍ ഒരിക്കലും ആ നടനൊപ്പം അഭിനയിച്ചിട്ടില്ല. ചില വലിയ സെക്രട്ടറിമാര്‍ എന്നെ മോശമായി തൊട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ സെല്‍ഫ് ഡിഫന്‍സ് പഠിച്ചത്'' എന്നും താരം പറയുന്നു.

  1998 ല്‍ പുറത്തിറങ്ങിയ ഏക് ദാ ദില്‍ ഏക് ദി ദഡ്ക്കന്‍ എന്ന സിനിമയിലൂടെയായിരുന്നു ഇഷയുടെ അരങ്ങേറ്റം. പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമായി മാറുകയായിരുന്നു. എംഎക്‌സ് സീരീസായ ധഹനത്തിലൂടെ താരം ശക്തമായി തിരികെ വന്നിരിക്കുകയാണ്. തമിഴ് ചിത്രം അയലാനിലും ഇഷ അഭിനയിക്കുന്നുണ്ട്.

  Read more about: bollywood
  English summary
  When Isha Koppikar Revealed An Superstar Asked Her To Meet Alone To Get A Role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X