സംഗീതയും അസറും പിരിയാന്‍ കാരണം ജ്വാല ഗുട്ടയുമായുള്ള പ്രണയം! കഥകള്‍ക്ക് പിന്നില്‍ അവരെന്ന് അസര്‍!

ബോളിവുഡും ക്രിക്കറ്റ് ലോകവും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് മേഖലകളാണ് ക്രിക്കറ്റും ബോളിവുഡും. അതുകൊണ്ട് തന്നെ ഈ മേഖലകളിലെ താരങ്ങള്‍ തമ്മിലുള്ള അടുപ്പവും പ്രണയവുമൊക്കെ എന്നും ആരാധകരുടെ ഇഷ്ട വിഷയങ്ങളായിരിക്കും. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും ശര്‍മിള ടാഗോറും മുതല്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും കടന്ന് പോകുന്നതാണ് ഈ ബോളിവുഡ്-ക്രിക്കറ്റ് പ്രണയങ്ങള്‍. ഇങ്ങനെ ഒരു കാലത്ത് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ബോളിവുഡ് സുന്ദരി സംഗീത ബിജ്‌ലാനിയും.

ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയതാണ് സംഗീതയും അസ്ഹറുദ്ദീനും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ. ഇന്നും ആരാധകര്‍ ആ ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. സല്‍മാന്‍ ഖാനുമായുള്ള വിവാഹം വരെ എത്തിയ ശേഷം അവസാനിപ്പിച്ച പ്രണയ ബന്ധത്തിന്റെ വേദനയിലായിരുന്നു സംഗീത അസ്ഹറിനെ കാണുന്നത്. അസറിനാകട്ടെ ആദ്യ കാഴ്ചയില്‍ തന്നെ സംഗീതയോട് പ്രണയം തോന്നുകയായിരുന്നു. 1985 ലാണ് ഇരുവരും ഒരു ഫോട്ടോഷൂട്ടിന് വേണ്ടി കണ്ടുമുട്ടുന്നത്. സംഗീതയോട് തനിക്ക് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയെന്ന് പിന്നീട് അസര്‍ തന്നെയാണ് വെളിപ്പെടുത്തിയതും.

Sangeeta Bijilani

''ഞാന്‍ സംഗീത ബിജ്‌ലാനിയെ 1985ല്‍ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നി. ആരും ഇതേക്കുറിച്ചൊന്നും തുറന്ന് സംസാരിക്കാറില്ല. പക്ഷെ ഞാന്‍ പറയുകയാണ്. ക്രിക്കറ്റും ബോളിവുഡും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമാണുള്ളത്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി തുടങ്ങി വച്ചതാണ്. ഈ ബന്ധം തുടരുകയും ചെയ്യും. കാരണം ഇത് ഹൃദയത്തിന്റെ കാര്യമാണ്. ഒരു ക്രിക്കറ്റ് താരത്തെയോ അഭിനേതാവിനെയോ വിവാഹം കഴിക്കുന്നത് ഓരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്. രണ്ട് താരങ്ങള്‍ ആകുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്. പരസ്പരം വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും'' എന്നായിരുന്നു അസര്‍ പറഞ്ഞത്.

സംഗീതയുമായി പ്രണയത്തിലാകുമ്പോള്‍ അസര്‍ വിവാഹിതനായിരുന്നു. എങ്കിലും പ്രണയവുമായി അവര്‍ മുന്നോട്ട് പോവുകയായിരുന്നു. പ്രണയം പിന്നീട് വിവാഹത്തിന് വഴി മാറി. നീണ്ട 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം പക്ഷെ അസറും സംഗീതയും പിരിയുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് അസറും സംഗീതയും നാളിതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇരുവരും പിരിയാനുള്ള കാരണങ്ങള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പല കഥകളും മെനഞ്ഞിരുന്നു. അത്തരത്തില്‍ നടന്നൊരു പ്രചരണമായിരുന്നു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി അസര്‍ അടുപ്പത്തിലായിരുന്നുവെന്നത്. ഒടുവില്‍ ഈ വാര്‍ത്തകള്‍ക്കെതിരെ അസര്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

''എനിക്ക് ജ്വാലയെ വര്‍ഷങ്ങളായി അറിയാം. അവള്‍ നല്ലൊരു സുഹൃത്താണ്. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. ഇതൊക്കെ ആളുകള്‍ സൃഷ്ടിക്കുന്ന കഥകളാണ്. ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ എനിക്കെതിരെയുള്ളവരാണ് പിന്നില്‍. ഈ കഥകള്‍ വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്'' എന്നായിരുന്നു അസറിന്റെ പ്രതികരണം. പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ജ്വാലയും പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. ''റിപ്പോര്‍ട്ടുകള്‍ കണ്ട് തളര്‍ന്നു പോയി ഞാന്‍. ഞാനുമായി നല്ല അടുപ്പമല്ലെന്ന കാരണത്താല്‍ ബാഡ്മിന്റണ്‍ അസോസിയേഷനിലുള്ളവരാണ് ഈ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നത്'' എന്നായിരുന്നു സംഗീതയുടെ പ്രതികരണം. ഒരു വശത്ത് ഇത്തരം ഗോസിപ്പുകള്‍ പ്രചരിക്കുമ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് ജ്വാലയും അസറും.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

അതേസമയം അസറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് സംഗീത സല്‍മാന്‍ ഖാനുമായി പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹം തീരുമാനിച്ചിരുന്നു. വിവാഹത്തിനുള്ള ക്ഷണക്കത്തും തയ്യാറായിരുന്നു. എന്നാല്‍ അവസാന നിമിഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് സംഗീത അസറുമായി അടുപ്പത്തിലാകുന്നത്. അസറിന്റെ ജീവിതം സിനിമയായി മാറിയിരുന്നു. അസര്‍ എന്ന പേരില്‍ ഇറങ്ങിയ ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയായിരുന്നു അസറായി എത്തിയത്. സംഗീതയുടെ വേഷം ചെയ്തത് നര്‍ഗിസ് ഫഖ്രിയായിരുന്നു. പ്രാചി ദേശായിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X