'ബിക്കിനി' ധരിക്കണമെന്ന് സംവിധായകന്‍! ജാക്കി ഷ്രോഫ് നല്‍കിയ മറുപടി ഇങ്ങനെ
ഒരുകാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായകനായിരുന്നു ജാക്കി ഷ്രോഫ്. ഇന്നും വില്ലന്‍ വേഷങ്ങളിലൂടേയും സ്വഭാവ വേഷങ്ങളിലൂടേയും അഭിനയ രംഗത്ത് നിറഞ്ഞു നില്‍ക്കുകയാണ് ജാക്കി. ഹിന്ദിയ്ക്ക് പുറമെ തമിഴിലും തെലുങ്കിലും ഇങ്ങ് മലയാളത്തിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ജാക്കി ഷ്രോഫ്. സിനിമ പോലെ തന്നെ സിനിമയ്ക്ക് പുറത്തെ ജാക്കി ഷ്രോഫും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. തന്റെ മനസിലുള്ളത് മറയില്ലാതെ തുറന്നു പറയുന്ന ശീലമാണ് ജാക്കി ഷ്രോഫിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഒരിക്കല്‍ താരം നേഹ ധൂപിയ അവതാരകയായി എത്തുന്ന ബിഎഫ്എഫ്‌സ് വിത്ത് വോഗില്‍ അതിഥിയായി എത്തിയിരുന്നു. ജൂഹി ചൗളയും ഒപ്പമുണ്ടായിരുന്നു. പരിപാടിയില്‍ ജാക്കിയുടെ പല പ്രസ്താവനകളും പിന്നീട് ചര്‍ച്ചയായി മാറിയിരുന്നു.
പരിപാടിക്കിടെ ജാക്കിയോട് എന്നെങ്കിലും വാക്ക്‌സിംഗ് ചെയ്തിട്ടുണ്ടോ എന്ന് നേഹ ചോദിക്കുകയായിരുന്നു. ഇല്ലെന്നായിരുന്നു ഇതിന് ജഗ്ഗു ദാദ എന്ന് ആരാധകര്‍ വിളിക്കുന്ന ജാക്കിയുടെ മറുപടി. എന്നാല്‍ തന്നെ വൃത്തിയാക്കി ഒരു ബിക്കിനി ധരിപ്പിക്കാന്‍ പോകുന്നുവെന്ന്് പറഞ്ഞത് കൊണ്ട് മാത്രം താന്‍ ഒരു സിനിമ ഉപേക്ഷിച്ചിട്ടുണ്ടെന്നാണ് ജാക്കി ഷ്രോഫ് പറഞ്ഞത്. മുമ്പൊരിക്കലും താരം ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ജാക്കിയുടെ ഈ വെളിപ്പെടുത്തല്‍ പലര്‍ക്കും ഒരു ഞെട്ടലുണ്ടാക്കുന്നതായിരുന്നു. പിന്നാലെ തന്റെ സഹനടിമാരെക്കുറിച്ചും ജാക്കി ഷ്രോഫ് മനസ് തുറന്നു.

തനിക്ക് തന്റെ നായികമാരായി അഭിനയിച്ചിട്ടുള്ള ജൂഹി ചൗള, മാധുരി ദീക്ഷിത്, ഡിംപിള്‍ കപാഡിയ എന്നിവരോട് ക്രഷ് തോന്നിയിരുന്നുവെന്നാണ് ജാക്കി വെളിപ്പെടുത്തിയത്. എന്നാല്‍ തനിക്ക് അവരോട് ചെറിയൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നുവെന്നല്ലാതെ അതില്‍പരമായി ഒന്നുമില്ലായിരുന്നുവെന്നും ജാക്കി പറയുന്നു. പറഞ്ഞ വാക്ക് പാലിക്കാന്‍ താന്‍ എന്നും ശ്രമിക്കാറുണ്ടെന്നാണ് ജാക്കി പറയുന്നത്. ഇതിന്റെ തെളിവായിരുന്നു ആമിര്‍ ഖാന്‍് നായകനായ തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലേക്കുള്ള ക്ഷണം നിരസിച്ചത്. ജെപി ദത്തയുടെ പള്‍ട്ടണ്‍ എന്ന സിനിമ നേരത്തെ ഓക്കെ പറഞ്ഞതിനാലായിരുന്നു ആമിര്‍ ഖാന്‍ ചിത്രത്തോട് നോ പറഞ്ഞത്. ്തില്‍ തനിക്ക് കുറ്റബോധമില്ലെന്നും ജാക്കി പറയുന്നു. ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ പക്ഷെ തീയേറ്ററില്‍ പരാജയപ്പെടുകയായിരുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ നിറസാന്നിധ്യമാണ് ജാക്കി ഷ്രോഫ്. 13 ഭാഷകളിലായി 220 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ജാക്കി. മലയാളം, ബംഗാളി, തമിഴ്, മറാത്തി, കന്നഡ, തെലുങ്ക്, ബോജ്പുരി, ഗുജറാത്തി, ഒഡിയ, കൊങ്കിണി, ഇംഗ്ലീഷ്, പഞ്ചാബി തമിഴ് ഭാഷകളിലും ഹിന്ദിയ്ക്ക് പുറമെ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാല് തവണ ഫിലിം ഫെയര്‍ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട് ജാക്കി. വാണിജ്യ സിനിമയ്ക്ക് പുറമെ തമിഴ് ചിത്രം ആരണ്യ കാണ്ഡം പോലുള്ള ചിത്രങ്ങളിലൂടേയും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ജാക്കി.
Recommended Video

ദേവ് ആനന്ദ് ചിത്രം സ്വാമി ദാദയിലൂടെയായിരുന്നു ജാക്കി ഷ്രോഫിന്റെ അരങ്ങേറ്റം. പിന്നീട് ഹീറോ, അന്ദര്‍ ബാഹര്‍, യുദ്ധ്, കര്ഞണണ, ഫലക്, ആഖ്രി അദാലത്ത്, പരിന്ദ, ത്രിദേവ്, ഖല്‍നായക്, ഗര്‍ദിഷ്, 1942എ ലവ് സ്റ്റോറി, രംഗീല, അഗ്നി സാക്ഷി, മിഷന്‍ കശ്മീര്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടി ജാക്കി. അതിശയന്‍, എടിഎം, തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തിയത്. റിലീസ് കാത്തു നില്‍ക്കുന്ന ഒറ്റ്, ചില നേരങ്ങളില്‍ ചിലര്‍ എന്നീ ചിത്രങ്ങളിലും ജാക്കിയുണ്ട്. യുവനടന്‍ ടൈഗര്‍ ഷ്രോഫ് ജാക്കിയുടെ മകനാണ്. സൂര്യവംശിയാണ് അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











