ഭാര്യയ്ക്ക് യുവനടുമായി അടുപ്പം, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് നടന്‍; സഹികെട്ട് ജാക്കി ഷ്രോഫ്
ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളാണ് ജാക്കി ഷ്രോഫ്. ബോളിവുഡില്‍ മാത്രമല്ല മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും ജാക്കി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആരാധകരും സിനിമാ ലോകവും ജഗ്ഗു ദാദ എന്ന് വിളിക്കുന്ന ജാക്കി ഷ്രോഫിന്റെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. മുംബൈയിലെ തെരുവില്‍ ജീവിച്ചിരുന്ന ജാക്കി ഷ്രോഫ് ബോളിവുഡിലെ സൂപ്പര്‍ താരമായത് സിനിമയെ വെല്ലുന്ന കഥയാണ്.
ജാക്കിയുടേയും ഭാര്യ ആയിഷ ഷ്രോഫിന്റേയും പ്രണയകഥ ഏറെ പ്രശസ്തമാണ്. ഇരുവരും പ്രണയത്തിലാകുന്ന സമയം ജാക്കി ഷ്രോഫ് നടനായിട്ടില്ല. തന്റെ കാമുകിയുടെ അച്ഛനെ കാണാന്‍ പോകുമ്പോള്‍ പോലും കീറിയ വസ്ത്രമിട്ട് പോകേണ്ടി വന്നതിനെക്കുറിച്ച് ജാക്കി ഷ്രോഫ് പറഞ്ഞിട്ടുണ്ട്. ജാക്കി താമസിച്ചിരുന്നത് തെരുവിലാണെങ്കില്‍ ആയിഷയുടേത് സമ്പന്ന കുടുംബമാണ്. എന്നാല്‍ ആ അന്തരത്തെ അവരുടെ പ്രണയം മായ്ച്ചു കളഞ്ഞു.

പിന്നീട് ജാക്കി താരവും സൂപ്പര്‍ താരവുമായി മാറി. ഇന്ന് ജാക്കി ഷ്രോഫിനെ അറിയാത്തവരില്ല. ഇപ്പോഴിതാ ജാക്കിയുടെ പാതയിലൂടെ മകന്‍ ടൈഗര്‍ ഷ്രോഫും നടനായിരിക്കുന്നു. മകള്‍ കൃഷ്ണ ഷ്രോഫും സോഷ്യല്‍ മീഡിയയിലൂടേയും മറ്റും താരമായി മാറി. ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജാക്കി ഷ്രോഫിന്റേത്.
അതേസമയം ജാക്കിയുടേയും ആയിഷയുടേയും കുടുംബത്തിന്റെ അടിവേര് തന്നെ ഇളക്കുന്നൊരു സംഭവം ഉണ്ടായിട്ടുണ്ട്. ആയിഷയുടെ പേര് ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെയാണ് സംഭവം. നടന്‍ സാഹില്‍ ഖാന്‍ ആയിഷയ്‌ക്കെതിരെ നടത്തിയ ആരോപണങ്ങളാണ് താരകുടുംബത്തെ പിടിച്ചുലയ്ക്കുന്നത്. സ്റ്റൈല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് സാഹില്‍ ഖാന്‍. 2001ലാണ് സിനിമ പുറത്തിറങ്ങിയത്. തന്റെ ശരീരസൗന്ദര്യം കൊണ്ട് ആരാധകരെ നേടിയ നടനാണ് സാഹില്‍ ഖാന്‍.
തനിക്കും ആയിഷയ്ക്കും ഇടയില്‍ അവിഹിത ബന്ധമുണ്ടായിരുന്നു എന്നാണ് സാഹില്‍ ഖാന്‍ ആരോപിച്ചത്. എന്നാല്‍ ഈ ആരോപണം ആയിഷ ഷ്രോഫ് നിരസിച്ചു. മാത്രമല്ല സാഹില്‍ ഖാന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്നും ആയിഷ പറഞ്ഞു. സാഹിലിനെ ഭാര്യ കയ്യോടെ പിടികൂടിയെന്നും അതാണ് അവരുടെ വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നും ആയിഷ ആരോപിച്ചു.
ആയിഷ തങ്ങളുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് സാഹില്‍ ആരോപിച്ചത്. ആയിഷയുമായുള്ള ബന്ധം താന്‍ ഉപേക്ഷിച്ചപ്പോള്‍ തനിക്ക് നല്‍കിയ ആഢംബര സമ്മാനങ്ങളുടേയും ഒരുമിച്ച് നടത്തിയ യാത്രകളുടേയുമെല്ലാം തുക ആയിഷ തിരികെ ചോദിച്ചുവെന്നാണ് സാഹില്‍ ആരോപിച്ചത്. എല്ലാവരേയും ഞെട്ടിച്ചതായിരുന്നു സാഹിലിന്റെ ആരോപണങ്ങള്‍.
അതേസമയം സാഹിലിനെതിരെ തട്ടിപ്പ് ആരോപണവും ആയിഷ ഉന്നയിക്കുകയുണ്ടായി. ആയിഷയും സാഹിലും സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒരുമിച്ച് സൈബര്‍ സെക്യൂരിറ്റി കമ്പനിയും പ്രൊഡക്ഷന്‍ ഹൗസും തുടങ്ങിയിരുന്നു. എന്നാല്‍ കമ്പനി നഷ്ടത്തിലായി. ഈ സമയത്ത് ആയിഷ തന്റെ പണം തിരികെ ചോദിച്ചു. എന്നാല്‍ സാഹില്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നാലെ ആയിഷ സാഹിലിനെതിരെ എട്ട് കോടിയുടെ തട്ടിപ്പ് കേസ് നല്‍കുക വരെയുണ്ടായി. മാത്രമല്ല, തന്റെ പല നമ്പറുകളില്‍ നിന്നും വിളിച്ച് സാഹില്‍ ഭീഷണിപ്പെടുത്തുന്നുവെന്നും ആയിഷ പരാതിപ്പെട്ടു.

വിവാദം ബോളിവുഡിലെ പിടിച്ചുലയ്ക്കുമ്പോള്‍ ജാക്കി ഷ്രോഫിന്റെ കുടുംബവും തകര്‍ച്ചയുടെ വക്കിലൂടെയാണ് കടന്നു പോയിരുന്നത്. ഒടുവില്‍ ആയിഷയുടെ രക്ഷയ്ക്കായി ജാക്കി ഷ്രോഫ് തന്നെ മുന്നോട്ട് വന്നു. ഇതിനിടെ തന്റേയും ആയിഷയുടേയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് സാഹില്‍ ഭീഷണിപ്പെടുത്തിയെന്നും അല്ലാത്ത പക്ഷം തനിക്ക് കോടികള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും ജാക്കി ഷ്രോഫ് ഒടുവില്‍ ഇടപെട്ടു. സാഹിലുമായി സംസാരിക്കുകയും താരത്തെ ഭീഷണിപ്പെടുത്തി വിവാദത്തിന് വിരാമിടുകയും ചെയ്തു ജാക്കി. പിന്നീട് സാഹില്‍ ഖാന്‍ സിനിമയില്‍ അഭിനയിക്കുകയോ ബോളിവുഡിന്റെ പരിസരത്ത് പോലും വരികയോ ചെയ്തിട്ടില്ലെന്നതാണ് വസ്തുത. ജാക്കിയും ആയിഷയും തങ്ങളുടെ സന്തുഷ്ട ദാമ്പത്യ ജീവിതം തുടരുകയാണ്.


Click it and Unblock the Notifications











