എനിക്ക് അടുത്ത സെക്‌സ് ബോംബ് ആകണ്ട! മല്ലിക ഷെറവാത്തുമായി താരതമ്യം ചെയ്യുന്നവരോട് ജാക്കി

ബോളിവുഡിലെ മുന്‍നിര നായികയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ശ്രീലങ്കന്‍ സ്വദേശിയായ ജാക്വിലിന് ബോളിവുഡില്‍ ഇന്ന് സ്വന്തമായൊരു ഇടമുണ്ട്. 2011 ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ 2 എന്ന ചിത്രത്തിലൂടെയാണ് ജാക്വിലിന് സിനിമയില്‍ ബ്രേക്ക് ലഭിക്കുന്നത്. അതേസമയം ഈ സിനിമയുടെ ഒന്നാം ഭാഗത്തിലെ നായികയായ മല്ലിക ഷെറാവത്തുമായുള്ള താരതമ്യങ്ങളെ ജാക്കിയ്ക്ക് അതിജീവിക്കേണ്ടി വന്നിരുന്നു.

2004ല്‍ പുറത്തിറങ്ങിയ മര്‍ഡര്‍ ബോളിവുഡിലെ കള്‍ട്ട് ക്ലാസിക്കുകളിലൊന്നാണ്. മല്ലിക ഷെറാവത്തിന്റെ മിന്നും പ്രകടനമാണ് ഇമ്രാന്‍ ഹാഷ്മി നായകനായ സിനിമയുടെ ഹൈലൈറ്റ്. ചിത്രങ്ങളിലെ രംഗങ്ങളും പാട്ടുകളുമെല്ലാം ഇന്നും ആരാധകരുടെ മനസിലുണ്ട്. മല്ലികയുമായുള്ള താരതമ്യം ചെയ്യല്‍ തന്നെ അലട്ടിയിരുന്നുവെന്നാണ് ജാക്വിലിന്‍ പറയുന്നത്.

Jacqueline Fernandez

''മര്‍ഡര്‍ 2വിലെ എന്റെ കഥാപാത്രത്തെ മല്ലിക ഷെറാവത്തുമായി താരതമ്യം ചെയ്യുന്നത് എന്നെ അലട്ടുന്നുണ്ട്. രണ്ടിന്റേയും കഥകള്‍ ഒന്നല്ല. താരതമ്യം ചെയ്യലുകള്‍ അര്‍ത്ഥരഹിതമാണ്. വ്യക്തിപരമായി എനിക്ക് അവരുമായി താരതമ്യം ചെയ്യുന്നതിനോട് എനിക്ക് എതിര്‍പ്പില്ല'' എന്നാണ് ജാക്കി പറഞ്ഞത്. അതേസമയം മല്ലികയുടെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട് ജാക്വിലിന്‍.

''എന്നെ സംബന്ധിച്ച് മല്ലിക അവനവനായിരിക്കുന്നതില്‍ ഭയക്കാതിരുന്ന ആളാണ്. നുണകളുടെ ഇന്‍ഡസ്ട്രിയില്‍ മനസിലുള്ളത് പറയുന്ന ആളാണ്. തീര്‍ത്തും വ്യത്യസ്തയാണ് അവര്‍. ഇന്ന് അവര്‍ എത്തി നില്‍ക്കുന്ന നേട്ടത്തെ അംഗീകരിക്കേണ്ടതുണ്ട്. എനിക്ക് അവരെ റീപ്ലേസ് ചെയ്യണ്ട. ഞാന്‍ ഒരു സെക്‌സ് ബോംബ് ആകാനോ അടുത്ത സെക്‌സി നടിയാകാനോ അല്ല ശ്രമിക്കുന്നത്. ഞാന്‍ വ്യത്യസ്തയാകാനാണ് ശ്രമിക്കുന്നത്. അത് ഞാന്‍ ചെയ്യാനിരിക്കുന്ന സിനിമകളിലൂടെ വ്യക്തമാകും'' എന്നും ജാക്വിലിന്‍ പറഞ്ഞു.

''ഞാന്‍ മര്‍ഡര്‍ കണ്ടിരുന്നു. മല്ലികയുടെ പ്രകടനം ഏറെ ഇഷ്ടമായി. അവള്‍ ധീരമായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. അവളില്‍ നിന്നും പഠിക്കാനുണ്ട്. ഇങ്ങനെ ധീരയായൊരു നടിയാ കാണാന്‍ സാധിക്കുന്നത് തന്നെ സന്തോഷമാണ്'' എന്നാണ് ജാക്വിലിന്‍ പറയുന്നത്. 2009 ല്‍ പുറത്തിറങ്ങിയ അലാദിന്‍ എന്ന സിനിമയിലൂടെയായിരുന്നു ജാക്കിയുടെ ബോളിവുഡ് എന്‍ട്രി. എന്നാല്‍ സിനിമ തീയേറ്ററില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.

Jacqueline Fernandez

മര്‍ഡര്‍ 2വിലൂടെയാണ് ജാക്വിലിന്‍ ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ഹൗസ്ഫുള്‍ 2 & 3, റേസ് 2, ജുഡ്വാ 2 തുടങ്ങി നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ ജാക്വിലിന് സാധിച്ചു. അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ സര്‍ക്കസാണ്.

More from Filmibeat

Read more about: jacqueline fernandez
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X