അഭിഷേക് തന്റെ ഭര്‍ത്താവ്, ഐശ്വര്യ തട്ടിയെടുത്തു! വിവാഹവേദിയ്ക്ക് മുന്നില്‍ ഞരമ്പ് മുറിച്ച് യുവതി
ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടതാണ്. ഐശ്വര്യയുടേയും അഭിഷേകിന്റേയും ദാമ്പത്യ ജീവിതം പതിനേഴ് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 2007 ഏപ്രില്‍ 20 ന് ആയിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. വലിയ വാര്‍ത്തയായി മാറിയതായിരുന്നു ഇരുവരുടേയും വിവാഹം.
ഐശ്വര്യയും അഭിഷേകും ബോളിവുഡിലെ റോയല്‍റ്റികളാണ്. അതുകൊണ്ട് തന്നെ ആ വിവാഹവും രാജകീയമായി തന്നെയായിരുന്നു. അന്നും ആരാധകര്‍ ആ വിവാഹം ഓര്‍ത്തിരിക്കുന്നതാണ്. അന്ന് ആ വിവാഹവേദിക്ക് പുറത്തുണ്ടായ ചില സംഭവങ്ങള്‍ വിവാദമായി മാറിയിരുന്നു. അഭിഷേക് ബച്ചന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടു കൊണ്ട് ഒരു പെണ്‍കുട്ടി എത്തുകയായിരുന്നു.

അഭിഷേക് ബച്ചന്‍ വിവാഹിതന്‍ ആണെന്നും നടന്റെ ആദ്യ ഭാര്യയാണ് തന്നെന്നും ആരോപിച്ചു കൊണ്ട് നടിയും മോഡലുമായ ജാന്‍വി കപൂര്‍ എന്നൊരു യുവതിയാണ് എത്തിയത്. അഭിഷേകിന്റെ വീടിന്റെ മുന്നില്‍ കിടന്ന് ബഹളമുണ്ടാക്കിയ യുവതി, തന്റെ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. സംഭവം അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു.
അഭിഷേക് നായകനായ ദസ് എന്ന സിനിമയില്‍ ബാക്ഗ്രൗണ്ട് ഡാന്‍സര്‍ ആയി ജാന്‍വി ഉണ്ടെന്നായിരുന്നു പറഞ്ഞത്. ഈ സമയത്ത് അഭിഷേക് തന്നെ വിവാഹം കഴിച്ചു എന്നായിരുന്നു ജാന്‍വിയുടെ അവകാശവാദം. ഐശ്വര്യയെ വിവാഹം കഴിക്കുന്ന അഭിഷേക് തന്നെ വഞ്ചിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. കുടാതെ ഐശ്വര്യ റായ് അഭിഷേകിനെ തന്നില്‍ നിന്നും തട്ടിയെടുത്തത് ആണെന്നും ജാന്‍വി ആരോപിച്ചു.
ആരോപണത്തില്‍ നിര്‍ത്തിയില്ല ജാന്‍വി. യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവില്ലെന്ന് കണ്ട് പോലീസ് കേസെടുക്കാതെ വിടുകയായിരുന്നു. അത് ഫലം കാണാതെ വന്നതോടെയാണ് യുവതി വിവാഹ വേദിയ്ക്ക് മുന്നിലെത്തുന്നതും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതും. ഉടനെ തന്നെ അവരെ ആശുപത്രിയിലേക്ക് എത്തിച്ചു. ശേഷം ആത്മഹത്യാശ്രമത്തിന് കേസെടുക്കുകയും ചെയ്തു.
നേരത്തെ ഇത്തരം വാര്‍ത്തകളോട് അഭിഷേക് രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. 'സത്യം എന്താണെന്ന് എനിക്കറിയാം, മാധ്യമങ്ങളെ എത്രത്തോളം ഗൗരവമായി കാണണമെന്നും എനിക്കറിയാം. ഞങ്ങളുടെ ജീവിതം എങ്ങനെ കൊണ്ടുപോകണമെന്ന് എന്നോടും ഐശ്വര്യയോടും മൂന്നാമതൊരാള്‍ക്ക് നിര്‍ദേശിക്കാന്‍ അനുവാദമില്ല. ഞാന്‍ അവളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് അവള്‍ക്കറിയാം, അവള്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് എനിക്കുമറിയാം.' എന്നായിരുന്നു നടന്‍ പറഞ്ഞത്.

അതേസമയം അഭിഷേകും ഐശ്വര്യയും തമ്മിലുള്ള ദാമ്പത്യ ജീവിതം പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും നിലവില്‍ പിരിഞ്ഞാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭിഷേകിന്റെ സഹോദരിയും അമ്മയും തമ്മിലുള്ള പ്രശ്‌നമാണ് ദാമ്പത്യ ജീവിതത്തേയും ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ തന്റെ അമ്മയ്ക്കും മകള്‍ക്കുമൊപ്പം വേറെ വീട്ടിലാണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൊതുപരിപാടികളില്‍ അഭിഷേക് ബച്ചന്‍ വിവാഹ മോതിരമില്ലാതെ വന്നതും ചര്‍ച്ചയായി മാറിയിരുന്നു. ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ അഭിഷേകോ താരത്തിന്റെ കുടുംബാംഗങ്ങളെ പങ്കെടുക്കാതിരുന്നതും ചര്‍ച്ചകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. എന്നാല്‍ നാളിതുവരേയും വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications