twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരണം ഉറപ്പിച്ച് ഡോക്ടര്‍, അപ്പോള്‍ ആ കാല്‍വിരല്‍ അനങ്ങുന്നത് ഞാന്‍ കണ്ടു; ബച്ചന്റെ അപകടത്തെക്കുറിച്ച് ജയ

    |

    രാജ്യം മുഴുവന്‍ ശ്വാസം പിടിച്ചു നിന്ന സമയമായിരുന്നു 1982ലെ ജൂലൈ മാസം. കൂലിയുടെ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് ഗുരുതരമായ പരുക്കേല്‍ക്കുകയായിരുന്നു. ആരാധകരും സിനിമാ ലോകവുമെല്ലാം ഒരുപോലെ പേടിച്ചു പോയ നിമിഷങ്ങളായിരുന്നു അത്. പിന്നീട് ആ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അമിതാഭ് ബച്ചന്‍ തന്നെ പറഞ്ഞത് ആ പരുക്കില്‍ നിന്നുമുള്ള തിരിച്ചുവരവ് തന്റെ രണ്ടാം ജന്മമാണെന്നായിരുന്നു.

    പാവാടയിലും ബ്ലൗസിലും അതീവ സ്റ്റൈലീഷായി ഋതു മന്ത്ര, താരത്തിന്റെ ചിത്രം കാണാംപാവാടയിലും ബ്ലൗസിലും അതീവ സ്റ്റൈലീഷായി ഋതു മന്ത്ര, താരത്തിന്റെ ചിത്രം കാണാം

    കൂലിയിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമിതാഭ് ബച്ചന് പരുക്കേല്‍ക്കുന്നത്. ഗുരുതരമായ വീഴ്ചയില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഉടനെ തന്നെ ബച്ചനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരുപാട് സര്‍ജറികള്‍ക്കാണ് ബച്ചന്‍ അന്ന് വിധേയനായത്. എന്തിനേറെ പറയുന്ന സാങ്കേതിമായ മരണപ്പെട്ടുവെന്ന് പ്രഖ്യാപിക്കുക പോലും ചെയ്തിരുന്നു. പിന്നീട് ബച്ചനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഒരാഴ്ചയോളം ചികിത്സകളോട് പോലും ബച്ചന്‍ പ്രതികരിച്ചിരുന്നില്ല.

    പ്രാര്‍ത്ഥനയോടെ

    ബച്ചന്റെ ആരോഗ്യത്തിന് വേണ്ടി ആരാധകര്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു. മുട്ടുകാലില്‍ നടന്ന് അമ്പലങ്ങളില്‍ പോയവരും കഠിനമായ വ്രതങ്ങളും വഴിപാടുകളും നടത്തിയവരുമൊക്കെ നിരവധി. ജനങ്ങള്‍ പോലും ഇത്രത്തോളം ഭയത്തോടെ കാത്തിരുന്ന ഈ സമയം തങ്ങള്‍ക്കുണ്ടായിരുന്ന മാനസിക അവസ്ഥ ഒരിക്കല്‍ ബച്ചന്‍ കുടുംബം തുറന്നു പറഞ്ഞിരുന്നു. സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തിലാണ് ബച്ചനും കുടുംബവും ആ അവസ്ഥ പങ്കുവച്ചത്.

    ആസ്മ അറ്റാക്ക്

    അപകടം ഉണ്ടാകുമ്പോള്‍ വെറും എട്ട് വയസുമാത്രമായിരുന്നു ബച്ചന്റെ മകള്‍ ശ്വേത ബച്ചന്. ''അദ്ദേഹത്തിന്റെ അവസ്ഥയുടെ ഗൗരവ്വം എത്രമാത്രമായിരുന്നുവെന്ന് ഞങ്ങള്‍ക്ക് അന്ന് അറിയില്ലായിരുന്നു'' എന്നാണ് ശ്വേത പറഞ്ഞത്. ''അഭിഷേകിന് വലിയൊരു ആസ്മ അറ്റാക്ക് ഉണ്ടായിരുന്ന സമയമുണ്ടായിരുന്നു. പിന്നീട് അതേ ക്ലാസിലുണ്ടായിരുന്നു ബന്ധുവിനോട് ചോദിച്ചപ്പോഴാണ് കാര്യം അറിയുന്നത്. ഒരു കുട്ടി വന്ന് അഭിഷേക് നിന്റെ അച്ഛന്‍ മരിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. എന്താണ് എന്ന് പോലും അറിയില്ലെങ്കിലും അവന്‍ അന്ന് അങ്ങനെ പ്രതികരിക്കുകയായിരുന്നു'' എന്നാണ് അതേക്കുറിച്ച് ജയ ബച്ചന്‍ പറഞ്ഞത്.

    പള്‍സ് ഇല്ലായിരുന്നു

    ''ഞാന്‍ കോമയിലായിരുന്നു. അപകടത്തില്‍ എന്റെ ഇന്റസ്റ്റൈന് പരുക്കേറ്റിരുന്നു. പിന്നെ പെട്ടെന്നായിരുന്നു സര്‍ജറി നടത്തിയത്. ബോംബെയിലേക്ക് പോയത് അഞ്ച് ദിവസം കഴിഞ്ഞാണ്. വീണ്ടുമൊരു സര്‍ജറി നടത്തി. ഈ സര്‍ജറിയുടെ അവസാനം 12-14 മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ അനസ്‌തേഷ്യയില്‍ നിന്നും പുറത്ത് വന്നത്. അപ്പോഴാണ് എല്ലാം കഴിഞ്ഞെന്ന് അവര്‍ക്ക് തോന്നിയത്. പള്‍സ് ഇല്ലായിരുന്നു. ബിപി ഏതാണ്ട് പൂജ്യമായിരുന്നു'' ആ സംഭവത്തെക്കുറിച്ച് അമിതാഭ് ബച്ചന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

    വായിക്കാംവായിക്കാം

    Recommended Video

    ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam
    വിരല്‍ അനങ്ങുന്നത്

    ''ഞാന്‍ ആശുപത്രിയിലെത്തിയപ്പോള്‍ ബ്രദര്‍ ഇന്‍ ലോ അവിടെയുണ്ടായിരുന്നു. നീ എവിടെയായിരുന്നു, നിന്നെ നോക്കിയിരിക്കുകയായിരുന്നു ഞങ്ങള്‍ എന്നു പറഞ്ഞു. അദ്ദേഹം എന്നെ പിടിച്ചു നിര്‍ത്തിയ ശേഷം, എന്നോട് ധൈര്യം സംഭരിക്കാന്‍ പറഞ്ഞു. ഇല്ല ഇത് സംഭവിക്കില്ലെന്നായിരുന്നു ഞാന്‍ പ്രതികരിച്ചത്. അദ്ദേഹം ഇത് ചെയ്യില്ല എന്ന് ഞാന്‍ പറഞ്ഞു. എന്റെ പക്കല്‍ പ്രാര്‍ത്ഥനാ പുസ്തകമുണ്ടായിരുന്നു. ഡോക്ടര്‍ അരികില്‍ വന്ന് നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് മാത്രമേ ഇനി എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂവെന്ന് പറഞ്ഞു. പക്ഷെ എനിക്ക് പുസ്തകം വായിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. അവര്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ ഇടിക്കുന്നതും ഇഞ്ചക്ഷന്‍ കൊടുക്കുന്നതും കാണുന്നുണ്ടായിരുന്നു. അവര്‍ എല്ലാം അവസാനിച്ചെന്ന് കരുതി നിര്‍ത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ കാലിലെ വിരല്‍ അനങ്ങുന്നത് ഞാന്‍ കാണുന്നത്'' ജയ ബച്ചന്‍ പറയുന്നു.

    English summary
    When Jaya Bachchan And Family Recalled The Accident Of Amitabh Bachchan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X