'എന്നെ കുറച്ചൂടേ ബഹുമാനിക്കണം'; ഐശ്വര്യയോട് ജയ ബച്ചന്‍; വെറുതെയല്ല മോനെ ഇട്ടിട്ട് പോയതെന്ന് ആരാധകര്‍

കഴിഞ്ഞ കുറേ നാളുകളായി ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിലെല്ലാം ചര്‍ച്ചാ വിഷയം ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ വിവാഹ മോചനമാണ്. ഇരുവരും പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും പൊതുവേദികളില്‍ ഒരുമിച്ച് എത്തുന്നത് ഇല്ലാതായതും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളുമൊക്കെയാണ് വാര്‍ത്തകളുടെ ഉറവിടം. പിന്നാലെ നടന്ന ചില സംഭവങ്ങള്‍ ഗോസിപ്പുകള്‍ക്ക് ശക്തിപകരുകയും ചെയ്തു. എന്നാല്‍ വാര്‍ത്തകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.

പതിനാറ് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഐശ്വര്യയും അഭിഷേകും പിരിയുന്നത്. ബച്ചന്‍ കുടുംബത്തില്‍ മരുമകള്‍ എന്നതിലുപരിയായി മകള്‍ തന്നെയായിരുന്നു ഐശ്വര്യ റായ്. പലപ്പോഴും ഐശ്വര്യയോടുള്ള തങ്ങളുടെ ബച്ചന്‍ കുടുംബം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അഭിഷേകിന്റെ അച്ഛന്‍ അമിതാഭ് ബച്ചനുമായും കുടുംബത്തിലെ മറ്റുള്ളവരുമായി വളരെ നല്ല ബന്ധമായിരുന്നു ഐശ്വര്യയ്ക്കുണ്ടായിരുന്നത്.

Aishwarya Rai

എന്നാല്‍ അഭിഷേകിന്റെ അമ്മ ജയ ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പല റിപ്പോര്‍ട്ടുകളും പറഞ്ഞിരുന്നത്. പരസ്യമായി ഇരുവരും ഒരിക്കല്‍ പോലും പരസ്പരം തള്ളിപ്പറയുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെങ്കിലും അങ്ങനൊരു പൊതുധാരണ നിലനിന്നിരുന്നു. ഒരിക്കല്‍ ഐശ്വര്യയും താനും തമ്മില്‍ എങ്ങനെയാണെന്ന് ജയ ബച്ചന്‍ പറഞ്ഞത് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

''എനിക്ക് അവളുടെ എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞാനത് മുഖത്ത് നോക്കി പറയും. അവളുടെ പുറകില്‍ നിന്ന് പൊളിറ്റിക്‌സ് കളിക്കില്ല. അവള്‍ക്ക് എന്നോട് എതിര്‍പ്പുണ്ടെങ്കില്‍ അവളും അത് തുറന്ന് പറയാറുണ്ട്'' എന്നാണ് ജയ ബച്ചന്‍ പറഞ്ഞത്. താന്‍ എന്താണ് ഐശ്വര്യയില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും ജയ ബച്ചന്‍ പറഞ്ഞിരുന്നു. ഐശ്വര്യ തന്നോട് കുറച്ചുകൂടി ബഹുമാനിക്കണം എന്നായിരുന്നു ജയ ബച്ചന്‍ പറഞ്ഞത്.

''ഞാന്‍ കുറച്ച് ഡ്രമാറ്റിക് ആകും. അവള്‍ എന്നോട് കുറച്ചുകൂടി ബഹുമാനം കാണിക്കേണ്ടി വരും. എനിക്ക് പ്രായമായില്ലേ. അത്രയേയുള്ളൂ. ഞങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. ഞങ്ങള്‍ രണ്ടുപേരും മാത്രം. അവളുടെ പക്കല്‍ അധികം സമയം കാണില്ല. അവള്‍ എന്ത് ചെയ്താലും ഞങ്ങളത് ആസ്വദിക്കും. അവളുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്'' എന്നായിരുന്നു ജയ ബച്ചന്‍ പറഞ്ഞത്.

Aishwarya Rai

നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് ജയ ബച്ചനുമായും അഭിഷേകിന്റെ സഹോദരിയുമായും ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഇത് ഐശ്വര്യയുടേയും അഭിഷേകിന്റെ ദാമ്പത്യ ജീവിതത്തേയും ബാധിച്ചുവെന്നായിരുന്നു വിവാഹ മോചനത്തെക്കുറിച്ച് ആദ്യം കേട്ടിരുന്ന കഥകള്‍. ജയയും ശ്വേതയും പല വേദികളില്‍ വച്ചും ഐശ്വര്യയേും മകളേയും അവഗണിച്ചതും ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് അഭിഷേകും ഐശ്വര്യയും പിരിയാന്‍ കാരണം മറ്റൊന്നാണെന്നാണ്. അഭിഷേകിന് നടി നിമ്രത് കൗറുമായുള്ള അടുപ്പമാണ് ഇരുവരും പിരിയുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യയും നിമ്രതും ദസ്വി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അഭിഷേകിന്റെ വിവാഹേതര ബന്ധത്തെ കുടുംബം ന്യായീകരിച്ചതും ഐശ്വര്യയെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X