'ഐശ്വര്യ മകളല്ല, മരുമകള്‍ മാത്രം, എന്നെ ബഹുമാനിക്കണം'; അന്നേ ജയ ബച്ചന്റെ വാക്കുകളില്‍ ഒളിച്ചിരുന്നത്‌

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് നായിക. കഴിഞ്ഞ കുറേ നാളുകളായി ഐശ്വര്യയുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഐശ്വര്യയും ഭര്‍ത്താവായ നടന്‍ അഭിഷേക് ബച്ചനും പിരിയാന്‍ പോവുകയാണെന്നും പിരിഞ്ഞുവെന്നുമൊക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്.

ഐശ്വര്യയും അഭിഷേകിന്റെ അമ്മ ജയ ബച്ചനും തമ്മില്‍ മുഖത്ത് പോലും നോക്കാത്ത അവസ്ഥയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ജയയും ഐശ്വര്യയും പൊതുവേദികളില്‍ പരസ്പരം അകലം പാലിക്കുന്നതും അവഗണിക്കുന്നതുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളുടെ ഉറവിടം. എന്നാല്‍ ഒരുകാലത്ത് ഐശ്വര്യയ്ക്കും ജയയ്ക്കും ഇടയില്‍ വളരെ ഊഷ്മളമായൊരു ബന്ധം ഉണ്ടായിരുന്നു.

Aishwarya Rai

പലപ്പോഴായി ഐശ്വര്യയോടുള്ള തനിക്കുള്ള അടുപ്പത്തെക്കുറിച്ചും തങ്ങളുടെ ബന്ധത്തെക്കുറിച്ചുമൊക്കെ ജയ ബച്ചന്‍ വാചാലയായിട്ടുണ്ട്. താനും ഐശ്വര്യയും സുഹൃത്തുക്കളാണെന്നും തനിക്ക് ഐശ്വര്യയില്‍ എന്തെങ്കിലും അനിഷ്ടം തോന്നിയാല്‍ ഉടനെ തന്നെ അത് മുഖത്ത് നോക്കി പറയുമെന്നുമാണ് ജയ ബച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

''അവള്‍ എന്റെ സുഹൃത്താണ്. എനിക്ക് അവളില്‍ എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാല്‍ ഞാനത് അവളുടെ മുഖത്ത് നോക്കി പറയും. അല്ലാതെ പുറകിലൂടെ ഞാന്‍ രാഷ്ട്രീയം കളിക്കില്ല. അവള്‍ക്ക് എന്നോട് എതിര്‍പ്പുണ്ടെങ്കില്‍ അവളും തുറന്ന് പറയും. ഒരേയൊരു വ്യത്യാസം ഞാന്‍ കുറച്ച് നാടകീയമായിട്ടാകും സംസാരിക്കുക എന്നതാണ്. എനിക്ക് പ്രായമായല്ലോ. അത്രയേയുള്ളൂ'' എന്നാണ് ജയ ബച്ചന്‍ പറഞ്ഞത്.

മറ്റൊരിക്കല്‍ ഐശ്വര്യ തനിക്ക് മകള്‍ അല്ല, മരുമകള്‍ ആണെന്നും അതിനാല്‍ അധികം സ്ട്രിക്റ്റ് ആകാറില്ലെന്നും ജയ പറഞ്ഞിരുന്നു. ''അവള്‍ എന്റെ മകളല്ല. മരുമകളാണ്. പിന്നെ ഞാന്‍ എന്തിന് അവളോട് സ്ട്രിക്റ്റ് ആകണം. അവളുടെ അമ്മ അത് അവളോട് ചെയ്തിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. മകളും മരുമകളും തമ്മില്‍ വ്യത്യാസമുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല. പക്ഷെ മാതാപിതാക്കളെ ബഹുമാനിക്കേണ്ടതില്ലെന്നാണ് എല്ലാവര്‍ക്കും തോന്നുക. മകള്‍ ആയിരിക്കുമ്പോള്‍ മാതാപിതാക്കളെ മാനിക്കില്ല. പക്ഷെ ഭര്‍ത്താവിന്റെ മാതാപിതാക്കളോട് അങ്ങനെ ചെയ്യാനാകില്ല'' എന്നാണ് ജയ ബച്ചന്‍ പറഞ്ഞത്.

ഒരുകാലത്ത് എല്ലാ പൊതുപരിപാടികളിലും ഒരുമിച്ചായിരുന്നു ബച്ചന്‍ കുടുംബം എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ബച്ചന്‍ കുടുംബത്തിനൊപ്പമല്ല ഐശ്വര്യ പരിപാടികളില്‍ പങ്കെടുക്കുന്നത്. ഐശ്വര്യയും മകളും തനിയെയാണ് പലയിടത്തും എത്തുന്നത്. ഇത് ആരാധകര്‍ക്കിടയില്‍ വലിയ സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജയയും മകള്‍ ശ്വേത ബച്ചനും ഐശ്വര്യയുമായി പിണക്കത്തിലാണെന്നും ഇത് മൂലം ഐശ്വര്യയും അഭിഷേകും അകന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

Aishwarya Rai

എന്നാല്‍ പിന്നീട് ഐശ്വര്യയും അഭിഷേകും പിരിയാന്‍ കാരണം അഭിഷേകും നടി നിമ്രത് കൗറും തമ്മിലുള്ള അടുപ്പമാണെന്നായി റിപ്പോര്‍ട്ടുകള്‍. വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ അഭിഷേകും ഐശ്വര്യയും ഒരുമിച്ചെത്തിയതും വാര്‍ത്തയായി. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നാണ് പലരും കരുതിയത്. എന്നാല്‍ ഐശ്വര്യയെ ഇതുവരേയും ബച്ചന്‍ കുടുംബത്തിനൊപ്പം കാണാത്തത് ആരാധകര്‍ക്കിടയിലെ സംശയം ബാക്കിയാക്കുന്നതാണ്. വാര്‍ത്തകളോട് ബച്ചന്‍ കുടുംബം ഇതുവേരയും പ്രതികരിച്ചിട്ടില്ല.

2007 ലാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹം കഴിക്കുന്നത്. 2011ലാണ് മകള്‍ ആരാധ്യയ്ക്ക് ഐശ്വര്യ ജന്മം നല്‍കുന്നത്. ഐശ്വര്യയുടെ വിരല്‍തുമ്പും പിടിച്ച് എല്ലായിടത്തും എത്തുന്ന ആരാധ്യയെ ആരാധകര്‍ക്കും സുപരിചിതമാണ്. അച്ഛനേയും അമ്മയേയും പോലെ ആരാധ്യയും ഒരുനാള്‍ ക്യാമറയ്ക്ക് മുമ്പിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമിഴ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2വിലാണ് ഐശ്വര്യ ഒടുവിലായി അഭിനയിച്ചത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X