നാണം എന്ന സാധനമില്ലാതായി! ഐശ്വര്യയുടെ ചൂടന്‍ രംഗങ്ങളെ വിമര്‍ശിച്ച് ജയ ബച്ചന്‍; പോര് അന്നേതുടങ്ങി
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ് ബച്ചന്‍. ഇന്ത്യന്‍ സിനിമയില്‍ ഐശ്വര്യയോളം ആരാധകരുള്ള മറ്റൊരു നടിയുണ്ടാകില്ല. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഐശ്വര്യ കാലങ്ങളായി ബോളിവുഡിലെ ഏറ്റവും വലിയ നായികയായി തുടരുകയാണ്. ഇന്നും ഐശ്വര്യയുടെ താരപ്രൗഡിയ്ക്ക് മങ്ങലേറ്റിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്ത് ഐശ്വര്യ ബോക്‌സ് ഓഫീസിലേക്ക് ശക്തമായി തിരികെ വരികയും ചെയ്തിരുന്നു.
അതേസമയം ഐശ്വര്യയുടെ വ്യക്തി ജീവിതം വാര്‍ത്തകളില്‍ നിറയുകയാണ്. ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മില്‍ പിണക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും നാളുകളായി ഐശ്വര്യ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വഴക്കിനെ തുടര്‍ന്ന് ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോഴും ഐശ്വര്യയോ ബച്ചന്‍ കുടുംബത്തിലെ മറ്റാരെങ്കിലുമോ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. താരകുടുംബത്തിന്റെ ഈ മൗനവും ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. നേരത്തെ യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന സിനിമയില്‍ രണ്‍ബീര്‍ കപൂറിനൊപ്പം ഐശ്വര്യ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിച്ചതും ബച്ചന്‍ കുടുംബത്തിന് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ ഒരിക്കല്‍ ജയ ബച്ചന്‍ നടത്തിയൊരു പരാമര്‍ശം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. യേ ദില്‍ ഹേ മുഷ്ഖില്‍ റിലീസായ സമയത്തായിരുന്നു ജയയുടെ പരാമര്‍ശം. ചിത്രം അതിലെ ചൂടന്‍ രംഗങ്ങളുടെ പേരില്‍ അന്ന് തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇന്നത്തെ കാലത്തെ സിനിമയില്‍ അശ്ലീല രംഗങ്ങള്‍ കൂടി വന്നുവെന്നും അവര്‍ സഭ്യത മറന്നുവെന്നുമായിരുന്നു ജയ ബച്ചന്റെ പരോക്ഷമായുള്ള പരാമര്‍ശം.
''മുമ്പ് ഫിലിംമേക്കേഴ്‌സ് കലയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇന്ന്, എല്ലാം നമ്പറുകളുടെ ബിസിനസാണ്. എല്ലാം മുഖത്തേക്ക് വലിച്ചെറിയുകയാണ്. അവര്‍ സഭ്യത മറന്നിരിക്കുന്നു. പരസ്യമായി അഫെക്ഷന്‍ കാണിക്കുന്നതാണ് ബുദ്ധിയായി കരുതപ്പെടുന്നത്. നാണം എന്ന് പറഞ്ഞ സാധനം തന്നെ ഇല്ലാതായിരിക്കുന്നു'' എന്നായിരുന്നു ജയ ബച്ചന്റെ പ്രതികരണം. മരുമകളുടെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ജയ നടത്തിയ ആ പരാമര്‍ശം ഐശ്വര്യയ്ക്കുള്ള ഒളിയമ്പാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.
ജയ ബച്ചന്റെ പ്രതികരണം അത്തരത്തില്‍ ആയിരുന്നുവെങ്കിലും അമിതാഭ് ബച്ചന്‍ മരുമകളെ പ്രശംസിക്കുകയാണ് ചെയ്തത്. ചിത്രത്തിലെ ഐശ്വര്യയുടെ കഥാപാത്രം കാഴ്ചപ്പാടുകളെ മാറ്റിയെഴുതുന്നതായിരുന്നുവെന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്.

അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹ ജീവിതം പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ജയ ബച്ചനുമായും ശ്വേത ബച്ചനുമായി ഐശ്വര്യ സംസാരിക്കുന്നത് തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. അത് ഐശ്വര്യയ്ക്കും അഭിഷേകിനും ഇടയിലും വിള്ളലുകളുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മകള്‍ ആരാധ്യയ്ക്ക് വേണ്ടി മാത്രമാണ് ഇരുവരും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് പൊതുവേദികളിലെത്തിയതും ചര്‍ച്ചയായിരുന്നു. അതേസമയം ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ അഭിഷേക് അടക്കം ബച്ചന്‍ കുടുംബത്തില ആരും പങ്കെടുക്കാതിരുന്നതും ചര്‍ച്ചയായിരുന്നു. പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലാണ് ഐശ്വര്യ റായ് ഒടുവിലായി അഭിനയിച്ചത്. ഗൂമര്‍ ആണ് അഭിഷേക് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications