പിണക്കം മാറ്റാന്‍ ശ്രീദേവിയേയും ജയപ്രദയേയും ഒരു മുറിയിലിട്ട് പൂട്ടി നായകന്‍! ആ പ്രശ്‌നത്തിന്റെ കാരണം

ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരാണ് ശ്രീദേവിയും ജയപ്രദയും. ഇരുവരും വലിയ തിരക്കുള്ള നായികമാരായിരുന്നു. അതേസമയം ശ്രീദേവിയുടേയും ജയ പ്രദയുടേയും പിണക്കവും വലിയ ചര്‍ച്ചയായി മാറിയ ഒന്നാണ്. ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഏറെ കഷ്ടപ്പെട്ടിട്ടും പരിഹരിക്കപ്പെടാതെ പോയതാണ് ആ വഴക്ക്. ഒരുതവണ പിണക്കത്തിന് പരിഹാരം കണ്ടെത്താനായി ഇരുവരേയും ഒരു മുറിയിലിട്ട് പൂട്ടുക വരെ ചെയ്തിട്ടുണ്ട്.

പരസ്പരം മുഖത്ത് നോക്കാന്‍ പോലും ശ്രീദേവിയും ജയ പ്രദയും തയ്യാറായിരുന്നില്ല. രണ്ടു പേരും തങ്ങളുടെ കരിയര്‍ ആരംഭിക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. പിന്നെയാണ് ബോളിവുഡിലെത്തുന്നത്. ഒരിക്കല്‍ തങ്ങളുടെ പിണക്കം അവസാനിപ്പിക്കാന്‍ ജിതേന്ദ്ര നടത്തിയ ശ്രമത്തെക്കുറിച്ച് കപില്‍ ശര്‍മ ഷോയില്‍ എത്തിയപ്പോള്‍ ജയപ്രദ തുറന്ന് പറഞ്ഞിരുന്നു.

 Sridevi

കാര്യം പിണക്കത്തിലാണെങ്കിലും ഒരുമിച്ച് അഭിനയിക്കുന്നതിനോട് ജയപ്രദയും ശ്രീദേവിയും നോ പറഞ്ഞിരുന്നില്ല. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും പ്രകടനങ്ങള്‍ കയ്യടി നേടുകയും ചെയ്തിരുന്നു. ജീതേന്ദ്രയ്‌ക്കൊപ്പവും ഇരുവരും ധാരാളം സിനിമകള്‍ ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് സംസാരിക്കവെയാണ് താരം തങ്ങളുടെ പിണക്കത്തിന്റെ കഥ പറയുന്നത്.

''സ്‌ക്രീനില്‍ ഞങ്ങള്‍ സഹോദരിമാരാണ്. ഓഫ് ക്യാമറയില്‍ ഞങ്ങള്‍ സെറ്റിന്റെ രണ്ട് മൂലകളിലായിട്ടാണ് ഇരിക്കുന്നത്. മുഖത്ത് പോലും നോക്കില്ലായിരുന്നു രണ്ടു പേരും'' എന്നാണ് തങ്ങളുടെ പിണക്കത്തെക്കുറിച്ച് ജയ പ്രദ പറയുന്നത്. ഒരിക്കല്‍ തങ്ങളുടെ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വേണ്ടി ജിതേന്ദ്ര തങ്ങളെ ഒരു മുറിയിലിട്ട് പൂട്ടുകയായിരുന്നുവെന്നാണ് ജയ പ്രദ പറയുന്നത്.

''ഒരിക്കല്‍ ഉച്ച ഭക്ഷണത്തിന്റെ സമയത്ത്, ജിതേന്ദ്ര ഞങ്ങള്‍ രണ്ടു പേരേയും ഒരു മുറിയില്‍ ഒരു മണിക്കൂറോളം പൂട്ടിയിട്ടു. ഞങ്ങള്‍ രണ്ടു പേര്‍ക്കും വിശക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് അദ്ദേഹം വാതില്‍ തുറന്നപ്പോള്‍ ഞങ്ങള്‍ രണ്ടും രണ്ട് വഴിക്ക് പോയി ഭക്ഷണം കഴിച്ചു. അകത്തായിരുന്ന സമയത്ത് ഞങ്ങള്‍ ഒന്നും സംസാരിച്ചിരുന്നില്ല'' എന്നാണ് അന്ന് നടന്ന സംഭവത്തെക്കുറിച്ച് ജയ പ്രദ പറയുന്നത്. അതേസമയം ശ്രീദേവിയെ താന്‍ ഇന്ന് മിസ് ചെയ്യുന്നുണ്ടെന്നാണ് ജയപ്രദ പറയുന്നത്.

തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമാണ് ശ്രീദേവിയും ജയപ്രദയും ബോളിവുഡിലെത്തുന്നത്. ശ്രീദേവി അധികം വൈകാതെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികയായി മാറി. തന്റെ പീക്കില്‍ ബോളിവുഡിലെ പുരുഷ താരങ്ങളെ പോലും ശ്രീദേവി പിന്നിലാക്കിയിരുന്നു. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ നാട്ടുകാര്‍ പറഞ്ഞു തുടുങ്ങും മുമ്പ് ആ തരത്തിലുള്ള താരപരിവേഷം ശ്രീദേവിയ്ക്കുണ്ടായിരുന്നു.

 Sridevi

വിവാഹവും കുട്ടികളുമൊക്കെയായപ്പോഴാണ് ശ്രീദേവി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പിന്നീട് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ ശ്രീദേവി തിരികെ വന്നിരുന്നു. അഭിനയത്തിലേക്കുള്ള ശ്രീദേവിയുടെ തിരിച്ചുവരവ് വന്‍ വരവേല്‍പ്പോടെയായിരുന്നു. എന്നാല്‍ തിരിച്ചുവരവിന്റെ ആഘോഷങ്ങള്‍ അവസാനിക്കും മുമ്പ് ശ്രീദേവിയെ മരണം കൊണ്ടു പോവുകയായിരുന്നു. അമ്മയുടെ പാതയിലൂടെ മകള്‍ ജാന്‍വി കപൂര്‍ നായികയായി മാറി. ഇപ്പോഴിതാ രണ്ടാമത്തെ മകള്‍ ഖുഷിയും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്.

പതിനാലാം വയസ്സിലാണ് ജയപ്രദസിനിമയിൽ എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ മികച്ച നടിയായി പേരെടുക്കുകയും ചെയ്തു. 1979 ലായിരുന്നു ജയപ്രദയുടെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രം വൻ വിജയമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X