അമ്മ ചീത്തയാണ്! മൂന്ന് ദിവസം അവള്‍ എന്നോട് മിണ്ടിയില്ല; ജാന്‍വിയെക്കുറിച്ച് ശ്രീദേവിയുടെ വാക്കുകള്‍

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു ശ്രീദേവി. സൂപ്പര്‍ നായിക എന്ന വിളി ശ്രീദേവിയോളം ചേരുന്ന മറ്റൊരു നായികയെ ഇന്ത്യന്‍ സിനിമ കണ്ടിട്ടുണ്ടാകില്ല. തെന്നിന്ത്യന്‍ സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലേയും സൂപ്പര്‍ താരമായി മാറി ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരമായി മാറുകയായിരുന്നു ശ്രീദേവി. ഇന്നും ശ്രീദേവി ബാക്കിയാക്കി പോയ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ യോഗ്യരായ മറ്റൊരു താരത്തേയും കണ്ടെത്താനായിട്ടില്ല. അമ്മയുടെ പാതയിലൂടെ തന്നെ മകള്‍ ജാന്‍വി കപൂറും സിനിമയിലെത്തുകയായിരുന്നു. പക്ഷെ മകളുടെ അരങ്ങേറ്റം കാണാന്‍ കാത്തു നില്‍ക്കാതെയാണ് ശ്രീദേവി യാത്രയാകുന്നത്.

ശ്രീദേവിയുടെ മകള്‍ ജാന്‍വി ഇന്ന് ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ്. വളരെ കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കാനും ഒരുപാട് ആരാധകരെ സ്വന്തമാക്കാനും ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. അമ്മയെ പോലെ നല്ലൊരു നര്‍ത്തകിയാണ് താനെന്നും ജാന്‍വി ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അമ്മയും മകളും തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ശ്രീദേവിയുടെ കൂടെ പല പരിപാടികളിലും ജാന്‍വിയും എത്താറുണ്ടായിരുന്നു. അമ്മയുടെ മരണം ജാന്‍വിയെ ആകെ തളര്‍ത്തിയ സംഭവമായിരുന്നു.

ആറ് വയസുകാരി

ജാന്‍വിയുടെ കുട്ടിക്കാലത്തെ പല കുസൃതികളും കഥകളുമെല്ലാം ശ്രീദേവി പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ശ്രീദേവിയോട് പിണങ്ങി മൂന്ന് ദിവസം ജാന്‍വി മിണ്ടാതെ നടന്നത്. ശ്രീദേവിയോട് ജാന്‍വി പിണങ്ങാനുള്ള കാരണം വളരെ രസകരമായ ഒന്നാണ്. സദ്മ എന്ന സിനിമ കണ്ടതിന് ശേഷമായിരുന്നു ജാന്‍വി ശ്രീദേവിയോട് പിണങ്ങിയത്. അന്ന് ജാന്‍വിയുടെ പ്രായം വെറും ആറ് വയസുകാരിയായിരുന്നു. സദ്മയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ വളരെ വൈകാരികമായിരുന്നു. കമല്‍ഹാസന്‍ അവതരിപ്പിച്ച നായക കഥാപാത്രത്തെ അവഗണിച്ചു കൊണ്ട് ശ്ര്ീദേവേിയുടെ നായിക കടന്നു പോകുന്നതായിരുന്നു ക്ലൈമാക്‌സ്. ഇന്നും ആരാധകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ് ഈ ക്ലൈമാക്‌സ്. അപ്പോള്‍ ആറ് വയസുകാരിയായ ജാന്‍വിയുടെ കാര്യം പറയണമോ.

മൂന്ന് ദിവസം

''ജാന്‍വി സിനിമ കാണുമ്പോള്‍ അവള്‍ക്ക് ആറ് വയസായിരുന്നു പ്രായം. മൂന്ന് ദിവസം അവള്‍ എന്നോട് മിണ്ടിയില്ല. നിങ്ങള്‍ ബാഡ് മമ്മ ആണെന്നായിരുന്നു പറഞ്ഞത്. അവനോട് എന്ത് ക്രൂരമായിട്ടാണ് പെരുമാറിയതെന്നും പറഞ്ഞു'' എന്നായിരുന്നു ശ്രീദേവി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതേസമയം തന്നെ സംബന്ധിച്ച് സദ്മ ഒരിക്കലും വൈകാരികമായൊരു അനുഭവമായിരുന്നില്ലെന്നാണ് ശ്രീദേവി പറഞ്ഞത്. ''സത്യത്തില്‍ സദ്മ എനിക്ക് വൈകാരികമായൊരു സിനിമയായിരുന്നില്ല. ഞാന്‍ അതില്‍ അവതരിപ്പിക്കുന്നത് കുട്ടിത്തമുള്ളൊരു നായികയെയാണ്. കമല്‍ഹാസന്റെ കഥാപാത്രമാണ് തീവ്രതയുള്ളതും അവസാന ഭാഗം ആകുമ്പോഴേക്കും ഇമോഷണല്‍ ആകുന്നതും'' എന്നായിരുന്നു ശ്രീദേവി പറഞ്ഞത്.

മകളുടെ അരങ്ങേറ്റത്തിനായി

മകളുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു ശ്രീദേവി. ഇതിനായി ജാന്‍വിയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും മറ്റും നല്‍കി ശ്രീദേവി കൂടെ തന്നെയുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മരണം കടന്നു വരികയായിരുന്നു. ദുബായിയിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് ബോണി കപൂറിനും മള്‍ക്കുമൊപ്പം ഡിന്നറിന്് പോകാന്‍ തയ്യാറാകാനായി മുറിയിലേക്ക് പോയതായിരുന്നു ശ്രീദേവി. ഏറെ നേരമായിട്ടും കാണാതെ വന്നതോടെ ബോണി കപൂര്‍ തിരഞ്ഞ് ചെല്ലുമ്പോഴായിരുന്നു താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
ജാന്‍വിയുടെ സിനിമാ അരങ്ങേറ്റം

പിന്നീടായിരുന്നു ജാന്‍വിയുടെ സിനിമാ അരങ്ങേറ്റം. ദഡക്ക് ആയിരുന്നു ആദ്യ ചിത്രം. ചിത്രവും ജാന്‍വിയുടെ പ്രകടനവും കയ്യടി നേടി. ഗുഞ്ജന്‍ സക്‌സേനയിലെ പ്രകടനവും കയ്യടി നേടിക്കൊടുത്തു. രൂഹിയാണ് ജാന്‍വിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ജാന്‍വിയുടേതായി അണിയറില്‍ തയ്യാറെടുക്കുന്നത്. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കില്‍ ജാന്‍വിയാണ് നായിക. പിന്നാലെ ദോസ്താന 2യടക്കമുള്ള സിനിമകളും തയ്യാറാകുന്നുണ്ട്.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X