For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജിയാ ഖാൻ ആമിർ ഖാന്റെ അർധ സഹോദരിയായിരുന്നോ!, ആമിറിന്റെ അച്ഛൻ പറഞ്ഞത്

  |

  ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനാണ് ആമിർ ഖാൻ. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സജീവ സാന്നിധ്യമായി നിൽക്കുന്ന താരത്തിന്റെ സിനിമാ ജീവിതം പുതുതലമുറയിലെ താരങ്ങൾക്കെല്ലാം മാതൃകയാണ്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിലെ കണിശതയാണ് ആമിറിനെ മറ്റു നായകന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

  Also Read: 'ചുംബന രംഗം ഡ്യൂപ്പിനെ വെച്ച് ചെയ്തു'; സിനിമയിലെ മോശം അനുഭവത്തെക്കുറിച്ച് ശ്രീദേവി പറഞ്ഞത്

  വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൂടെയും ബോളിവുഡിൽ മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്തൊരു ഇടം നിർമ്മിച്ചെടുത്തിട്ടുണ്ട് ആമിർ ഖാൻ. ഇന്ത്യയൊട്ടാകെ വലിയൊരു ആരാധക വൃന്ദമാണ് താരത്തിനുള്ളത്. എന്നാൽ ഇടയ്ക്കിടെ താരം പല വിവാദങ്ങളിലും കുടുങ്ങിയിട്ടുണ്ട്. അതിലൊന്നായിരുന്നു അന്തരിച്ച നടി ജിയാ ഖാൻ ആമിറിന്റെ അർധ സഹോദരിയാണെന്ന റിപ്പോർട്ട്.

  അത്തരമൊരു വാർത്ത വന്നത് ആമിറിൽ കാര്യമായ കുലുക്കം ഒന്നുമുണ്ടാക്കിയില്ലെങ്കിലും ഇന്റർനെറ്റ് ലോകത്ത് അത് വലിയൊരു സംഭവമായിരുന്നു. പല ഗോസിപ് കോളങ്ങളിലും വാർത്ത ഇടംപിടിച്ചു.

  കരിയറിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിൽ ഒരിടം നേടാൻ കഴിഞ്ഞ താരമാണ് ജിയാ ഖാൻ. 2013-ൽ ജീവനൊടുക്കുന്നതിന് മുൻപ് താരം ആമിർ ഖാനൊപ്പം ഗജിനി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടയിലാണ് ഇത്തരമൊരു അഭ്യൂഹം ഉയർന്നുവരുന്നതും.

  Also Read: 'സിദ്ധാർഥ് ശുക്ല പെർഫെക്ട് ബോയ്ഫ്രണ്ട് മെറ്റീരിയൽ‌'; മമ്മൂട്ടിയുടെ നായിക ആകാൻക്ഷ പുരിയുടെ കാമുകന്മാർ!

  അന്തരിച്ച പഴയകാല നടിയും ജിയാ ഖാന്റെ അമ്മയുമായ റാബിയ ഖാനും ആമിർ ഖാന്റെ പിതാവും താഹിർ ഹുസൈനും നേരത്തെ പ്രണയത്തിലായിരുന്നു, ജിയ അവരുടെ മകളായിരുന്നു എന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അങ്ങനെയാണ് ജിയ ആമിറിന്റെ അർധ സഹോദരി ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

  റാബിയ അമീനും താഹിർ ഹുസൈനും ഒരുമിച്ച് പല സിനിമകളിലും പ്രവർത്തിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തികളുടെ തുടക്കം.

  Also Read: ഹാപ്പി ബര്‍ത്ത് ഡേ ജാന്‍; ശ്രീദേവിയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ബോണി കപൂര്‍

  റിപ്പോർട്ട് പുറത്തുവന്നതോടെ ആമിറിന്റെ ആരാധകർ ഒന്നടങ്കം ഞെട്ടിയിരുന്നു. ആമിർ ഖാന്റെയും ജിയാ ഖാന്റെയും മുഖങ്ങൾ തമ്മിലുള്ള സാമ്യതകൾ വരെ പരാമർശിച്ചുകൊണ്ടായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ആമിർ ഖാൻ ഇതിൽ മറുപടി നൽകിയില്ലെങ്കിലും കൃത്യമായ മറുപടിയുമായി ജിയയും ആമിറിന്റെ അച്ഛനും രംഗത്ത് എത്തുകയായിരുന്നു.

  ഒരു അഭിമുഖത്തിലാണ് താഹിർ ഹുസൈൻ ഈ കിംവദന്തികളെ അഭിസംബോധന ചെയ്യുകയും അതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തത്. "എനിക്കറിയാവുന്നിടത്തോളം, റാബിയ പാകിസ്ഥാനിൽ നിന്നുള്ള ഒരാളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. റാബിയ എന്റെ വളരെ അടുത്ത സുഹൃത്താണ്, പക്ഷേ ഞാൻ അവളെ വിവാഹം കഴിച്ചിട്ടില്ല, ജിയ എന്റെ മകളല്ല." എന്നായിരുന്നു തനിക്കെതിരായ ആരോപണങ്ങളിൽ ആമിറിന്റെ അച്ഛൻ പറഞ്ഞത്.

  Also Read: പാപ്പരാസികള്‍ക്ക് മുന്നില്‍ ബോബി ഡിയോളിനെ അപമാനിച്ച് ഭാര്യ; വീഡിയോ വൈറല്‍

  മറുവശത്ത് തന്റെ അച്ഛൻ ആരാണെന്ന് തനിക്ക് അറിയില്ലെന്നും അതിനെകുറിച്ച് അമ്മയോട് താൻ ചോദിച്ചിട്ടില്ലെന്നുമാണ് ജിയ പറഞ്ഞത്. അതേസമയം, ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ജിയ പറഞ്ഞിരുന്നു.

  "ഇത് തീർത്തും നുണയാണ്. സത്യം പറഞ്ഞാൽ, എനിക്ക് എന്റെ അച്ഛനെക്കുറിച്ച് കൂടുതൽ അറിയില്ല, ഞാൻ ഒരിക്കലും എന്റെ അമ്മയോട് അദ്ദേഹത്തെക്കുറിച്ച് ചോദിച്ചിട്ടില്ല. എനിക്കറിയാവുന്നത് അദ്ദേഹം ഒരു അമേരിക്കക്കാരനായിരുന്നു എന്നാണ്." ജിയ പറഞ്ഞു.

  Read more about: aamir khan
  English summary
  When Jiah Khan was rumoured to be Aamir Khan's Step-Sister, here's how his father Thahir Hussain reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X