ഗജിനി നായിക ആമിറിന്റെ അര്‍ധ സഹോദരി, മകളെ ഒളിച്ചുവച്ചത് പിതാവ്? അച്ഛനാരെന്ന് അറിയില്ലെന്ന് ജിയ!
ബോളിവുഡിലെ താരാജാവാണ് ആമിര്‍ ഖാന്‍. സിനിമാ കുടുംബത്തില്‍ നിന്നും കടന്ന് ബോളിവുഡിന്റെ സിംഹാസനത്തിലേക്ക് കയറി വന്ന താരം. വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതില്‍ ആമിര്‍ ഖാന്‍ പുലര്‍ത്തുന്ന സ്ഥിരതയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ബോളിവുഡിന്റെ സ്ഥിരം നായക സങ്കല്‍പ്പങ്ങളെ പൊളിച്ചടക്കുന്നതാണ് ആമിറിന്റെ നായകന്മാര്‍.
ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വവും ആമിറിന് ആരാധകരെ നേടിക്കെടുത്തിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയാറുണ്ട് ആമിര്‍ ഖാന്‍. ്അതോടൊപ്പം തന്നെ ആ മൂല്യങ്ങള്‍ തന്റെ സിനിമകളിലൂടെ ചര്‍ച്ചയാക്കി മാറ്റാനും ആമിര്‍ ഖാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ, ഒരേസമയം കൊമേഷ്യല്‍ ഹീറോ ആയിരിക്കാനും എന്നാല്‍ വ്യത്യസ്തനായിരിക്കാനും ആമിര്‍ ഖാന് സാധിക്കുന്നുണ്ട്.

എന്നു കരുതി വിവാദങ്ങളിലും ആമിര്‍ ഖാന്റെ പേര് ഉയര്‍ന്നു വരാറുണ്ട്. അതിലൊന്നായിരുന്നു അന്തരിച്ച നടി ജിയാ ഖാന്‍ ആമിറിന്റെ അര്‍ധ സഹോദരിയാണെന്ന റിപ്പോര്‍ട്ട്. ഗോസിപ്പ് കോളങ്ങളെ ഇളക്കി മറിച്ച വാര്‍ത്തയായിരുന്നു ജിയയും ആമിറും സഹോദരങ്ങള്‍ ആണെന്ന വാര്‍ത്ത. ബോളിവുഡിന്റെ ഓര്‍മ്മകളിലെ ഇരുണ്ട അധ്യായമാണ് ഇന്ന് ജിയ ഖാന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ ഒരിടം നേടാന്‍ കഴിഞ്ഞ താരമാണ് ജിയാ ഖാന്‍. എന്നാല്‍ 2013-ല്‍ ജീവന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. നേരത്തെ ആമിര്‍ ഖാനൊപ്പം ഗജിനി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് ജിയ ഖാന്‍.
ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടയിലാണ് ഇത്തരമൊരു അഭ്യൂഹം ഉയര്‍ന്നുവരുന്നതും. അന്തരിച്ച പഴയകാല നടിയും ജിയാ ഖാന്റെ അമ്മയുമായ റാബിയ ഖാനും ആമിര്‍ ഖാന്റെ പിതാവ് താഹിര്‍ ഹുസൈനും നേരത്തെ പ്രണയത്തിലായിരുന്നു, ജിയ അവരുടെ മകളായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍. റാബിയ അമീനും താഹിര്‍ ഹുസൈനും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിരുന്നു. ഈ സമയത്ത് ഇരുവരും പ്രണയത്തിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ആ ബന്ധത്തിലുള്ള മകളാണ് ജിയ ഖാന്‍ എന്നായിരുന്നു ചിലരുടെ വാദം.
മാത്രമല്ല ആമിര്‍ ഖാന്റെയും ജിയാ ഖാന്റെയും മുഖങ്ങള്‍ തമ്മിലുള്ള സാമ്യതകള്‍ വരെ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കി. അതേസമയം ആമിര്‍ ഖാന്‍ ഇതില്‍ മറുപടി നല്‍കിയില്ല. പക്ഷെ കൃത്യമായ മറുപടിയുമായി ജിയയും ആമിറിന്റെ അച്ഛനും രംഗത്ത് എത്തി. 'എനിക്കറിയാവുന്നിടത്തോളം, റാബിയ പാകിസ്ഥാനില്‍ നിന്നുള്ള ഒരാളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. റാബിയ എന്റെ വളരെ അടുത്ത സുഹൃത്താണ്, പക്ഷേ ഞാന്‍ അവളെ വിവാഹം കഴിച്ചിട്ടില്ല, ജിയ എന്റെ മകളല്ല.' എന്നായിരുന്നു ആമിറിന്റെ അച്ഛന്‍ പറഞ്ഞത്.

അതേസമയം തന്റെ അച്ഛന്‍ ആരാണെന്ന് തനിക്ക് അറിയില്ലെന്നും അതിനെകുറിച്ച് അമ്മയോട് താന്‍ ചോദിച്ചിട്ടില്ലെന്നുമാണ് ജിയ പറഞ്ഞത്. 'ഇത് തീര്‍ത്തും നുണയാണ്. സത്യം പറഞ്ഞാല്‍, എനിക്ക് എന്റെ അച്ഛനെക്കുറിച്ച് കൂടുതല്‍ അറിയില്ല, ഞാന്‍ ഒരിക്കലും എന്റെ അമ്മയോട് അദ്ദേഹത്തെക്കുറിച്ച് ചോദിച്ചിട്ടില്ല. എനിക്കറിയാവുന്നത് അദ്ദേഹം ഒരു അമേരിക്കക്കാരനായിരുന്നു എന്നാണ്.' എന്നായിരുന്നു ജിയയുടെ പ്രതികരണം.
ഒരുകാലത്ത് ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയായിരുന്നു ജിയ ഖാന്‍. നിശബ്ദ് എന്ന ചിത്രത്തിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീടാണ് ആമിര്‍ ഖാന്‍ നായകനായ ഗജിനിയില്‍ അഭിനയിക്കുന്നത്. തമിഴില്‍ നയന്‍താര ചെയ്ത വേഷത്തിലാണ് ഹിന്ദിയില്‍ ജിയ എത്തിയത്. പിന്നാലെ അക്ഷയ് കുമാര്‍ നായകനായ ഹൗസ്ഫുള്ളിലും അഭിനയിച്ചു. 2013 ജൂണിലായിരുന്നു ജിയ ഖാന്‍ ജീവനൊടുക്കുന്നത്.


Click it and Unblock the Notifications