കറുപ്പിന്റെ പേരില്‍ കാമുകിയ്ക്ക് അധിക്ഷേപം, വെളുക്കാനുള്ള ക്രീം വിറ്റ് ജോണ്‍ എബ്രഹാം; വെട്ടിലായി താരം!

ബോളിവുഡിലെ മിന്നും താരങ്ങളില്‍ ഒരാളാണ് ബിപാഷ ബസു. ഇന്ന് അഭിനയത്തില്‍ അത്ര സജീവമല്ലെങ്കിലും ബിപാഷ ബസുവിനെ ആരാധകര്‍ മറക്കില്ല. മോഡലിംഗിലൂടെയാണ് ബിപാഷ സിനിമയിലെത്തുന്നത്. അജ്‌നബിയായിരുന്നു ആദ്യ സിനിമ. തന്റെ ബോള്‍ഡ് വേഷങ്ങളാണ് ബിപാഷയെ ശ്രദ്ധേയയാക്കുന്നത്. ബിപാഷയുടെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഗ്ലാമറസായുള്ള കഥാപാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം ബിപാഷയെ താരമാക്കി മാറ്റി. മറ്റ് മുഖ്യധാര നായികമാരെ അപേക്ഷിച്ച് ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ബിപാഷ ശ്രദ്ധിച്ചിരുന്നു. നായികയായിരിക്കുമ്പോള്‍ തന്നെ നെഗറ്റീവ് വേഷങ്ങളും ബിപാഷ ചെയ്തിരുന്നു. ത്രില്ലര്‍ സിനിമകളാണ് ബിപാഷയെ കൂടുതല്‍ ജനപ്രീയയാക്കുന്നത്.

John Abraham

ബിപാഷയുടെ പ്രണയങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഒരുകാലത്ത് വലിയ ചര്‍ച്ചയായി മാറിയ ജോഡിയാണ് ബിപാഷ ബസുവും ജോണ്‍ എബ്രഹാമും. 2003 ല്‍ പുറത്തിരങ്ങിയ ജിസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. ദീര്‍ഘനാള്‍ നീണ്ടു നിന്ന ഈ പ്രണയം പലരും വിവാഹത്തിലെത്തുമെന്ന് വരെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും പിന്നീട് പിരിഞ്ഞു. എങ്കിലും ജോണ്‍ എബ്രഹാമിന്റേയും ബിപാഷ ബസുവിന്റേയും പ്രണയം ആരാധകര്‍ ഇന്നും മറന്നിട്ടില്ല.

തന്റെ ഇരുണ്ട നിറത്തിന്റെ പേരില്‍ സിനിമ മേഖലയില്‍ നിന്നും പുറത്തു നിന്നുമെല്ലാം ബിപാഷ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്. കാമുകിയെ ഇരുണ്ടതിന്റെ പേരില്‍ കളിയാക്കുമ്പോള്‍ ജോണ്‍ എബ്രഹാം ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിച്ചതും വലിയ വിമര്‍ശനങ്ങളുണ്ടാക്കി.

ഈയ്യടുത്ത് ഫെയര്‍ ആന്റ് ലവ്‌ലി തങ്ങളുടെ ലോഗോയില്‍ നിന്നും ഫെയര്‍ എന്ന വാക്ക് എടുത്ത് മാറ്റിയിരുന്നു. ഈ നീക്കത്തെ അഭിനന്ദിച്ച് ബിപാഷ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബിപാഷയുടെ പ്രതികരണം. കുട്ടിക്കാലത്ത് നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട വിവേചനങ്ങളും ബിപാഷ തുറന്നു പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറി.

''കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്നതാണ്, ബോണി സോണിയേക്കാള്‍ ഇരുണ്ടിട്ടല്ലേ, അവള്‍ കുറച്ച് കറുത്തിട്ടല്ലേ എന്ന്. എന്റെ അമ്മ അല്‍പ്പം ഇരുണ്ടിട്ടാണ്. എന്നെ കാണാന്‍ അമ്മയെ പോലെയാണ്. അതുപക്ഷെ അകന്ന ബന്ധുക്കള്‍ പോലും ചര്‍ച്ച ചെയ്യുന്ന വിഷയമായി മാറുമെന്ന് ഞാന്‍ അന്ന് കരുതിയില്ല'' എന്നാണ് ബിപാഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സൗന്ദര്യ മത്സരത്തില്‍ വിജയിച്ചപ്പോഴും തന്നെ വിശേഷിപ്പിച്ചിരുന്നത് കൊല്‍ക്കത്തയില്‍ നിന്നുമുള്ള ഇരുണ്ട സുന്ദരിയെന്നാണ് എന്നും ബിപാഷ ഓര്‍ക്കുന്നുണ്ട്.

തന്നെക്കുറിച്ച് എഴുതുമ്പോഴെല്ലാം ഇരുണ്ട സുന്ദരി എന്ന പ്രയോഗം ഉപയോഗിക്കുന്നത് എന്തിനെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും ബിപാഷ പറഞ്ഞു. ''15-16 വയസില്‍ ഞാന്‍ മോഡലിംഗ് ആരംഭിച്ചു. സൂപ്പര്‍ മോഡല്‍ മത്സരത്തില്‍ വിജയിച്ചു. അന്ന് എല്ലാ പത്രങ്ങളും എഴുതിയത് കൊല്‍ക്കത്തയില്‍ നിന്നുള്ള ഇരുണ്ട പെണ്‍കുട്ടി വിജയിച്ചു എന്നായിരുന്നു. എന്തുകൊണ്ടാണ് എന്റെ ആദ്യത്തെ വിശേഷണം ഇരുണ്ടവള്‍ ആകുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു'' എന്നാണ് ബിപാഷ പറയുന്നത്.

ബിപാഷയുമായി പ്രണത്തിലായിരുന്ന സമയത്താണ് ജോണ്‍ എബ്രഹാം ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നത്. അത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇതേക്കുറിച്ച് പിന്നീടൊരു അഭിമുഖത്തില്‍ ജോണ്‍ എബ്രഹാമിനോട് ചോദിച്ചു.

''വളരെ പ്രധാനപ്പെട്ടൊരു ചോദ്യമാണ്. ഫെയര്‍നെസ് എന്ന വാക്ക് വന്നപ്പോള്‍ ഞാന്‍ കുറച്ച് ശങ്കിച്ചു. അവരോട് അതേക്കുറിച്ച് സംസാരിച്ചു. നിങ്ങള്‍ ആ പരസ്യം കാണുകയാണെങ്കില്‍ അതില്‍ ഫെയര്‍നെസ് എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് കാണാം. നേരത്തെ ഫെയര്‍നസ് ഗ്യാരണ്ടിയാണ് എന്നായിരുന്നു പരസ്യ വാചകം. പക്ഷെ അത് വേണ്ട, ഫലം ഗ്യാരണ്ടിയാണ് എന്ന് ആക്കാമെന്ന് ഞാന്‍ പറഞ്ഞു'' എന്നായിരുന്നു ജോണിന്റെ മറുപടി.

John Abraham

''മറ്റൊരു കാര്യം, ഇത് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും, മാര്‍ക്കറ്റ് സര്‍വെ നടത്തി കണ്ടെത്തിയ കാര്യമാണിത്, ഫെയര്‍നെസ് എന്നാല്‍ മുഖത്തെ ഡാര്‍ക്ക് സ്‌പോട്ടുകള്‍ റിമൂവ് ചെയ്യുന്നതാണ്. ഇന്ത്യയില്‍ ആ വാക്കിന്റെ അര്‍ത്ഥം അതാണ്. അത് തന്നെയാണ് ഞങ്ങള്‍ പരസ്യത്തില്‍ പറഞ്ഞതും'' എന്നും ജോണ്‍ തന്നെ ന്യായീകരിച്ചു കൊണ്ട് പറയുന്നുണ്ട്.

''ഞങ്ങളുടേതൊരു ഫെയര്‍നെസ് ക്രീമാണ്. അതിനാല്‍ ഞങ്ങള്‍ കുറ്റക്കാര്‍ തന്നെയാണ്. പക്ഷെ വെളുത്തിരുന്നാലേ പെണ്‍കുട്ടിയെ കിട്ടൂവെന്ന് പറഞ്ഞ് വൈകാരികതയെ ഉപയോഗിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടില്ല'' എന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ജോണും ബിപാഷയും ഇന്ന് ജീവിതത്തില്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. ജോണ്‍ എബ്രഹാം പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. ബിപാഷയാകട്ടെ നടന്‍ കരണ്‍ സിംഗ് ഗ്രോവറിനെ വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തു. ഈയ്യടുത്തായിരുന്നു ബിപാഷയ്ക്ക് മകള്‍ ജനിച്ചത്. ദേവി എന്നാണ് മകള്‍ക്ക് ബിപാഷയും കരണും പേരിട്ടിരിക്കുന്നത്. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നിലവില്‍ ബിപാഷ ബസു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X