For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിറിന്റെ രഹസ്യ വിവാഹം 'അബദ്ധത്തില്‍' വെളിപ്പെടുത്തി ജൂഹി; ദേഷ്യത്തില്‍ ആമിര്‍ ചെയ്തത്!

  |

  ബോളിവുഡിലെ താരസുന്ദരിമാരില്‍ ഒരാളാണ് ജൂഹി ചൗള. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിമാരില്‍ ഒരാളായിരുന്നു ജൂഹി. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള ജൂഹി ഇന്നും ആരാധകരുടെ പ്രിയപ്പെട്ട നായികയാണ്. സൂപ്പര്‍നായികയായ ജൂഹി ബോളിവുഡിലെ മിക്ക മുന്‍നിര നായകന്മാര്‍ക്കൊപ്പവും അഭിനയിച്ചിരുന്നു. ഷാരൂഖ് ഖാനും ആമിര്‍ ഖാനുമൊപ്പമുള്ള ജൂഹിയുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാരൂഖും ജൂഹിയും വളരെ അടുത്ത സുഹൃത്തുക്കളായി തുടരുമ്പോഴും ആമിറിന്റേയും ജൂഹിയുടേയും ബന്ധം ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതാണ്.

  കുറുമ്പ് നോട്ടവുമായി ശ്രുതി രജനികാന്ത്, ചിത്രം വൈറലാവുന്നു

  തും മേരേ ഹോ, ഖയാമത്ത് സേ ഖയമാത്ത് തക്ക്, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ആമിറും ജൂഹിയും. എന്നാല്‍ ഒരിക്കല്‍ ആമിറും ജൂഹിയും പരസ്യമായി പിണങ്ങിയിരുന്നു. ആമിറിന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് ജൂഹി അബദ്ധത്തില്‍ പത്രക്കാരെ അറിയിക്കുകയായിരുന്നു. എന്നാല്‍ ആമിര്‍ ജൂഹിയുടെ വാക്കുകളെ തള്ളിക്കളയുകയായിരുന്നു ചെയ്തത്. ഇതോടെ എല്ലാവര്‍ക്കും മുന്നില്‍ ജൂഹി നാണംകെടുകയായിരുന്നു.

  സംഭവത്തെക്കുറിച്ച് സ്റ്റാര്‍ ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ജൂഹി മനസ് തുറന്നിരുന്നു. ''എനിക്ക് കുറ്റബോധമുണ്ടാക്കാന്‍ തോന്നിപ്പിക്കരുത്. കാരണം എനിക്ക് തോന്നില്ല. ഞാന്‍ പത്രസമ്മേളനം വിളിച്ചു കൂടി ആമിര്‍ ഖാന്‍ വിവാഹതനാണെന്ന് പറഞ്ഞതായിരുന്നില്ല'' എന്നായിരുന്നു ജൂഹിയുടെ പ്രതികരണം. ''ആ മാധ്യമപ്രവര്‍ത്തകന്‍ എന്റെ അടുത്ത സുഹൃത്തായിരുന്നു. എനിക്കയാളെ കോളേജ് കാലം തൊട്ടേ അറിയാമായിരുന്നു. എന്നോട് പ്രണയമുണ്ടോ എന്നും ഖയാമത്ത് ചെയ്യുമ്പോള്‍ ആമിറിനോട് ഇഷ്ടം തോന്നിയിരുന്നുവോ എന്നും ചോദിക്കുകയായിരുന്നു. അപ്പോള്‍ തന്നെ പ്രതിരോധിക്കാനായി ഞാന്‍ എങ്ങനെയാണ് അവന്‍ വിവാഹിതനും രണ്ടു മക്കളുടെ അച്ഛനും ആയിരിക്കുമ്പോള്‍ ഞാന്‍ അങ്ങനെ ചെയ്യുക എന്ന് ചോദിച്ചതാണ്'' എന്നും ജൂഹി പറയുന്നു.

  ''ഞാനത് തമാശയായി പറഞ്ഞതാണ്. ഞാന്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകന്‍ കാര്യമായി എടുക്കുമെന്നും എന്റെ മുന്നില്‍ വച്ചു തന്നെ ആമിറിനോട് ചോദിക്കുമെന്നും ഞാന്‍ കരുതിയില്ല. എന്നാല്‍ ആമിര്‍ എല്ലാം നിരസിച്ചപ്പോല്‍ ഞാന്‍ ശരിക്കും നാണം കെട്ടു. ഇതൊക്കെ ഖയാമത്ത് റിലീസ് ആകുന്നതിന് ഒരുപാട് മുമ്പാണ്'' എന്നും ജൂഹി പറയുന്നു. ''ഇപ്പോള്‍ ആമിര്‍ ഖാന്‍ എന്നെപ്പോലെ കുറേക്കൂടി സത്യസന്ധനാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എല്ലാത്തിനേയും കുറിച്ച് സത്യം പറയുന്നു. ഞാന്‍ വളരെ സത്യസന്ധതയുള്ളയാളാണ്. സത്യത്തില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്. ആമിറും അങ്ങനെ തന്നെ ചെയ്യുമെന്ന് കരുതുന്നു. ഇനി പോയി അവന്റെ രണ്ട് മക്കളെ തിരയൂ'' എന്നും ജൂഹി പറയുന്നുണ്ട്.

  എന്നാല്‍ പിന്നീട് ആമിറുമായുള്ള ശീതയുദ്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ജൂഹി നിഷേധിക്കുകയായിരുന്നു. ''ഞങ്ങളുടെ തമാശകളെ ഗൗരവമായി എടുക്കരുത്. ഞാനും ആമിറും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ വളരെ മനോഹരമായ ബന്ധമാണുള്ളത്'' എന്നായിരുന്നു ജൂഹിയുടെ പ്രതികരണം. ''എന്നേയും ആമിറിനേയും പോലെ അടുപ്പമുണ്ടാകുമ്പോള്‍ അത് ഒരു കുടുംബമാകും. അത്രമാത്രം പരിചയമാകുമ്പോള്‍ പരസ്പരം കളിയാക്കാന്‍ പോലും പറ്റും. ഞങ്ങള്‍ പരസ്പരം കളിയാക്കാനുള്ള അവസരം നഷ്ടപ്പെടുത്താറില്ല. എപ്പോഴും പരസ്പരം കളിയാക്കി കൊണ്ടേയിരിക്കും'' ന്നാണ് ജൂഹി പറഞ്ഞത്.

  ഫ്രീടൈം ആഘോഷമാക്കി ഇന്ദ്രജയും അനിരുദ്ധും, വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമാവുമ്പോൾ സെൽഫി വൈറലാവുന്നു..

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ചില ദിവസം അവനായിരിക്കും സ്‌കോര്‍ ചെയ്യുകയെന്നും ചില ദിവസം താനായിരിക്കും സ്‌കോര്‍ ചെയ്യുകയെന്നും ജൂഹി പറയുന്നു. അവന്‍ എപ്പോഴും എന്നെ കളിയാക്കും. പക്ഷെ അതൊന്നും കാര്യമായി എടുക്കുകയോ മനസില്‍ വച്ച് പെരുമാറുകയോ ചെയ്യാറില്ലെന്നും ജൂഹി പറയുന്നു. എന്നാല്‍ താന്‍ അസ്വസ്ഥയാണെന്ന് അറിയുന്നതോടെ അവന്‍ മാപ്പ് ചോദിക്കുകയും ഞാന്‍ ക്ഷമിക്കുകയും ചെയ്യുമെന്നും ജൂഹി പറയുന്നു.

  Read more about: juhi chawla aamir khan
  English summary
  When Juhi Chawla Revealed The Secret Marriage Of Aamir Khan That Made Him Angry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X