For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസ് മീറ്റിനിടെ ഒരു ഫോണ്‍ കോള്‍, കരഞ്ഞുകൊണ്ട് ഓടി കജോള്‍! എന്തായിരുന്നു ആ സന്ദേശം?

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കജോള്‍. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ താരമാണ് കജോള്‍. എന്നാല്‍ അധികം വൈകാതെ തന്നെ തന്റെ പ്രകടനത്തിലൂടെ ബോളിവുഡിലെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി മാറുകയായിരുന്നു കജോള്‍. ആരാധകരുടെ പ്രിയങ്കരിയായി മാറാന്‍ കജോളിന് അധിക സമയം വേണ്ടി വന്നിരുന്നില്ല. തന്റെ തുറന്ന് സംസാരിക്കുന്ന ശീലവും കജോളിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

  Also Read: 'ഇൻഫെക്ഷനായി കുറച്ചുനാൾ റെസ്റ്റെടുക്കേണ്ടി വന്നു'; ഇത്രയും നാൾ‌ എവിടെയായിരുന്നു?, മറുപടിയുമായി റിമി ടോമി!

  സിനിമ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ കജോളും എന്നും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. തന്റെ അഭിപ്രായങ്ങള്‍ പറയാന്‍ കജോള്‍ ഒരിക്കലും മടിക്കാറില്ല. സംസാരപ്രിയ കൂടിയായ കജോള്‍ അഭിമുഖങ്ങളിലൊക്കെ വല്ലാത്തൊരു എനര്‍ജി കൊണ്ടുവരുന്ന താരമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ അഭിമുഖങ്ങള്‍ക്ക് നല്ല പ്രേക്ഷകരുണ്ട്.

  പക്ഷെ ഒരിക്കല്‍ കജോള്‍ പ്രസ് മീറ്റിന്റെ ഇടയില്‍ വച്ച് ഇറങ്ങിപ്പോയത് വലിയ വാര്‍ത്തയായി മാറിയിരുന്നു. കജോളിനെ പോലെ തന്നെ സഹോദരി തനിഷ മുഖര്‍ജിയും സിനിമയിലെത്തുകയായിരുന്നു. തനിഷയുടെ നാടകത്തിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ആ സംഭവം. തനിഷ അഭിനയിച്ച ദ ജൂറി എന്ന നാടകം കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു കജോള്‍. സംസാരിക്കുന്നതിനിടെ കജോളിന്റെ ഫോണ്‍ നിരന്തരം ബെല്ലടിക്കുന്നുണ്ടായിരുന്നു.

  Also Read: 'ഇൻഫെക്ഷനായി കുറച്ചുനാൾ റെസ്റ്റെടുക്കേണ്ടി വന്നു'; ഇത്രയും നാൾ‌ എവിടെയായിരുന്നു?, മറുപടിയുമായി റിമി ടോമി!

  ഒടുവില്‍ കജോള്‍ ഫോണ്‍ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്നു. പിന്നാലെ താരം അഭിമുഖം നിര്‍ത്തി പോകാന്‍ തയ്യാറാവുകയായിരുന്നു. ഉടനെ തന്നെ വണ്ടി എത്തിയെങ്കിലും ഡ്രൈവറോട് മാറിയിരിക്കാന്‍ പറഞ്ഞ ശേഷം കജോള്‍ തന്നെ കാര്‍ ഓടിച്ച് വേഗത്തില്‍ പോവുകയായിരുന്നു. താന്‍ എവിടേക്കാണ് പോകുന്നതെന്നോ എന്തായിരുന്നു തനിക്ക് വന്ന ഫോണ്‍ കോള്‍ എന്നോ കജോള്‍ പറഞ്ഞിരുന്നില്ല.

  സത്യത്തില്‍ അന്ന് കജോളിന് വന്ന ഫോണ്‍ കോള്‍ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണിന്റേതായിരുന്നു. മകന്‍ യുഗിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നുവെന്നായിരുന്നു അജയ് കജോളിനോട് പറഞ്ഞത്. ഇത് കേട്ടതും കജോളിലെ അമ്മ ഉണരുകയായിരുന്നു. കജോള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ യുഗിന് ചെറിയ പനിയുണ്ടായിരുന്നു. സഹോദരിയുടെ പ്രധാനപ്പെട്ട ദിവസമായതിനാല്‍ മകനെ വീട്ടിലിരുത്തിയ ശേഷം കജോള്‍ വരികയായിരുന്നു.

  Also Read: എന്റെ അനിയത്തിയുടെ കല്യാണമാണ് രാവിലെ, എന്നിട്ടും നിങ്ങളെ കാണാൻ വന്നതാണെന്ന് റോബിൻ

  എന്നാല്‍ പനി കൂടിയെന്നും ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാണെന്നുമുള്ള അജയുടെ കോള്‍ വന്നതും കജോള്‍ വേഗം തന്നെ മകന് അരികിലേക്ക് എത്താനായി പ്രസ് മീറ്റ് ഉപേക്ഷിച്ച് പോവുകയായിരുന്നു. എന്തായാലും താരം വീട്ടിലെത്തുമ്പോഴേക്കും അജയ് യുഗിനെ ഡോക്ടറെ കാണിച്ചു കഴിഞ്ഞിരുന്നു. ഈ സംഭവം അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വലിയ താരമായിരിക്കുമ്പോഴും കജോള്‍ ഒരു അമ്മ കൂടിയാണെന്നും എല്ലാ അമ്മമാരെ പോലെയും തങ്ങളുടെ മക്കള്‍ക്ക് കജോള്‍ എന്തുമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നുമാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

  ബോളിവുഡിലെ നിറ സാന്നിധ്യമാണ് ഇന്നും കജോള്‍. വിവാഹ ശേഷം ചെറിയൊരു ഇടവേളയെടുത്തെങ്കിലും അധികം വൈകാതെ താരം തിരികെ എത്തുകയായിരുന്നു. തന്‍ഹാജിയാണ് കജോളിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം ദേശീയ പുരസ്‌കാരവും നേടിയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ത്രിബംഗയിലൂടെ കജോള്‍ ഒടിടി എന്‍ട്രിയും നടത്തിയിരുന്നു. രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയാണ് കജോളിന്റെ പുതിയ സിനിമ. പിന്നാലെ താരം വെബ് സീരീസിലുമെത്തുന്നുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സീരീസിലാണ് താരം അഭിനയിക്കുന്നത്.

  Read more about: kajol
  English summary
  When Kajol Cried In Mid Of A Press Conference After Receiving A Phone Call, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X