കങ്കണയുമായുള്ള അജയ് ദേവ്ഗണിന്റെ അടുപ്പം അതിരുവിട്ടു; മക്കളേയും കൂട്ടി വീട് വിട്ടിറങ്ങുമെന്ന് കജോളിന്റെ ഭീഷണി

ഗോസിപ്പുകള്‍ക്ക് ബോളിവുഡില്‍ ഒരു അവസാനവുമില്ല. സോഷ്യല്‍ മീഡിയയുടെ കാലത്ത് താരങ്ങളുടെ വ്യക്തി ജീവിതത്തിന് യാതൊരു സ്വകാര്യതയുമില്ല. എവിടെ പോയാലും ആരെ കണ്ടാലും അതെല്ലാം പല തരത്തിലുള്ള കഥകളായി പരിണമിക്കും. ഗോസിപ്പുകള്‍ പലപ്പോഴും താരങ്ങളുടെ വ്യക്തി ജീവിതത്തെ സാരമായി തന്നെ ബാധിച്ചേക്കും. ബോളിവുഡിലെ താരജോഡിയായ അജയ് ദേവ്ഗണും കജോളും അങ്ങനെ ഒരുപാട് ഗോസിപ്പുകളെ അതിജീവിച്ചവരാണ്.

ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് കജോളും അജയ് ദേവ്ഗണും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായവര്‍. പിന്നാലെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മക്കളും സിനിമയില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. കജോളിന്റേയും അജയ് ദേവ്ഗണിന്റേയും ദാമ്പത്യ ജീവിതത്തെ പിടിച്ചുലച്ചതായിരുന്നു കങ്കണ റണാവത്തും അജയ് ദേവ്ഗണുമായുള്ള അടുപ്പം.

Kajol

അജയ് ദേവ്ഗണും കങ്കണയും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയായിരുന്നു സംഭവം. അജയ് ദേവ്ഗണും കങ്കണയും തമ്മില്‍ അടുപ്പത്തിലായെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയതോടെ സംഭവം കജോളിന്റെ ചെവിയിലുമെത്തി. ഇതോടെ മക്കളേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമെന്ന് കജോള്‍ അജയ് ദേവ്ഗണിനെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പതിയെ ആ അവിഹിത വാര്‍ത്തകളും കെട്ടടങ്ങി. അതേസമയം ഗോസിപ്പുകളോട് അജയ് ദേവ്ഗണോ കജോളോ ഒരിക്കലും പ്രതികരിച്ചിരുന്നില്ല.

പിന്നീടൊരിക്കല്‍ അവിഹിത ബന്ധങ്ങളെക്കുറിച്ച് അജയ് ദേവ്ഗണ്‍ മനസ് തുറന്നതും വാര്‍ത്തയായിരുന്നു. ''അവിഹിത ബന്ധങ്ങള്‍ നടക്കുന്നില്ലെന്ന് ഞാന്‍ പറയില്ല. പക്ഷെ ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ രണ്ട് പേരെ ഒരുമിച്ച് കാണുമ്പോള്‍ തെറ്റായി വ്യാഖ്യാനിക്കും. എന്റെ പേര് മറ്റൊരാളുടെ പേരിനൊപ്പം ചേര്‍ത്തുവെക്കാന്‍ ഞാന്‍ സമ്മതിക്കില്ല. എനിക്ക് എന്റെ ജോലി ഇഷ്ടമാണ്. അതിന് ശേഷം ഞാന്‍ നേരെ വീട്ടിലേക്കാണ് വരുന്നത്'' എന്നാണ് അജയ് ദേവ്ഗണ്‍ പറഞ്ഞത്.

എന്തായാലും ആ വാര്‍ത്ത പതിയെ എല്ലാവരും മറന്നു. ഇന്നും തങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടു പോവുകയാണ് അജയ് ദേവ്ഗണും കജോളും. ഇരുവരും അഭിനയത്തിലും സജീവമാണ്. സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തിലാണ് അജയ് ദേവ്ഗണിനെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റായ ദൃശ്യം പരമ്പരയിലെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് അജയ് ദേവ്ഗണ്‍. മലയാളം ദൃശ്യം 3 റിലീസാകും മുമ്പ് തന്നെ ഹിന്ദി പതിപ്പ് എത്തുമെന്നാണ് കരുതപ്പെടുന്നത്.

Kajol

അതേസമയം കജോളും അഭിനയത്തില്‍ സജീവമാണ്. സിനിമയ്ക്ക് പുറമെ ഒടിടിയിലും സജീവമാണ് കജോള്‍. താരത്തെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത് ദോ പത്തിയിലാണ്. ലയണ്‍ ആണ് പുതിയ സിനിമ. പിന്നാലെ സര്‍സമീന്‍, മഹാരാഗ്ണി, മാ എന്ന സിനിമകളും കജോളിന്റേതായി അണിയറയിലുണ്ട്. ഹോട്ട്‌സ്റ്റാര്‍ സീരീസായ ദ ട്രയലിന്റെ രണ്ടാം സീസണും അണിയറയിലുണ്ട്.

അതേസമയം കങ്കണ തന്റെ കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത്. കങ്കണയുടെ സിനിമകള്‍ തുടര്‍ച്ചയായി ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയാണ്. എമര്‍ജന്‍സിയാണ് കങ്കണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കങ്കണ തന്നെയായിരുന്നു സിനിമയുടെ സംവിധാനവും.

More from Filmibeat

Read more about: kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X