ചിത്രീകരണത്തിനിടെ അപകടം, കജോളിന് ഓര്‍മ്മ നഷ്ടപ്പെട്ടു; ജൂനിയര്‍ ആര്‍ട്ടിസ്റ്റൈന്ന് പറഞ്ഞ് പറ്റിച്ച് ഷാരൂഖ്

ബോളിവുഡിന്റെ ഐക്കോണിക് സിനിമകളിലൊന്നാണ് കുച്ച് കുച്ച് ഹോത്താ ഹേ. കരണ്‍ ജോഹറിന്റെ സംവിധാന അരങ്ങേറ്റമായിരുന്നു കുച്ച് കുച്ച് ഹോത്താ ഹേ. ഇന്നും ഒരുപാട് ആരാധകരുള്ള സിനിമയില്‍ ഷാരൂഖ് ഖാനും കജോളും റാണി മുഖര്‍ജിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ത്രികോണ പ്രണയ പറഞ്ഞ സിനിമയിലെ താരങ്ങളുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 22 വര്‍ഷം പിന്നിട്ടിരിക്കുകയാണ് കുച്ച് കുച്ച് ഹോത്താ ഹേയ്ക്ക്. ഷാരൂഖിന്റേയും കജോളിന്റേയും റാണിയുടേയും കരിയറില്‍ വലിയൊരു സ്ഥാനമുള്ള സിനിമയാണിത്.

ചിത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു ഷാരൂഖും കജോളും തമ്മിലുള്ള സൗഹൃദവും പ്രണയവും. ആരാധകര്‍ ഇന്നും ഈ രംഗങ്ങള്‍ മറന്നിട്ടില്ല. ഐക്കോണിക് ആയി മാറിയ കഥാപാത്രങ്ങളാണ് ഷാരൂഖിന്റേയും കജോളിന്റേയും. ഓഫ് സ്‌ക്രീനിലും വളരെ അടുത്ത സുഹൃത്തുക്കളാണ് ഷാരൂഖ് ഖാനും കജോളും. വര്‍ഷങ്ങളുടെ സൗഹൃദമാണ് ഇരുവര്‍ക്കുമിടയില്‍. ബാസീഗര്‍ മുതല്‍ ഒരുപാട് സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കള്‍

വളരെ അടുത്ത സുഹൃത്തുക്കള്‍ ഒരുമിച്ച് അഭിനയിക്കുന്നത് കൊണ്ടുതന്നെ രസകരമായ ഒരുപാട് അനുഭവങ്ങളും കുച്ച് കുച്ച് ഹോത്താ ഹേയുടെ ചിത്രീകരണത്തിനിടെയുണ്ടായിട്ടുണ്ട്. ചിത്രത്തിന്റെ 20-ാം വാര്‍ഷികത്തില്‍ രസകരമായൊരു കഥ ഷാരൂഖ് ഖാന്‍ പങ്കുവച്ചിരുന്നു. ചിത്രീകരണത്തിനിടെ മുഖമടിച്ച് വീണ കജോളിന് ബോധം നഷ്ടപ്പെട്ട കഥയാണ് ഷാരൂഖ് ഖാന്‍ പങ്കുവച്ചത്. വീഴ്ചയില്‍ കജോളിന് ഓര്‍മ്മ നഷ്ടപ്പെടുക വരെയുണ്ടായിരുന്നു.

യേ ലഡ്ക്കാ ഹേ ദീവാന

ചിത്രത്തിലെ യേ ലഡ്ക്കാ ഹേ ദീവാന എന്ന പാട്ടിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. പാട്ടില്‍ ഷാരൂഖും കജോളും സൈക്കിള്‍ ഓടിച്ചു വരുന്ന ഭാഗത്തായിരുന്നു സംഭവം. ''കജോളിന് നന്നായി സൈക്കിള്‍ ഓടിക്കാന്‍ അറിയില്ല. സൈക്കിള്‍ ഓടിക്കുമ്പോള്‍ കൈകള്‍ അകത്തി പിടിക്കേണ്ടതുണ്ടായിരുന്നു. പെട്ടെന്ന് കജോള്‍ വീഴുകയായിരുന്നു. മുഖം അടിച്ചായിരുന്നു കജോള്‍ വീണത്. കജോള്‍ എന്തുണ്ടായാലും പൊട്ടിച്ചിരിക്കും, അതുകൊണ്ട് അവള്‍ വീണപ്പോള്‍ ഞങ്ങളും പൊട്ടിച്ചിരിച്ചു'' എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

ഓര്‍മ്മ നഷ്ടപ്പെട്ടു

അവളുടെ കാല്‍ മുട്ടിന് പരുക്കേറ്റിരുന്നു. അവള്‍ക്ക് കുറച്ച് നേരം ഓര്‍മ്മ നഷ്ടപ്പെടുകയും ചെയ്തു. അപ്പോഴാണ് ഞങ്ങള്‍ക്ക് ആശങ്കയായത്. അല്‍പ്പ നേരത്തേക്ക് ഓര്‍മ്മ നഷ്ടപ്പെട്ടുവെങ്കിലും ഭാഗ്യത്തിന് അവള്‍ക്ക് അജയ് ദേവ്ഗണിനെ ഓര്‍മ്മയണ്ടായിരുന്നുവെന്നും ഷാരൂഖ് ഖാന്‍ പറയുന്നു. ഇതിനിടെ ഷാരൂഖ് കജോളിനൊരു മുട്ടന്‍ പണിയും കൊടുത്തു. ഓര്‍മ്മ നഷ്ടപ്പെട്ട കജോളിനോട് താനൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണെന്നായിരുന്നു ഷാരൂഖ് പറഞ്ഞ് കൊടുത്തത്. എന്തായാലും അധികം വൈകാതെ തന്നെ കജോളിന് ഓര്‍മ്മ തിരിച്ചു കിട്ടു. അപകടത്തിന് ശേഷം തന്റെ ഹോട്ടല്‍ മുറിയില്‍ ഇരുന്ന് കരയുന്നത് കുറച്ച് ദിവസം കജോളിന് പതിവായിരുന്നുവെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു.

പൊട്ടിച്ചിരിക്കുകയായിരുന്നു

അതേസമയം താനം കരണും അപകടത്തെ ഒട്ടും സീരീയസായി അല്ല കണ്ടതെന്നും കുറേ നേരം പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നുമാണ് ഷാരൂഖ് പറയുന്നത്. എന്തായാലും അധികം വൈകാതെ തന്നെ ചിത്രീകരണം പുനാരാരംഭിക്കുകയായിരുന്നു. ചിത്രം വന്‍ വിജയമായി മാറിയതിന് പിന്നില്‍ കജോളിന്റെ വീഴ്ചയാണെന്നാണ് തമാശയായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നതെന്നും ഷാരൂഖ് പറയുന്നു.

Recommended Video

Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam
ഷാരൂഖ് ഖാന്റെ പിറന്നാള്‍

അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖ് ഖാന്റെ പിറന്നാള്‍. താരത്തിന് ആശംസകളുമായി എല്ലാവരും എത്തിയപ്പോഴും കജോള്‍ ആശംസ നേര്‍ന്നിരുന്നില്ല. ഇതേ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ കാജോള്‍ മറുപടിപായിയുമായി എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ആരാധകന്‍, എന്തുകൊണ്ടാണ് ഷാരൂഖ് ഖാന് ജന്മദിന ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവയ്ക്കാതിരുന്നത് എന്ന് ചോദിച്ചിരുന്നു. അപ്പോഴായിരുന്നു കജോള്‍ മറുപടി നല്‍കിയത്. 'മകന്‍ ആര്യന്‍ ഖാന്‍ വീട്ടില്‍ എത്തിയപ്പോള്‍ തന്നെ ഷാരൂഖ് ഖാന്‍ ആഗ്രഹിച്ചതെല്ലാം കിട്ടി. ഇതില്‍ പരം എന്താണ് അദ്ദേഹത്തെ ആശംസിക്കേണ്ടത്' എന്നായിരുന്നു കാജോളിന്റെ മറുപടി.

Read more about: kajol shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X