For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റാക്കറ്റ് കൊണ്ടുള്ള അടി, കിട്ടുന്നത് വച്ച് എറിയും; കുട്ടിക്കാലത്തെ ശിക്ഷകളെക്കുറിച്ച് കജോള്‍

  |

  ബോളിവുഡിലെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് കജോള്‍. ഹിറ്റുകള്‍ നിരവധിയുണ്ട് ആ കരിയറില്‍. അന്നും ഇന്നും ആരാധകര്‍ ഒരുപോലെ സ്‌നേഹിക്കുന്ന താരസുന്ദരി. യാതൊരു മറയില്ലാതെ സംസാരിക്കുന്ന കജോളിന്റെ വ്യക്തിത്വത്തിനും ഒരുപാട് ആരാധകരുണ്ട്. അമ്മയായും കജോള്‍ പലര്‍ക്കും പ്രചോദനവും മാതൃകയുമാണ്. ഇതിഹാസ താരം തനുജയുടെ മകളുമാണ് കജോള്‍. അമ്മയും മകളും തമ്മിലുള്ള അടുപ്പവും വളരെ ആഴത്തിലുള്ളതാണ്.

  ഓറഞ്ച് പോലെ സ്വീറ്റ്; ഓറഞ്ച് അണിഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

  തന്റെ വ്യക്തിത്വത്തില്‍ അമ്മയുടെ സ്വാധീനം വളരെ വലുതാണെന്നും അമ്മ തങ്ങളെ വളര്‍ത്തിയ രീതി തീര്‍ത്തും സാധാരണമാണെന്നും പലപ്പോഴും കജോള്‍ മനസ് തുറന്നിട്ടുണ്ട്. തനിക്കും സഹോദരി തനിഷയ്ക്കും ഏറ്റവും മികച്ച കുട്ടിക്കാലം തന്നെയായിരുന്നു അമ്മ നല്‍കിയിരുന്നതെന്നാണ് കജോള്‍ പറയുന്നത്. അതേസമയം എല്ലാ അമ്മമാരേയും പോലെ തന്നെയും അമ്മ തല്ലിയാണ് വളര്‍ത്തിയതെന്നും കജോള്‍ പറയുന്നുണ്ട്. വിശദമായി വായിക്കാം.

  മക്കളെ തിരുത്താനും നല്ല ശീലങ്ങള്‍ പഠിപ്പിക്കാനും ഇടയ്‌ക്കൊക്കെ തല്ലുന്നതില്‍ തെറ്റില്ലെന്നാണ് തനൂജയുടെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ പലപ്പോഴും അമ്മയുടെ കയ്യില്‍ നിന്നും അടി കിട്ടിയിട്ടുണ്ടെന്ന് കജോള്‍ പറയുന്നു. എന്നാല്‍ താന്‍ അമ്മയെ പോലെ അല്ലെന്നും മക്കളുമായി വളരെ അടുപ്പമുണ്ടെന്നും സുഹൃത്തുക്കളെ പോലെയാണെന്നുമാണ് കജോള്‍ പറയുന്നത്. നൈസയും യുഗുമാണ് കജോളിന്റേയും അജയ് ദേവ്ഗണിന്റേയും മക്കള്‍. 1999 ല്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നുണ്ട്.

  ''എന്നെ ഒരുപാട് ലാളിച്ചിട്ടുണ്ട്. പക്ഷെ വഷളാക്കിയിരുന്നില്ല. അമ്മ തല്ലി വളര്‍ത്തുന്നതിലായിരുന്നു വിശ്വസിച്ചിരുന്നത്. വളരെ സ്ട്രിക്റ്റ് ആയിരുന്നു. ബാഡ്മിന്റണ്‍ റാക്കറ്റ് കൊണ്ടും പാത്രങ്ങള്‍ കൊണ്ടും അടി കിട്ടിയിട്ടുണ്ട്. ഒരുപാട് വസ്തുക്കള്‍ വച്ച് എറിഞ്ഞിട്ടുമുണ്ട്'' എന്നായിരുന്നു കജോള്‍ പറഞ്ഞത്. തന്റെ 13-ാം പിറന്നാളിന് ഉണ്ടായ സംഭവവും കജോള്‍ തുറന്നു പറയുന്നുണ്ട്. ഇനിയൊരിക്കലും നിനക്കെതിരെ കയ്യുയര്‍ത്തില്ലെന്ന് അമ്മ പറഞ്ഞതിനെക്കുറിച്ചും കജോള്‍ പറഞ്ഞിരുന്നു. ''ഞാന്‍ ഇനിയൊരിക്കലും നിന്റെ നേരെ കയ്യുയര്‍ത്തില്ല. പക്ഷെ നിന്നെ തിരുത്തണമെങ്കില്‍ തിരുത്തും. പക്ഷെ നീയൊരു കുട്ടിയാണെന്ന് തോന്നിപ്പിക്കില്ല. ഇന്ന് നീയൊരു കൗമാരക്കാരിയായിരിക്കുകയാണ്. മുതിര്‍ന്നു. അന്ന് മുതല്‍ എന്റെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു തുടങ്ങി'' എന്നായിരുന്നു കജോള്‍ പറഞ്ഞത്.

  ഈയ്യടുത്ത് കജോളിന്റെ ഒരു കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തില്‍ അമ്മ തനുജയുടെ മടിയിലിരിക്കുന്ന കജോളാണുളളത്. അതേസമയം തന്റെ മാതാപിതാക്കല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയത് തന്റെ കുട്ടിക്കാലത്തെ ബാധിച്ചിട്ടില്ലെന്നാണ് കജോള്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞത്. മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളെല്ലാം അവര്‍ പാലിച്ചിരുന്നുവെന്നാണ് കജോള്‍ പറഞ്ഞത്.

  Mohanlal to sing a song for Shane nigam movie

  ''ഏറ്റവും മനോഹരമായിരുന്നു എന്റെ കുട്ടിക്കാലം. പുരോഗമന ചിന്തകളോടെയായിരുന്നു എന്നെ വളര്‍ത്തിയത്. അതിലൊരുപാട് സന്തോഷമുണ്ട്. അത്തരം ചിന്തയുള്ളൊരു ആളായിരുന്നു എന്നെ വളര്‍ത്തിയത്. എന്തെങ്കിലും തെറ്റ് പറ്റിയാല്‍ തന്നെ എന്താണ് സംഭവിക്കുക എന്ന് വ്യക്തമായി അറിയാമായിരുന്നു'' എന്നാണ് കജോള്‍ പറഞ്ഞത്. ത്രിബംഗയിലാണ് കജോളിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായിരുന്നു ത്രിബംഗ. അനുരാധ ആപ്‌തെയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. മിഥില പാല്‍ക്കര്‍, തന്‍വി അസ്മി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തന്‍ഹാജിയാണ് കജോളിന്റെ അവസാനം തീയേറ്ററിലെത്തിയ സിനിമ.

  ചെറിയ കുട്ടികൾക്കൊപ്പം ചിത്രം എടുക്കരുത്, 'ചക്കപ്പഴം' സീരിയൽ താരത്തിനോട് പ്രേക്ഷകൻ, ധൈര്യമുണ്ടോ എന്ന് നടി

  ബോളിവുഡിന് എല്ലാക്കാലത്തും ഓര്‍ത്തിരിക്കാവുന്ന, വലിയ ഹിറ്റ് ചിത്രങ്ങളും കഥാപാത്രങ്ങളും നല്‍കിയ നായികയാണ് കജോള്‍. സഹോദരി തനുശ്രീയും അമ്മയേയും സഹോദരിയേയും പോലെ സിനിമയിലെത്തിയിരുന്നു. എന്നാല്‍ ശക്തമായൊരു സാന്നിധ്യമായി മാറാന്‍ സാധിച്ചില്ല.

  Read more about: kajol
  English summary
  When Kajol Opens Up Once Mother Asked Her To Correct Her Behaviour, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X