India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ കല്യാണം കഴിക്കുന്നത് പലരും കണ്ടത് സംശയത്തോടെ, അച്ഛന്‍ ഒരാഴ്ച മിണ്ടിയില്ല: കജോള്‍

  |

  ബോളിവുഡിന്റെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കജോള്‍. പതിവ് നായിക സങ്കല്‍പ്പത്തിന് അപ്പുറത്തേക്ക് ബോളിവുഡിനെ കൊണ്ടു പോയ നായികയാണ് കജോള്‍. കോമഡിയും സീരിയസ് വേഷവും റൊമാന്‍സുമൊക്കെ ഒരേ പോലെ ചെയ്ത് ഫലിപ്പിക്കാന്‍ കജോളിനാകും. കുച്ച് കുച്ച് ഹോത്താ ഹേയിലെ അഞ്ജലിയും, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയിലെ സിമ്രനുമൊക്കെ ബോളിവുഡ് എത്രകാലം പിന്നിട്ടാലും മറക്കാത്ത നായികമാരാണ്.

  Also Read: ​വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ​ഗർഭിണി; ആലിയക്കെതിരെയുള്ള വിമർശനങ്ങളിൽ കരീന

  സിനിമ പോലെ തന്നെയായിരുന്നു കജോളിന്റെയും നടന്‍ അജയ് ദേവ്ഗണിന്റേയും പ്രണയവും വിവാഹവുമൊക്കെ. സ്വഭാവത്തില്‍ വ്യത്യസ്തരാണ് കജോളും അജയും. കജോള്‍ ഒരുപാട് സംസാരിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണെങ്കില്‍ അന്തര്‍മുഖനാണ് അജയ് ദേവ്ഗണ്‍. ഒരുമിച്ചൊരു സിനിമയില്‍ അഭിനയിച്ചതോടെ ഇരുവരും സുഹൃത്തുക്കളായി മാറി. പിന്നെ ആ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

  ഇന്ന് കജോള്‍ തന്റെ 48-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമാ ലോകവും ആരാധകരുമെല്ലാം പ്രിയ നായികയ്ക്ക് ജന്മദിനാശംസകള്‍ നേരുകയാണ്. ഈ അവസരത്തില്‍ അജയ് ദേവ്ഗണിന്റേയും കജോളിന്റേയും പ്രണയ കഥയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  1995 ല്‍ പുറത്തിറങ്ങിയ ഹല്‍ചല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അജയും കജോളും പരിചയപ്പെടുന്നത്. ചിത്രത്തില്‍ നായികയാകേണ്ടിയിരുന്ന ദിവ്യ ഭാരതിയുടെ മരണത്തോടെയാണ് കജോള്‍ ആ സിനിമയിലേക്ക് എത്തുന്നത്. ആ സൗഹൃദം പ്രണയത്തിലേക്ക് എത്തി. നാല് വര്‍ഷത്തോളം അജയും കജോളും പ്രണയിച്ചു. പിന്നീട് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1999 ഫെബ്രുവരി 24 നായിരുന്നു വിവാഹം.

  മുംബൈയിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. പിന്നാലെ ഇരുവരും യൂറോപ്പിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ പോവുകയായിരുന്നു. എന്നാല്‍ താനും അജയും തമ്മിലുള്ള വിവാഹത്തെ പലരും അന്ന് എതിര്‍ത്തിരുന്നുവെന്നാണ് കജോള്‍ പിന്നീട് പറഞ്ഞത്. 2018 ല്‍ നേഹ ധൂപിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കജോള്‍ മനസ് തുറന്നത്.

  ''എന്റെ കുടുംബവും അവന്റെ കുടുംബവും മാത്രമല്ല ആരും ഞങ്ങള്‍ വിവാഹം കഴിച്ച് കാണാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ കുടുംബം എതിര്‍ത്തു. എന്റെ അച്ഛന്‍ സമ്മതിച്ചില്ല. ഒരാഴ്ച എന്നോട് സംസാരിച്ചില്ല. കല്യാണം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ നീ ഇപ്പോള്‍ എന്തിനാണ് വിവാഹം കഴിക്കുന്നത്, നീ ചെറുപ്പമല്ലേ, കരിയറും നന്നായി പോകുന്നുണ്ടല്ലോ എന്നായിരുന്നു ചോദിച്ചത്. പക്ഷെ എനിക്ക് കല്യാണം കഴിക്കണമെന്ന് ഞാന്‍ പറഞ്ഞു'' കജോള്‍ പറയുന്നു.


  ''ഞാനും അജയും തീര്‍ത്തും വ്യത്യസ്തരായ വ്യക്തികളായിരുന്നു. അതിനാല്‍ ദമ്പതികള്‍ എന്ന നിലയില്‍ ഞങ്ങള്‍ എങ്ങനെയായിരിക്കുമെന്നതില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. ഞങ്ങള്‍ അത്ര സോഷ്യലുമായിരുന്നില്ല അന്ന്. ഞങ്ങള്‍ ഒരുമിച്ച് അധികം ആളുകളെയൊന്നും കണ്ടിട്ടുമില്ല ഞങ്ങള്‍ ഒരുമിച്ചാണെന്ന് പലര്‍ക്കും അറിയുകയുമില്ലായിരുന്നു'' എന്നാണ് കജോള്‍ പറഞ്ഞത്. എന്തായാലും ഒടുവില്‍ കുടുംബം സമ്മതം മൂളി. അങ്ങനെ അജയും കജോളും വിവാഹിതരായി.

  2003 ലാണ് അജയ്ക്കും കജോളിനും മകള്‍ നൈസ ജനിക്കുന്നത്. 2010 ല്‍ മകന്‍ യുഗും ജനിച്ചു. ഇപ്പോഴിതാ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മകള്‍ നൈസയും അധികം വൈകാതെ തന്നെ സിനിമയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ തീരുമാനം മകളുടേതായിരിക്കുമെന്നാണ് കജോള്‍ പറയുന്നത്. താരപുത്രി വിദേശത്ത് പഠിക്കുകയാണ്. ഈയ്യടുത്ത് താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  ഈയ്യടുത്തായിരുന്നു കജോള്‍ ഒടിടിയില്‍ അരങ്ങേറിയത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ത്രിബംഗയിലൂടെയായിരുന്നു കജോളിന്റെ ഒടിടി എന്‍ട്രി. ഇപ്പോഴിതാ താരത്തിന്റെ പുതിയ സീരീസും തയ്യാറെടുക്കുകയാണ്. ഹോട്ട്‌സ്റ്റാറിന്റെ സീരീസാണ് അണിയറയിലുള്ളത്. പിന്നാലെ നടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കിയിലും കജോള്‍ അഭിനയിക്കുന്നുണ്ട്.

  Read more about: kajol
  English summary
  When Kajol's Father Did Not Agreed To Her Marrying Ajay Devgn And What Others Told Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X