കങ്കണയുമായുള്ള അജയ് ദേവ്ഗണിന്റെ അവിഹിതം നാട്ടില്‍ പാട്ടായി; മക്കളേയും കൂട്ടി വീട് വിട്ടിറങ്ങുമെന്ന് കജോള്‍

ബോളിവുഡില്‍ ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. താരങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ പതിവ് സംഭവമാണ്. ഗോസിപ്പാണ് താരങ്ങളുടെ ജനപ്രീതിയുടെ അടയാളമെന്ന് പറയുന്നവരുമുണ്ട്. താരങ്ങളുടെ പ്രണയം മുതല്‍ വിവാഹ മോചനവും അവിഹിതവും വരെ ഗോസപ്പ് കോളങ്ങളില്‍ ഇടം നേടാറുണ്ട്. ഗോസിപ്പുകളില്‍ തകര്‍ന്ന വിവാഹ ജീവിതങ്ങളുമുണ്ട്. എന്നാല്‍ ഗോസിപ്പുകളെ അതിജീവിച്ച് മുന്നോട്ട് പോകുന്നവരും ബോളിവുഡിലുണ്ട്. അത്തരത്തിര്‍ രണ്ട് പേരാണ് അജയ് ദേവ്ഗണും കജോളും.

ബോളിവുഡിലെ ജനപ്രീയ താരജോഡിയാണ് അജയ് ദേവ്ഗണും കജോളും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായ ഇരുവരും ഓണ്‍ സ്‌ക്രീനിലെന്നത് പോലെ ഓഫ് സ്‌ക്രീനിലും ജനപ്രീയരാണ്. കജോളും അജയ് ദേവ്ഗണും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളെല്ലാം ഹിറ്റായി മാറാറുണ്ട്. പരസ്പരം കളിയാക്കാനും ട്രോളാനുമൊന്നും ഒരു മടിയുമില്ല ഇരുവര്‍ക്കും.

Kajol

എന്നാല്‍ മിക്ക ദമ്പതികളെ പോലെ കല്ലും മുള്ളും ഉള്ളത് തന്നെയായിരുന്നു അജയ് ദേവ്ഗണിന്റേയും കജോളിന്റേയും ദാമ്പത്യവും. അതിനെയെല്ലാം അവര്‍ അതിജീവിക്കുകയായിരുന്നു. ഒരിക്കല്‍ കജോള്‍ അജയ് ദേവ്ഗണുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വരെ ഒരുങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അജയ് ദേവ്ഗണിന് മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്ന വാര്‍ത്തകളായിരുന്നു ഇതിന് പിന്നില്‍.

അജയ് ദേവ്ഗണ്‍ മുന്‍നിര നായികയായ കങ്കണ റണാവത്തുമായി അടുക്കുന്നുവെന്നതായിരുന്നു അന്ന് കജോളിനെ അലട്ടിയ വിഷയം. അജയും കങ്കണയും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വളരെ സജീവമായിരുന്നു. വാര്‍ത്തകള്‍ സ്വാഭാവികമായും കജോളിന്റ ചെവിയിലെത്താന്‍ അധികം സമയം വേണ്ടി വന്നില്ല.

തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന വാര്‍ത്ത കജോളിനെ തളര്‍ത്തി. ഇതോടെ കജോള്‍ അജയ് ദേവ്ഗണിനെ ഉപേക്ഷിച്ച് മക്കളേയും കൊണ്ട് ഇറങ്ങിപ്പോകാന്‍ വരെ ഒരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുഖള്‍ പറയുന്നത്. എന്തായാലും അധികം വൈകാതെ ആ അവിഹിത വാര്‍ത്ത കെട്ടടങ്ങി. അജയ് ദേവ്ഗണും കജോളും വീണ്ടും ഒരുമിക്കുകയും ചെയ്തു. ഈ വാര്‍ത്തകളോട് താരദമ്പതിമാര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഒരിക്കല്‍ അവിഹിത ബന്ധങ്ങളെക്കുറിച്ച് അജയ് ദേവ്ഗണ്‍ തുറന്ന് സംസാരിച്ചിരുന്നു.

Kajol

''അവിഹിത ബന്ധങ്ങള്‍ ഇല്ലെന്ന് ഞാന്‍ പറയില്ല. പക്ഷെ ചിലപ്പോഴൊക്കെ രണ്ട് പേരെ ഒരുമിച്ച് കാണുന്നതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നതാണ്. ഞാന്‍ ആരേയും എന്റെ പേരിനൊപ്പം വരാന്‍ അനുവദിക്കാറഇല്ല. ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നുണ്ട്. അത് കഴിഞ്ഞ് നേരെ വീട്ടിലേക്ക് വരാനാണ് എനിക്കിഷ്ടം'' എന്നായിരുന്നു അജയ് ദേവ്ഗണ്‍ അന്ന് പറഞ്ഞത്. അതേസമയം 26 വര്‍ഷം പിന്നിടുകയാണ് അജയ് ദേവ്ഗണിന്റേയും കജോളിന്റേയും ദാമ്പത്യം. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്താനുള്ള തയ്യാറെടുപ്പിലാണ് മകള്‍ നീസ.

ലസ്റ്റ് സ്റ്റോറീസ് സീസണ്‍ 2വിലാണ് കജോളിനെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. സര്‍സമീന്‍, ദോ പത്തി എന്നീ സിനിമകളാണ് കജോളിന്റേതായി അണിയറയിലുള്ളത്. ഒടിടിയിലും സജീവമായി മാറുകയാണ് കജോള്‍. കൈതിയുടെ ഹിന്ദി റീമേക്കായ ഭോലായാണ് അജയ് ദേവ്ഗണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിങ്കം എഗെയ്ന്‍, മൈതാന്‍ തുടങ്ങിയ സിനിമകളാണ് ദേവ്ഗണിന്റേതായി അണിയറയിലുള്ളത്.

More from Filmibeat

Read more about: kajol kangana ranaut ajay devgn
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X