ആൾക്കൂട്ടം രാജേഷ് ഖന്നയുടെ ഷർട്ട് വലിച്ചു കീറി; ഒടുവിൽ ഖന്നയുടെ ബോഡി ഗാർഡായി കമൽ ഹാസൻ!
ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന താരമാണ് രാജേഷ് ഖന്ന. ഒരുകാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു ആരാധക പിന്തുണ ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒന്നാണ്.
രാജേഷ് ഖന്നയെ കാണാന്‍ അദ്ദേഹത്തിന്റെ വാഹനം പോകുന്ന വീഥികള്‍ക്ക് ചുറ്റിനുമായി ആരാധകര്‍ തടിച്ചു കൂടുമായിരുന്നു. അദ്ദേഹത്തിന്റെ പാദം സ്പര്‍ശിച്ച മണ്ണെടുത്ത് നിധി പോലെ സൂക്ഷിച്ചിരുന്ന ആരാധകര്‍ പോലുമുണ്ട്.
ബോളിവുഡ് കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളായിട്ടാണ് രാജേഷ് ഖന്നയെ കണക്കാക്കുന്നത്. എല്ലാവരും സ്‌നേഹത്തോടെ കാക്ക എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.
എന്നാല്‍ ഇത്ര വലിയ താരമായിരിക്കുമ്പോഴും രാജേഷ് ഖന്നയ്ക്ക് സൗഹൃദങ്ങളുണ്ടായിരുന്നില്ല. സഹായികളും ആശ്രിതരുമായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

സൗഹൃദങ്ങളില്‍ നിന്നും അകലം പാലിച്ചിരുന്നുവെങ്കിലും രാജേഷ് ഖന്ന ഒരാളുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയുടെ ആണ്ടരായ സാക്ഷാല്‍ കമല്‍ഹാസനുമായി.
കമലും രാജേഷ് ഖന്നയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഏറെ നേരം പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുമായിരുന്നു. ഒരിക്കല്‍ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് കമല്‍ തന്നെ മനസ് തുറന്നിരുന്നു.

''എല്ലാവരേയും പോലെ അദ്ദേഹത്തെ കാക്ക എന്ന് വിളിക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ഞാന്‍ അദ്ദേഹത്തെ വല്യേട്ടന്‍ എന്നോ മിസ്റ്റര്‍ ഖന്ന എന്നുമായിരുന്നു വിളിക്കാന്‍ ഇഷ്ടപ്പെട്ടത്. പക്ഷെ കാക്ക എന്ന് വിൡച്ചിരുന്നില്ല. അത് അദ്ദേഹത്തിന് ദേഷ്യമുണ്ടാക്കുന്നതായിരുന്നു."
"ഞങ്ങള്‍ മണിക്കൂറുകളോളം ഒരുമിച്ച് ചെലവിടുമായിരുന്നു. അദ്ദേഹം എന്നെ മുംബൈയില്‍ പരിചയപ്പെടുത്തിയത് സൗത്തില്‍ നിന്നുമുള്ള വളര്‍ന്നു വരുന്ന നടന്‍ എന്ന് പറഞ്ഞായിരുന്നു. അദ്ദേഹം അന്ന് ഹിന്ദി സിനിമയിലെ പകരക്കാരനില്ലാത്ത രാജാവായിരുന്നു'' എന്നാണ് കമല്‍ പറയുന്നത്.

''ഞങ്ങള്‍ ഏറെ നേരം സിനിമയും ജീവിതവും ചര്‍ച്ച ചെയ്യുമായിരുന്നു. ജീവിതത്തെക്കുറിച്ച് അദ്ദേഹം പലപ്പോഴും ഫിലോസഫിക്കലായി സംസാരിക്കുമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ ഒരു സിനിമ കാണാന്‍ പോയി. ഒരു ശരാശരി അമേരിക്കന്‍ ചിത്രമായിരുന്നു. നഗരഹൃദയത്തിലുള്ള തീയേറ്ററിലേക്കാണ് അദ്ദേഹത്തെ ഞാന്‍ കൊണ്ടു പോയത്."
"ഞങ്ങളൊരു പൊതു ഇടത്തേക്കാണ് പോകുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. താരമായ ശേഷം പിന്നീട് അദ്ദേഹം സാധാരണ തീയേറ്ററില്‍ ഇരുന്ന് സിനിമ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹം ആ സിനിമ ആസ്വദിക്കുകയും കഴിയുന്നത് വരെ പോകാന്‍ കൂട്ടാക്കുകയും ചെയ്തില്ല'' എന്നാണ് കമല്‍ ഓര്‍ക്കുന്നത്.

''അതോടെ ഞാന്‍ പേടിച്ചു. ഇത് സാക്ഷാല്‍ രാജേഷ് ഖന്നയാണ്. നൂറ്റാണ്ടിന്റെ താരം. പക്ഷെ മിസ്റ്റര്‍ ഖന്ന ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം അവസാനം വരെ അവിടെയിരുന്നു. അദ്ദേഹം അവിടെയുണ്ടെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞാല്‍ തിക്കും തിരക്കുമുണ്ടാകുമെന്നുറപ്പാണ്. എന്റെ കൈയ്യിലാകും രക്തം പുരളുക. ഒടുവില്‍ ഭയപ്പെട്ട് തന്നെ സംഭവിച്ചു."
"അദ്ദേഹം അവിടെയുണ്ടെന്നത് പുറത്തായി, അതോടെ സകലനിയന്ത്രണവും നഷ്ടമായി. ഒടുവില്‍ ഞാന്‍ രാജേഷ് ഖന്നയുടെ ബോഡി ഗാര്‍ഡായി മാറുകയായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെയാണ് അദ്ദേഹത്തെ കൊണ്ടു പോയത്. അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചു കീറി. പക്ഷെ അദ്ദേഹം എല്ലാം ആസ്വദിക്കുകയായിരുന്നു. ഒരു കൊച്ചു കുട്ടിയെ പോലെ ചിരിക്കുകയായിരുന്നു'' എന്നും കമല്‍ഹാസന്‍ ഓര്‍ക്കുന്നുണ്ട്.

അന്ന് രാജേഷ് ഖന്നയെ പുറത്ത് കൊണ്ടു പോയതിന് അദ്ദേഹത്തിന്റെ ഭാര്യയായ നടി ഡിംപിള്‍ കപാഡിയ തന്നെ കുറേ വഴക്ക് പറഞ്ഞുവെന്നും കമല്‍ ഓര്‍ക്കുന്നുണ്ട്.
താനും രാജേഷ് ഖന്നയും തമ്മിലുള്ള സൗഹൃദം അവസാനിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് നടന്നൊരു പാര്‍ട്ടിലാണെന്നും കമല്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍ താനും ഡിംപിളും ഇപ്പോഴും സുഹൃത്തുക്കളാണെന്നും മരണം വരേയും അതങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറയുന്നുണ്ട്.


Click it and Unblock the Notifications