ബിപാഷയുടെ മാറിടത്തെ പപ്പായയോട് ഉപമിച്ച കെആര്‍ക; കണ്ടാല്‍ ഭ്രാന്താകുമെന്നും വിവാദ താരം!

ബോളിവുഡിലെ വിവാദ താരമാണ് കെആര്‍കെ എന്ന് വിളിക്കപ്പെടുന്ന കമാല്‍ ആര്‍ ഖാന്‍. തന്റെ ലൈസന്‍സില്ലാത്ത നാക്ക് കാരണം എന്നും കെആര്‍കെ വിവാദത്തില്‍ ചെന്നു പെടാറുണ്ട്. ബോളിവുഡ് താരങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന അധിക്ഷേപ സ്വരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് കെആര്‍കെ വാര്‍ത്തകളിലെ താരമാക്കി മാറ്റുന്നത്. കെആര്‍കെയ്ക്കെതിരെ സല്‍മാന്‍ ഖാന്‍ അടക്കമുള്ളവര്‍ നിയമ നടപടി വരെ സ്വീകരിക്കുകയുണ്ടായിട്ടുണ്ട്. കെആര്‍കെയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ ബോളിവുഡില്‍ നിന്നും തന്നെ മറുപടികളും ലഭിക്കാറുണ്ട്.

ബോളിവുഡിലെ മുന്‍നിര താരങ്ങളായ സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, സൊനാക്ഷി സിന്‍ഹ തുടങ്ങി പലരേയും ലക്ഷ്യം വച്ചു കൊണ്ട് അശ്ലീല ചുവയുള്ളതും അധിക്ഷേപകരവുമായ ട്വീറ്റുകളും പ്രതികരണങ്ങളും നടത്തിയിട്ടുണ്ട് കെആര്‍കെ. അത്തരത്തില്‍ ഒന്നായിരുന്നു മുന്‍നിര നായികയായ ബിപാഷ ബസുവിനെതിരെ നടത്തിയ അശ്ലീല പരാമര്‍ശം.

Bipasha Basu

നടനും മുന്‍ ബിഗ് ബോസ് താരവുമാണ് കെആര്‍കെ. ഒരിക്കല്‍ ബോളിവുഡിലെ നടിമാരില്‍ കിം കഡാഷിയാനെ പോലെ വലിയ പിന്‍ഭാഗമുള്ള നായിക ആരാണെന്ന കെആര്‍കെയുടെ ചോദ്യം വലിയ വിവാദമായി മാറിയിരുന്നു. ഒടുവില്‍ സൊനാക്ഷി സിന്‍ഹയില്‍ നിന്നും കണക്കിന് കിട്ടിയതോടെയാണ് കെആര്‍കെ വായടക്കുന്നത്. അതുപോലെയായിരുന്നു ബിപാഷയ്‌ക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശവും.

2012 ലായിരുന്നു സംഭവം. ട്വിറ്ററില്‍ പപ്പായ പഴത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ''ബിപാഷ എന്ന പാട്ടിലെ ബിപാഷയുടെ അത്ര വലുപ്പമുണ്ട് ഇതിനെന്ന്'' എന്നായിരുന്നു കെആര്‍കെയുടെ പരാമര്‍ശം. ജോഡി ബ്രേക്കേഴ്‌സ് എന്ന സിനിമയിലെ ബിപാഷയുടെ ഡാന്‍സ് നമ്പറിനെ കളിയാക്കുന്നതായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. താരത്തിന്റെ ഈ അശ്ലീല പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതോടെ പതിവ് പോലെ കെആര്‍കെ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ കെആര്‍കെ അതുകൊണ്ട് എല്ലാം അവസാനിക്കാന്‍ തയ്യാറായിരുന്നില്ല. കുറച്ച് നാളുകള്‍ക്ക് ശേഷം തന്റെ മനസിലെ അശ്ലീല ചിന്ത ഒരിക്കല്‍ കൂടി അയാള്‍ ട്വിറ്ററിലൂടെ ലോകത്തെ വിളിച്ചു പറഞ്ഞു. ''ജോഡി ബ്രേക്കേഴ്‌സിലെ ബിപാഷ എന്ന പാട്ടില്‍ ബിപാഷ തന്റെ മാറിടം ഇളക്കുന്നത് കാണുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിക്കും'' എന്നായിരുന്നു ഇത്തവണ കെആര്‍കെയുടെ ട്വീറ്റ്.

എങ്ങനെയെങ്കിലും, എന്ത് അശ്ലീലം പറഞ്ഞിട്ടാണെങ്കിലും വാര്‍ത്തയില്‍ ഇടം നേടുക എന്നതാണ് കെആര്‍കെയുടെ മുഖ്യ ഉദ്ദേശം. അത് അറിയുന്നത് കൊണ്ട് തന്നെ അയാള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകാതെ മൗനം പാലിക്കുകയായിരുന്നു ബിപാഷ ബസു ചെയ്തത്. എങ്കിലും സോഷ്യല്‍ മീഡിയ കെആര്‍കെയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. പക്ഷെ അതൊന്നും ഗൗനിക്കാതെ കെആര്‍കെ അശ്ലീലം പറയുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

2014 ലായിരുന്നു വിവാദമായി മാറിയ മറ്റൊരു സംഭവമുണ്ടാകുന്നത്. കിം കഡാഷിയാനെയും ബോളിവുഡിലെ നടിമാരേയും താരതമ്യം ചെയ്തതാണ് വിവാദമായത്. കിം കഡാഷിയാന്റെ പ്രസിദ്ധമായ നഗ്‌ന ചിത്രം വൈറലായി മാറിയ സമയത്തായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ഒരു മാസികയുടെ കവര്‍ ചിത്രത്തിലായിരുന്നു കിം നഗ്‌നയായി എത്തിയത്. പിന്നാലെ ബോളിവുഡിലെ മുന്‍നിര നായികമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു പരാമര്‍ശം.

ബോളിവുഡിലെ നായികമാരില്‍ ആര്‍ക്കാണ് ഏറ്റവും വലിയ പിന്‍വശമുള്ളതെന്ന് സോഷ്യല്‍ മീഡിയയോട് റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു കെആര്‍കെ ചെയ്തത്. പരിനീതി ചോപ്ര, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സൊനാക്ഷി സിന്‍ഹ എന്നിവര്‍ക്കിടയിലായിരുന്നു കെആര്‍കെ മത്സരം നടത്തിയത്. ഇതിനെതിരെ മറുപടിയുമായി സൊനാക്ഷി സിന്‍ഹ രംഗത്തെത്തുകയായിരുന്നു.

''പ്ലീസ് റേറ്റ് ദിസ്, കമാല്‍ ആര്‍ ഖാന്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന, സ്ഥല നഷ്ടമുണ്ടാക്കുന്ന ആളും നാല് തവണ കരണത്തടിച്ച് തലകീഴായി കെട്ടിത്തൂക്കപ്പെടേണ്ട ആളാണെന്ന് തോന്നുന്നുവെങ്കില്‍'' എന്നായിരുന്നു കെആര്‍കെയ്ക്ക് സൊനാക്ഷി നല്‍കിയ മറുപടി.

ഈയ്യടുത്ത് പക്ഷെ സല്‍മാന്‍ ഖാനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കെആര്‍കെയ്ക്ക് നല്ല തിരിച്ചടി തന്നെ ലഭിക്കുകയുണ്ടായി. സല്‍മാന്‍ ഖാന്‍ കെആര്‍കെയ്ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുകയായിരുന്നു. ഇതോടെ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോകളെല്ലാം കെആര്‍കെയ്ക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു. രാധെ എന്ന സിനിമയെ കടന്നാക്രമിക്കുന്ന തന്റെ റിവ്യൂവിനെതിരെ പോലും സല്‍മാന്‍ ഖാന്‍ കേസ് നല്‍കിയിരുന്നുവെന്നാണ് കെആര്‍കെ പിന്നീട് പറഞ്ഞത്. എന്തായാലും ഒടുവില്‍ പരസ്യമായി തന്നെ സല്‍മാന്‍ ഖാനോട് മാപ്പ് പറയേണ്ടി വന്നു കെആര്‍കെയ്ക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X