For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സെക്സ് ലൈഫിനെ പറ്റി അറിഞ്ഞപ്പോൾ മാതാപിതാക്കൾ ഞെട്ടി; തുറന്ന് പറഞ്ഞ കങ്കണ

  |

  ബോളിവുഡിലെ വിവാദ നായികയായാണ് കങ്കണ റണൗത്ത് അറിയപ്പെടുന്നത്. നിരവധി സിനിമകളിൽ താരം ഇതിനകം അഭിനയിക്കുകയും ദേശീയ പുരസ്കാരമടക്കം പലവട്ടം വാങ്ങുകയും ചെയ്തിട്ടും കങ്കണയ്ക്ക് ഇതിനേക്കാളുപരി വിവാ​ദങ്ങളോടാണ് കൂടുതൽ താൽപര്യം എന്നാണ് സിനിമാ ലോകത്തെ സംസാരം. അത്ര മാത്രം പ്രശ്നങ്ങളാണ് നടിയുടെ പേരിൽ ബോളിവുഡിൽ ഇതിനകം ഉണ്ടായത്. എതിരഭിപ്രായമുള്ളവരെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന നടിക്കെതിരെ പൊലീസ് കേസുകൾ വരെയുണ്ട്.

  ജാവേദ് അക്തർ കങ്കണയ്ക്കെതിരെ നൽകിയ മാന നഷ്ടക്കേസ് ഇപ്പോഴും കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പ് നടൻ ഹൃതിക് റോഷനുമായും നടിക്ക് പൊലീസ് കേസ് ഉണ്ടായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് കങ്കണയെ പലപ്പോഴും വിവാദങ്ങളിലെത്തിക്കുന്നത്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാനും കങ്കണ മടിക്കാറില്ല. മുമ്പൊരിക്കൽ തന്റെ ലൈം​ഗിക ജീവിതത്തെ പറ്റിയും കങ്കണ തുറന്ന് സംസാരിച്ചിരുന്നു.

  Also Read: കുടുംബം കൂടെയുള്ളപ്പോൾ പോലും മോശമായി പെരുമാറാൻ ധൈര്യം കാണിച്ചവർ, അതിശയം തോന്നി; ദുരനുഭവം പറഞ്ഞ് നീത പിള്ള

  താൻ സെക്സിലേർപെടുന്നുണ്ടെന്ന് മാതാപിതാക്കൾ അറിഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി എന്നാണ് കങ്കണ മുമ്പൊരിക്കൽ പറഞ്ഞത്. 'സെക്സ് എല്ലാവരുടെയും ജീവിതത്തിലെ പ്രധാന ഘടകമാണ്. നിങ്ങൾക്ക് സെക്സ് വേണമെന്ന് തോന്നുമ്പോൾ ചെയ്യുക. അതിന് അടിമപ്പെടാതിരിക്കുക. നിങ്ങളോട് ഒരാളെ വിവാഹം കഴിക്കാൻ പറയുകയും നമ്മളുടെ വിവാരങ്ങൾ അവരിലേക്ക് പോവുകയും ചെയ്യുന്ന സമയം ഉണ്ടായിരുന്നു. ചരിത്രപരമായി ഈ ചിന്താ​ഗതികൾ ഇപ്പോഴും തുടരുകയാണ്'

  'നമ്മുടെ ലിഖിതങ്ങളും സെക്സിനെ അനുവദിക്കുന്നില്ല. ഞാൻ സെക്ഷ്വലി ആക്ടീവ് ആണെന്ന് എന്റെ മാതാപിതാക്കൾ അറിഞ്ഞപ്പോൾ അവർ ഞെട്ടി. സുരക്ഷിതമായ ലൈ​ഗിക ബന്ധത്തിൽ മക്കൾ ഏർപ്പെടുന്നതിനെ മാതാപിതാക്കൾ പിന്തുണയ്ക്കണം, കങ്കണ പറഞ്ഞു.

  Also Read: ഐശ്വര്യ റായിയുടെ മകളും ഗ്ലാമർ ലോകത്ത് എത്തുമോ? മകളെ കുറിച്ചുള്ള ചോദ്യത്തിന് മാസ് മറുപടി പറഞ്ഞ് ഐശ്വര്യ

  വിവാ​ദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമിടെ കങ്കണയുടെ കരിയർ നിലം പൊത്തി എന്നാണ് സിനിമാ ലോകം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ് നാല് വർഷത്തോളമായി എടുത്ത് പറയാൻ ഒരു ഹിറ്റ് പോലും കങ്കണയ്ക്കില്ല. അടുത്തിടെ പുറത്തിറങ്ങിയ ധാക്കഡ് എന്ന സിനിമ വൻ പരാജയം ആയിരുന്നു. 80 കോടി മുതൽ മുടക്കി നിർമ്മിച്ച സിനിമയ്ക്ക് ഇതിന്റെ പകുതി കലക്ഷൻ പോലും നേടാൻ ആയില്ല.

  നാല് തവണ ദേശീയ പുരസ്കാരം നേടിയ കങ്കണയുടെ കരിയർ ഇന്ന് ഏറ്റവും വലിയ പതനത്തിലാണ് ഉള്ളതെന്നാണ് ഏവരും പറയുന്നത്. ഫാഷൻ, ക്യൂൻ, തനുവെഡ്സ് മനു റിട്ടേൺസ്, മണികർണിക, പങ്ക എന്നീ സിനിമകളിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഫാഷനിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ആയിരുന്നു കങ്കണയ്ക്ക് ലഭിച്ചത്.

  Also Read: എപ്പോഴും ഒപ്പമുള്ളയാൾ, പലരും ചോദിച്ചിട്ടുണ്ട് ഈ ബന്ധത്തെ കുറിച്ച്, സാംസണുമായുള്ള റിലേഷൻ വെളിപ്പെടുത്തി സാനിയ!

  പിന്നീടിങ്ങോട്ട് കരിയറിൽ വലിയ ഹിറ്റുകൾ കങ്കണയ്ക്കില്ല. എന്നാൽ ചെയ്യുന്ന സിനിമകളിലെല്ലാം ശക്തമായ കഥാപാത്രങ്ങളെയാണ് കങ്കണ അവതരിപ്പിക്കുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ ആയിരുന്നു കങ്കണ തലൈവി എന്ന സിനിമയിൽ അവതരിപ്പിച്ചത്. കബഡി താരം ആയാണ് പങ്ക എന്ന സിനിമയിൽ എത്തിയത്.

  ജഡ്ജ്മെന്റൽ ഹേ ക്യാ എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രവും വ്യത്യസ്തമായിരുന്നു. ധാക്കഡിന്റെ വൻ പരാജയത്തിന് ശേഷം എമർജൻസി എന്ന സിനിമയുടെ പണിപ്പുരയിലാണ് കങ്കണ. ചിത്രത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയെ ആണ് കങ്കണ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംവിധാനവും നിർമാണവും കങ്കണ തന്നെയാണ്.

  Read more about: kangana
  English summary
  when kangana opened up about her adult life physical needs; her words are viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X