അവന്‍ ഞങ്ങളുടെ വസ്ത്രം അഴിപ്പിച്ചു, അന്ന് എനിക്ക് ഒന്നും മനസിലായില്ല; ദുരനുഭവം വെളിപ്പെടുത്തി കങ്കണ

തന്റെ കഴിവും കഠിനാധ്വാനവുമാണ് കങ്കണ റണാവത്തിന്റെ മുന്‍നിര നായികയാക്കുന്നത്. മോഡലിംഗില്‍ നിന്നുമാണ് കങ്കണ സിനിമയിലെത്തുന്നത്. താര കുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ കങ്കണയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നില്ല. അതിനാല്‍ മുന്‍നിര നായികയാകാന്‍ ഏറെ പ്രതിസന്ധികള്‍ കങ്കണയ്ക്ക് താണ്ടേണ്ടി വന്നിട്ടുണ്ട്. തന്റെ പ്രകടനങ്ങളിലൂടെ കയ്യടി നേടിയാണ് കങ്കണ താരമായി മാറുന്നത്.

അതേസമയം വിവാദങ്ങളും എന്നും കങ്കണയുടെ കൂടെ തന്നെയുണ്ട്. തുടക്കത്തില്‍ തന്റെ നിലപാടുകളിലൂടെ കയ്യടി നേടിയ കങ്കണ പിന്നീട് വിവാദ പ്രസ്താവനകളിലൂടെ വിമര്‍ശനങ്ങളും നേരിട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കങ്കണയ്‌ക്കെതിരെ നടപടി സ്വീകരിക്കുക വരെയുണ്ടായി. എങ്കിലും രാഷ്ട്രീയത്തിലും സിനിമയിലും കങ്കണ വിജയങ്ങള്‍ താണ്ടി. ഇന്ന് പാര്‍ലമെന്റ് അംഗമാണ് കങ്കണ.

Kangana Ranaut

അതേസമയം തന്റെ കരിയറില്‍ തുടര്‍ പരാജയങ്ങളിലൂടെയാണ് കങ്കണ കടന്നു പോകുന്നത്. താന്‍ സംവിധാനം ചെയ്തതടക്കം തുടര്‍ച്ചയായി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നത് കങ്കണയ്ക്ക് കാണേണ്ടി വന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നാല് തവണ നേടിയിട്ടുള്ള താരമാണ് കങ്കണ. പക്ഷെ ബോക്‌സ് ഓഫീസിലെ പരാജയങ്ങള്‍ കങ്കണയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. 2015 ന് ശേഷം ഒരു ഹിറ്റ് പോലും കങ്കണയ്ക് നേടാന്‍ സാധിച്ചിട്ടില്ല. ഇതിന് പുറമെയാണ് താരം സ്വയം സൃഷ്ടിക്കുന്ന രാഷ്ട്രീ വിവാദങ്ങള്‍.

ഇതിനിടെ ഇപ്പോഴിതാ കങ്കണയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താന്‍ ലഹരിയ്ക്ക് അടിമയായതിനെക്കുറിച്ചാണ് വീഡിയോയില്‍ കങ്കണ സംസാരിക്കുന്നത്. ''15-16 വയസിലാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോരുന്നത്. താരകങ്ങളെ കൈ എത്തിപ്പിടിക്കാമെന്ന് കരുതി. വീട്ടില്‍ നിന്നും ഇറങ്ങി വന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ നടിയായി, ഒപ്പം ലഹരിയ്ക്കും അടിമയായി. ജീവിതം ആകെ നശിച്ചു പോയി. ചില ആളുകളുടെ കൂട്ടത്തില്‍ പെട്ടു പോയി. അവരില്‍ നിന്നും എന്നെ മരണത്തിന് മാത്രമേ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഞാനൊരു ടീനേജര്‍ ആയിരുന്ന കാലത്താണ് ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കുന്നത്'' കങ്കണ പറയുന്നു.

തന്റെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചും നേരത്തെ കങ്കണ മനസ് തുറന്നിട്ടുണ്ട്. ''ഓരോ വര്‍ഷവും നിരവധി കുട്ടികളാണ് ഇത്തരം അതിക്രമങ്ങളിലൂടെ കടന്നു പോകുന്നത്. പക്ഷെ അതേക്കുറിച്ച് പൊതുവേദികളില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ല. കുട്ടിക്കാലത്ത് എല്ലാവരും മോശം രീതിയില്‍ സ്പര്‍ശിക്കപ്പെട്ടിട്ടുണ്ടാകും. ഞാനും അതെല്ലാം അനുഭവിച്ചിട്ടുണ്ട്. എന്റെ നാട്ടില്‍ വച്ചാണ്. ഞാനന്ന് ചെറുതാണ്. എന്നേക്കാള്‍ കുറച്ച് മുതിര്‍ന്ന ഒരു പയ്യനുണ്ടായിരുന്നു. അവര്‍ എന്നെ മോശമായ രീതിയില്‍ തൊടുമായിരുന്നു. പക്ഷെ അതിന്റെ അര്‍ത്ഥം അന്ന് എനിക്ക് മനസിലായില്ല. കുടുംബം എത്രയൊക്കെ സംരക്ഷിച്ചാലും കുട്ടികള്‍ ഇതൊക്കെ നേരിടേണ്ടി വരും'' എന്നാണ് കങ്കണ പറഞ്ഞത്.

Kangana Ranaut

നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും പറഞ്ഞ് കൊടുത്താല്‍ മതിയാവില്ല. കുട്ടികള്‍ മാനസികമായി വലിയ ആഘാതത്തിലാകുന്നു. ഈ പയ്യന് എന്നേക്കാള്‍ മൂന്നോ നാലോ വയസ് കൂടുതലാണ്. അവന്‍ അവന്റെ ലൈംഗികത അന്വേഷിക്കുകയായിരുന്നു. ഞങ്ങളെ വിളിച്ച് വസ്ത്രം അഴിപ്പിച്ച് പരിശോധിക്കും. ആ സമയത്ത് തനിക്ക് ഒന്നും മനസിലായില്ലെന്നുമാണ് കങ്കണ അന്ന് പറഞ്ഞത്.

അതേസമയം കങ്കണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ എമര്‍ജന്‍സിയാണ്. മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായിട്ടാണ് ചിത്രത്തില്‍ കങ്കണയെത്തിയത്. കങ്കണ തന്നെയായിരുന്നു സിനിമയുടെ സംവിധാനവും. നിര്‍മ്മാണത്തിലും താരം പങ്കാളിയായിരുന്നു. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു.

More from Filmibeat

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X