For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രാത്രി ശവപ്പറമ്പിൽ പറഞ്ഞുവിട്ടു, അശുദ്ധ രക്തം കുടിപ്പിച്ചു'; കങ്കണ തന്നെ വെച്ച് മന്ത്രവാദം ചെയ്തെന്ന് കാമുകൻ!

  |

  വിവാദങ്ങള്‍ ഒഴിഞ്ഞൊരു ജീവിതം കങ്കണ റണാവത്തിനില്ല. തന്റെ സിനിമയിലെ പ്രകടനത്തിന് കയ്യടി നേടുമ്പോഴും ഓഫ് സ്‌ക്രീനിലെ പ്രസ്താവനകളും വിവാദങ്ങളുമൊക്കെ കങ്കണയെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിര്‍ത്തുന്നതാണ്.

  കങ്കണയുടെ പ്രണയങ്ങളും എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. ആദിത്യ പഞ്ചോലി, അധ്യായന്‍ സുമന്‍ തുടങ്ങിയവരുമായുള്ള കങ്കണയുടെ പ്രണയം സിനിമയെ വെല്ലുന്നത്ര നാടകീയവും സംഭവബഹുലവുമായിരുന്നു.

  Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  ഒരിക്കല്‍ കങ്കണയ്‌ക്കെതിരെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്‍ രംഗത്തെത്തിയിരുന്നു. താനും കങ്കണയും തമ്മില്‍ പിരിഞ്ഞതിനെക്കുറിച്ചും പ്രണയകാലത്ത് കങ്കണ ചെയ്ത കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്ന് പറയുന്നതായിരുന്നു അധ്യായന്റെ അഭിമുഖം.

  താരം കങ്കണയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ആരാധകരേയും സിനിമാ ലോകത്തേയും ഞെട്ടിക്കുന്നതായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്. ഡിഎന്‍എയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അധ്യായന്‍ മനസ് തുറന്നത്.

  Also Read: 'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  ''ഞങ്ങളുടെ ബന്ധം ആരംഭിച്ച് ഒരു മാസം കഴിഞ്ഞ് ഞങ്ങളൊരു പാട്ടിന്റെ ചിത്രീകരണത്തിനായി ദക്ഷിണാഫ്രിക്കയില്‍ പോയിരുന്നു. ഒരു ദിവസം എനിക്കൊരു മാധ്യമ പ്രവര്‍ത്തകന്റെ കോള്‍ വന്നു. ഞാനും കങ്കണയും പ്രണയത്തിലാണോ എന്ന് ചോദിച്ചു. ഞാന്‍ കങ്കണ സുഹൃത്ത് മാത്രമാണെന്ന് പറഞ്ഞു."

  "പക്ഷെ നിങ്ങള്‍ രാത്രി കങ്കണയുടെ മുറിയില്‍ പോയിരുന്നല്ലോ എന്നയാള്‍ ചോദിച്ചു. ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെ പറയുന്നത് ശരിയല്ലെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. അത് കേട്ടതും കങ്കണ എന്നോട് പൊട്ടിത്തെറിച്ചു. നീ ഞാനുമായി പ്രണയത്തിലാണെന്നത് മറച്ചുവെക്കുകയാണല്ലേ എന്ന് ചോദിച്ചു''.

  ''കൈറ്റ്‌സിന്റെ ചിത്രീകരണത്തിനിടെ അവള്‍ ഹൃത്വിക്കുമായും അദ്ദേഹത്തിന്റെ ഭാര്യയുമായും അടുപ്പത്തിലായി. ചില ഡിന്നറുകള്‍ക്ക് ഞാനും പോയിട്ടുണ്ട്. ഹൃത്വിക്ക് ബര്‍ത്ത് ഡേയ്ക്ക് ഞങ്ങളെ വിളിച്ചിരുന്നു. ഞാന്‍ പൂക്കളും ഷാംപെയ്‌നും കൊണ്ടു ചെന്നു. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ ഹൃത്വിക് വന്നു."

  "ഉടനെ അവള്‍ സംസാരിക്കുന്നത് നിര്‍ത്തുകയും പൂവും ഷാംപെയ്‌നും എടുത്ത് ഹൃത്വിക്കിന് താന്‍ നല്‍കുന്ന സമ്മാനമാണെന്ന് പറഞ്ഞ് കൊടുത്തു. എന്നെ പരിചയപ്പെടുത്തുക പോലും ചെയ്തില്ല. ഞാനും മദ്യ ഗ്ലാസും മാത്രമായി. ഞാന്‍ അവിടെ നിന്നും പോയി''.

  ''ഒരു നിമിഷം പ്രണയമാണെങ്കില്‍ തൊട്ടടുത്ത നിമിഷം അവള്‍ ഞാന്‍ അവളുടെ ജീവിതത്തില്‍ ആരുമല്ലാത്തത് പോലെയായിരുന്നു. ഒരു പാര്‍ട്ടിക്കിടെ കങ്കണ എന്റെ അടുത്ത് വരികയും ഒരു നടന്‍ അവളുടെ പിന്‍വശത്ത് പിടിക്കാന്‍ ശ്രമിച്ചതായും പറഞ്ഞു. എനിക്ക് ദേഷ്യം വന്നു."

  "പക്ഷെ മറ്റൊരാളുടെ വീടായതിനാല്‍ അവിടെ നിന്നും പോകാമെന്ന് പറഞ്ഞു. പക്ഷെ കങ്കണ തിരികെ പോയി. കുറച്ച് കഴിഞ്ഞ് വന്ന് പോകാമെന്ന് പറഞ്ഞു. പടിയിറങ്ങുമ്പോള്‍ പെട്ടെന്ന് തിരിഞ്ഞ് എന്റെ കരണത്തടിച്ചു. അസഭ്യം പറഞ്ഞു കൊണ്ട് നിനക്ക് എന്റെ വിജയത്തില്‍ അസൂസയാണെന്ന് പറഞ്ഞു. അടിയുടെ ആഘാതത്തില്‍ ഞാന്‍ കരഞ്ഞു പോയി. അന്നാണ് ആദ്യമായി അവള്‍ വൈലന്റാകുന്നത്''.

  ''മീഡിയ മൊത്തം പുറത്തുണ്ട്. എങ്ങനെ പുറത്ത് പോവുമെന്നായിരുന്നു എന്റെ ചിന്ത. ഞാനൊരു കുട്ടിയെ പോലെ കരയുകയും വിറക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവളെ വീട്ടില്‍ കൊണ്ടു വിടാന്‍ പറഞ്ഞു. കാറില്‍ വച്ച് എന്നെ വീണ്ടും തല്ലാന്‍ തുടങ്ങി. ഞാന്‍ ഡ്രൈവറോട് കാര്‍ നിര്‍ത്താന്‍ പറഞ്ഞു."

  "റിക്ഷയെടുക്കാന്‍ തീരുമാനിച്ചു. അവള്‍ എന്നെ തെറി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. 20 വര്‍ഷമായി ഞങ്ങളുടെ കൂടെയുള്ള ഡ്രൈവറാണ്. അദ്ദേഹം കരഞ്ഞു കൊണ്ട് വന്ന് വണ്ടിയില്‍ കയറാന്‍ പറഞ്ഞു. ആ രാത്രി ഞാന്‍ മറക്കില്ല. ഞാന്‍ അവളെ വീട്ടില്‍ കൊണ്ടാക്കി. അവള്‍ എന്നെ ചെരുപ്പെടുത്തെറിഞ്ഞു. ഞാന്‍ എന്റെ ഫോണ്‍ ചുമരില്‍ ഇടിച്ച് പൊട്ടിച്ചു. എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതായി''.

  ''ഒരു ദിവസം കങ്കണ എന്നെ വീട്ടിലേക്ക് രാത്രി ചെല്ലാന്‍ പറഞ്ഞു. എന്തോ പൂജയുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കായിരുന്നു പൂജ. അവള്‍ കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. വീടിന്റെ കര്‍ട്ടനും കറുത്തതായിരുന്നു. ചുറ്റിനും ദൈവത്തിന്റെ രൂപങ്ങളും തീകുണ്ഡവുമായിരുന്നു. പേടിപ്പിക്കുന്ന പൂജയായിരുന്നു."

  "ചില മന്ത്രങ്ങള്‍ ചൊല്ലാന്‍ പറഞ്ഞു. എന്നെ പൂട്ടിയിട്ടു. എനിക്ക് പേടിയായി. ഞാന്‍ മന്ത്രം ചൊല്ലാതെ ചൊല്ലിയെന്ന് പറഞ്ഞു പുറത്തിറങ്ങി. അവള്‍ എന്നെ സ്ഥിരമായി ജോത്സ്യന്റെ അടുത്ത് കൊണ്ടു പോകുമായിരുന്നു. ഒരു ദിവസം രാത്രി ശവപ്പറമ്പില്‍ പോകാന്‍ പറഞ്ഞു. എനിക്ക് പേടിയായി, ഞാന്‍ പോയില്ല''.

  'എന്നില്‍ ദുര്‍മന്ത്രവാദം ചെയ്യുകയായിരുന്നുവെന്നാണ് എന്റെ ജോത്സ്യന്‍ പറഞ്ഞത്. നിനക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ തന്റെ അശുദ്ധ രക്തം കലര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുര്‍മന്ത്രവാദമാണെന്നും പറഞ്ഞു. അവള്‍ക്കെതിരെ പറയുന്നവരെ ഞാന്‍ അംഗീകരിക്കില്ലായിരുന്നു'' എന്നാണ് താരം പറയുന്നത്. ഹൃത്വിക്കിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

  ''ഞാന്‍ അവളുടെ ഫോണില്‍ ഹൃത്വിക് റോഷന് 50-70 മെസേജ് അയച്ചത് കണ്ടു. ചോദിച്ചപ്പോള്‍ ഒരുമിച്ച് അഭിനയിക്കുന്നവര്‍ ആയതിനാല്‍ ആണെന്ന് പറഞ്ഞു. അവള്‍ക്ക് ഹൃത്വിക്കിലൊരു നോട്ടമുണ്ടെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ ഞങ്ങള്‍ കാണുമ്പോള്‍ ഒരിക്കലും അദ്ദേഹം അവളോട് അടുപ്പം കാണിച്ചിരുന്നില്ല. യാതൊരു അതിരുകടന്ന പെരുമാറ്റവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നില്ല'' എന്നാണ് അധ്യായന്‍ പറയുന്നത്.

  Read more about: kangana ranaut
  English summary
  When Kangana Ranaut's Ex Boyfriend Accused Her Of Black Magic And Beating Him-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X